ചെറിയാൻ ഫിലിപ്പ് രാജ്യസഭയിലേയ്ക്ക്; സിപിഎം സീറ്റ് നൽകുക ചെറിയാന്; ഒരു സീറ്റ് സിപിഐയ്ക്ക്.

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിൽ രണ്ടെണ്ണം വീതം സിപിഐയും സി.പിഎമ്മും പങ്കിട്ടെടുത്തതോടെ ഒരു സീറ്റിൽ ചെറിയാൻ ഫിലിപ്പ് സ്ഥാനാർഥിയാകുമെന്ന് ഉറപ്പായി. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ ചെറിയാൻ ഫിലിപ്പിനെ രാജ്യസഭയിലേയ്ക്കു സ്ഥാനാർത്ഥിയാക്കുന്നതിനു അടുത്ത ദിവസം ചേരുന്ന സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്നാണ് സൂചന. ജൂൺ ഒന്നിനു വെള്ളിയാഴ്ച ചേർന്ന ഇടതു മുന്നണി യോഗമാണ് കേരളത്തിൽ നിന്നു ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റിൽ വിജയ സാധ്യതയുള്ള രണ്ടെണ്ണം സിപിഎമ്മിനും സിപിഐയ്ക്കുമായി വീതിച്ചു നൽകാനുള്ള ധാരണയിൽ എത്തിയത്. നിലവിൽ കേരളത്തിൽ നിന്നും […]

പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി.

കോട്ടയം: കെവിൻ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിന്റെ അനാസ്ഥ മുൻനിർത്തി തലപ്പത്ത്് വൻ അഴിച്ചുപണി. എൻ. സി അസ്താന കേന്ദ്രസർവീസിലേക്ക് പോയ ഒഴിവിൽ ഡി. ജി. പി മുഹമ്മദ് യാസിൻ പുതിയ വിജിലൻസ് മോധാവിയാകും. ക്രൈംബ്രാഞ്ച് മേധാവിയായി എ. ഡി. ജി. പി ഷെയ്ഖ് ദർവേഷ് സാഹിബും പോലീസ് ആസ്ഥാനത്തെ എ. ഐ. ജിയായി ഡി. ഐ. ജി സേതുരാമനെയും നിയമിക്കും. അതേസമയം, മുഖ്യപ്രതി ഷാനു ചക്കോയുടെ ഉമ്മ രഹ്ന തന്റെ ബന്ധുമാണെന്ന എ. എസ്. ഐയുടെ വെളിപ്പെടുത്തൽ എസ്. പി റഫീഖ് നിഷേധിച്ചു. കെവിനെ […]

അത് ജെസ്‌നയല്ല..

സ്വന്തം ലേഖകൻ കോട്ടയം: മുക്കുട്ടുതറ സ്വദേശി ജെസ്‌ന മരിയം ജെയിംസി(20)നെ കാണാതായിട്ട് 70 ദിവസം കഴിഞ്ഞിരിക്കുന്നു. ഇതിനിടെ, തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് ജെസ്‌നയുടെതെന്ന് സംശയം തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട പരിശോധനയിൽ സ്ഥിരീകരണം. മൃതദേഹം ജെസ്‌നയുടേതല്ലെന്ന് അന്വേഷണ സംഘം ഉറപ്പുവരുത്തി. കാഞ്ചീപുരം ജില്ലയിലെ ചെങ്കൽപ്പെട്ടിനടുത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ജെസ്നയുടേതാണോ എന്ന സംശയവുമായാണ് പോലീസ് തമിഴ്നാട്ടിലെത്തിയത്. ചെങ്കൽപ്പെട്ടിനടുത്ത പഴവേലി എന്ന സ്ഥലത്തെ കുറ്റിക്കാട്ടിൽനിന്ന് മേയ് 28-നാണ് ഭാഗികമായി കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. പല്ലിൽ ക്ലിപ്പിട്ട നിലയിലായിരുന്നു. ജെസ്നയും പല്ലിൽ ക്ലിപ്പിട്ടിരുന്നു. മൃതദേഹത്തിന്റെ […]

ചെറിയാൻ ഫിലിപ്പ് രാജ്യസഭയിലേയ്ക്ക്; സിപിഎം സീറ്റ് നൽകുക ചെറിയാന്; ഒരു സീറ്റ് സിപിഐയ്ക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിൽ രണ്ടെണ്ണം വീതം സിപിഐയും സി.പിഎമ്മും പങ്കിട്ടെടുത്തതോടെ ഒരു സീറ്റിൽ ചെറിയാൻ ഫിലിപ്പ് സ്ഥാനാർഥിയാകുമെന്ന് ഉറപ്പായി. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ ചെറിയാൻ ഫിലിപ്പിനെ രാജ്യസഭയിലേയ്ക്കു സ്ഥാനാർത്ഥിയാക്കുന്നതിനു അടുത്ത ദിവസം ചേരുന്ന സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്നാണ് സൂചന. ജൂൺ ഒന്നിനു വെള്ളിയാഴ്ച ചേർന്ന ഇടതു മുന്നണി യോഗമാണ് കേരളത്തിൽ നിന്നു ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റിൽ വിജയ സാധ്യതയുള്ള രണ്ടെണ്ണം സിപിഎമ്മിനും സിപിഐയ്ക്കുമായി വീതിച്ചു നൽകാനുള്ള ധാരണയിൽ എത്തിയത്. നിലവിൽ കേരളത്തിൽ നിന്നും […]

മോഹൻലാൽ-സൂര്യ ചിത്രം ഒരുങ്ങുന്നു.

മലയാളത്തിലും തമിഴിലും നിറസന്നിധ്യമായ മോഹൻലാൽ-സൂര്യ ചിത്രം തമിഴിൽ ഒരുങ്ങുന്നു. ഇളയദളപതി വിജയിയുടെ ജില്ല എന്ന സിനിമയ്ക്ക് ശേഷം മോഹൻലാൻ തമിഴിൽ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ആരാധകരിൽ അകാംഷകൂട്ടുന്നു. കഴിഞ്ഞ മാസമായിരുന്നു ഇരുവരും ഒന്നിക്കുന്നതിനെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വന്നിരുന്നത്. വിജയിയുടെ അച്ഛൻ വേഷത്തിലായിരുന്നു ജില്ല എന്ന സിനിമയിൽ മോഹൻലാൽ അഭിനയിച്ചത്. ചിത്രത്തിൽ ശിവനും ശക്തിയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. അയൻ, കോ തുടങ്ങി സൂപ്പർ ഹിറ്റ് സിനിമകൾക്ക് ശേഷം കെവി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ലൈക്ക പ്രൊഡക്ഷൻസിന്റെ കീഴിലാണ് നിർമ്മിക്കുന്നത്. തൽക്കാലികമായി സൂര്യ […]

എ വിജയരാഘവന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍.

തിരുവനന്തപുരം: എ വിജയരാഘവൻ എൽ.ഡി.എഫ് കൺവീനർ. പ്രായാധിക്യത്തെ തുടർന്ന് പദവി ഒഴിയുന്ന വൈക്കം വിശ്വന് പകരമാണ് എ വിജയരാഘവൻ ചുമതല ഏൽക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ഇന്ന് നടക്കുന്ന എൽ.ഡി.എഫ് യോഗത്തിന് ശേഷം പുതിയ എൽ.ഡി.എഫ് കൺവീനറായുള്ള വിജയ രാഘവന്റെ പ്രഖ്യാപനം നടക്കും. 12 വർഷമായി എൽ.ഡി.എഫ് കൺവീനറായി തുടരുന്ന വൈക്കം വിശ്വൻ അനാരോഗ്യം പരിഗണിച്ച് സ്ഥാനം ഒഴിയാൻ അനുവദിക്കണം എന്ന് അറിയിച്ചിരുന്നു. പൊതുപ്രവർത്തനരംഗത്തും രാഷ്ട്രീയരംഗത്തും മുഖവുരകൾ വേണ്ടാത്ത വ്യക്തിത്വമാണ് എ വിജയരാഘവന്റേത്. കർമധീരതയുടെ ഈ അനുഭവസമ്പത്തുമായാണ് ഒരിടവേളയ്ക്കുശേഷം […]

കെവിന്റെ ദുരഭിമാന കൊലപാതകം: മുൻ ജില്ലാ പൊലീസ് മേധാവി കുടുക്കിൽ.

ശ്രീകുമാർ കോട്ടയം: ദളിത് ക്രൈസ്തവ യുവാവ് കെവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുൻ ജില്ലാ പൊലീസ് മേധാവി കുടുക്കിലേക്ക്. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി വി.എം മുഹമ്മദ് റഫീഖിന് വീഴ്ചയുണ്ടായതായുള്ള ഐജി വിജയ് സാഖറയുടെ റിപ്പോർട്ടിനു പിന്നാലെയാണ് മുൻ ജില്ലാ പൊലീസ് മേധാവിക്കെതിരെ കൂടുതൽ നടപടി വരുമെന്ന് ഉറപ്പായത്. കെവിനെ തട്ടിക്കൊണ്ടു പോയ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലുണ്ടായിരുന്നു. മുഖ്യമന്ത്രിയെ പ്രീതിപ്പെടുത്തുന്നതിനായി മുൻ ജില്ലാ പൊലീസ് മേധാവി നാനൂറ് പൊലീസുകാരെയാണ് നിയോഗിച്ചത്. ജില്ലയിലെ എല്ലാ ഡി വൈ എസ് പി മാരെയും ഇതിനായി വിളിച്ചു […]

ചേലാ കർമ്മത്തിനൊടുവിൽ പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ തൃശൂർ: 29 ദിവസം പ്രായമായ കുഞ്ഞിന് ചേലാ കർമ്മം നടത്തിയതിനെ തുടർന്ന് ദാരുണാന്ത്യം. തളിക്കുളം ഐനിച്ചോട്ടിൽ പുഴങ്ങരയില്ലത്ത് യൂസഫ്-നസീല ദമ്പതികളുടെ കുഞ്ഞാണു മരിച്ചത്. രക്തസ്രാവത്തെ തുടർന്നാണ് കുട്ടി മരിക്കാൻ ഇടയായതെന്ന് മെഡിക്കൽ കോളജിലെ ഡോക്ടർമാർ പറയുന്നു. കുട്ടിയുടെ ശരീരത്തിൽനിന്നും 93 ശതമാനം രക്തവും വാർന്നുപോയിരുന്നു. 26നാണു കുഞ്ഞിനെ തളിക്കുളം പുത്തൻ തോടിനു സമീപമുള്ള സ്വകാര്യ ക്ലിനിക്കിൽ ഡോക്ടർ ചേലാകർമം നടത്തിയത്. തുടർന്നു കുഞ്ഞിനു പാലുകൊടുക്കാനും നിർദേശിച്ചു. മുക്കാൽമണിക്കൂറോളം കുട്ടിയെ ക്ലിനിക്കിൽ നിരീക്ഷിക്കുകയും ചേലാകർമം നടത്തിയ ഭാഗത്ത് രക്തം കണ്ടതിനെ തുടർന്ന് ഡോക്ടർ […]

കെവിന്റെ മരണ കാരണം വെളിപ്പെടുത്തി ഫോറൻസിക് റിപ്പോർട്ട്.

സ്വന്തം ലേഖകൻ കോട്ടയം: തലയ്ക്കടിയേറ്റു ബോധം പോയ കെവിനെ പ്രതികൾ വെള്ളത്തിലേക്കു വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയത്തെന്ന് പ്രഥമിക നിഗമനം. ഫോറൻസിക് പരിശോധനയിലെ പ്രാഥമിക റിപ്പോർട്ടും കെവിനൊപ്പം തട്ടിക്കൊണ്ടുപോയ ബന്ധുവായ അനീഷ് നൽകിയ മൊഴിടെയും അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലേക്കാണ് എത്തുന്നത്. കെവിന്റെ മൃതദേഹത്തിൽ കണ്ണിനുമുകളിൽ ശക്തമായ ക്ഷതവും വലിയ മുറിവുമുണ്ടായിരുന്നു. ഇത് ഏതെങ്കിലും തരത്തിലുളള ആയുധം ഉപയോഗിച്ചതാണെന്നാണ് ഫോറൻസിക് പരിശോധനയിൽ വ്യക്തമായത്്. ഈ ക്ഷതം കെവിനെ അബോധാവസ്ഥയിലാക്കിയെന്നാണു ഫൊറൻസിക് സർജൻമാരുടെ നിഗമനം. തുടർന്ന് ഷാനുവും സംഘവും ചേർന്ന് കെവിനെ ആറ്റിലേക്ക് എറിഞ്ഞതാവാമെന്ന് അനീഷ് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നതെന്ന് […]

തൊലിപ്പുറത്തെ ചികിത്സ പോരാ, രോഗമറിഞ്ഞുള്ള ചികിത്സ വേണമെന്ന് വി.എം സുധീരൻ

കോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യു. ഡി. എഫിനുണ്ടായ തോൽവിക്ക് തൊലിപ്പുറത്തെ ചികിത്സ പോരാ, രോഗമറിഞ്ഞുള്ള ചികിത്സ വേണമെന്ന് മുൻ കെ. പി. സി. സി അധ്യക്ഷൻ വി. എം. സുധീരൻ. യു. ഡി. എഫിന് ചെങ്ങന്നൂരിൽ കനത്ത പരാജയമാണ് നേരിടേണ്ടി വന്നത്. ചെങ്ങന്നൂരിലെ പ്രത്യേക സാഹചര്യമാകാം ഇങ്ങനെയൊരു ജനവിധിക്ക് കാരണം. പാർട്ടി നേതൃത്വവും യു. ഡി. എഫും വിശദമായി പരാജയം വിലയിരുത്തണമെന്നും സുധീരൻ ആവശ്യപ്പെട്ടു.