play-sharp-fill

വിലക്കയറ്റം ; സർക്കാർ വാഗ്ദാനം മറന്നു : ജോസഫ്.എം.പുതുശ്ശേരി എക്സ് എം.എൽ.എ

  സ്വന്തം ലേഖകൻ കോട്ടയം: അടുത്ത അഞ്ചുവർഷം വിലക്കയറ്റുമുണ്ടാകില്ലായെന്നു സത്യപ്രതിജ്ഞാദിവസം പ്രഖ്യാപനം നടത്തിയ പിണറായി സർക്കാർ നിത്യോപയോഗ സാധനങ്ങളുടെ വില വാണംപോലെ കുതിച്ചുയർന്നിട്ടും അതറിഞ്ഞതായിപ്പോലും ഭാവിക്കുന്നില്ലെന്ന് കേരളാ കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം ജോസഫ് എം. പുതുശ്ശേരി എക്സ്.എം.എൽ.എ. ആരോപിച്ചു. യൂത്ത്ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റത്തിനും സർക്കാരിന്റെ ധൂർത്തിനുമെതിരെ കോട്ടയം സിവിൽ സപ്ലൈസ് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം പിടിച്ചുനിർത്താൻ സബ്സിഡി നൽകി സർക്കാർ ഇടപെടൽ നടത്തുന്ന മാവേലി സ്റ്റോർ അടക്കമുള്ള […]

ഇതിന് സാറ് അനുഭവിക്കും , ഈശ്വരൻ പണി തന്നിരിക്കും ; വീട്ടിലേക്കുള്ള സാധനം വാങ്ങാൻ വച്ച ആകെയുള്ള പൈസ ഹെൽമറ്റ് വയ്ക്കാത്തതിന് പോലീസ് പിടിച്ചു വാങ്ങി ; പൊലീസുകാരനോട് വിതുമ്പി യുവാവ്

  സ്വന്തം ലേഖിക തൃശൂർ : ഇരുചക്രവാഹന യാത്രികർ ഹെൽമറ്റ് വയ്ക്കേണ്ടത് ജീവൻരക്ഷയ്ക്ക് അത്യാവശ്യമാണ്. ഇരുചക്രവാഹനങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങളിൽ 50 ശതമാനവും തലയ്ക്കു പരിക്കേറ്റതു മൂലമാണെന്നറിയുമ്പോൾ ഇതിന്റെ പ്രാധാന്യം എത്രത്തോളമെന്ന് മനസ്സിലാകും. പിന്നിലിരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കിയതോടെ പലരും കലിപ്പിലാണ്. ആ സാഹചര്യത്തിലാണ് വടക്കാഞ്ചേരി സ്റ്റേഷനിലെ എസ്.ഐ ശപിച്ച് കൊണ്ട് യുവാവിന്റെ വീഡിയോ വൈറലാകുന്നത്. വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ കയ്യിലുണ്ടായിരുന്ന അഞ്ഞൂറ് രൂപ പൊലീസുകാർ ഹെൽമെറ്റ് വയ്ക്കാത്തതിന്റെ പേരിൽ ഫൈൻ അടപ്പിച്ചെന്ന് യുവാവിന്റെ ആരോപണം. ഫേസ്ബുക്ക് ലൈവിലൂടെയാണ് യുവാവ് ഇക്കാര്യം പറയുന്നത്. തന്റെ വാഹനത്തെ ഓവർടേക്ക് […]

വീട്ടിൽ ഒറ്റക്കുള്ളപ്പോളെത്തി ലൈംഗീകമായി പീഡിപ്പിച്ചു ; വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ വൈദികനെതിരെ കേസ്

  സ്വന്തം ലേഖിക കോഴിക്കോട്: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ വൈദികനെതിരെ ബലാത്സംഗ കേസ്. താമരശേരി രൂപതയിലെ വൈദീകനായ ഫാ. മനോജ് ജേക്കബ് പ്ലാക്കൂട്ടത്തിനെതിരെയാണ് കോഴിക്കോട് ചേവായൂർ പൊലീസ് കേസെടുത്തത്. 2017 ജൂൺ15ന് ചേവായൂർ നിത്യസഹായ മാത പളളിവികാരിയായിരിക്കെ ഫാ. മനോജ് തന്നെ കണ്ണാടിക്കലിലുളള ഒരു വീട്ടിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തെക്കുറിച്ച് രൂപത നേതൃത്വത്തിന് പരാതി നൽകിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതിയിലുണ്ട്. ഫാ. മനോജ് പ്ലാക്കൂട്ടത്തിനെ ഇടവക ചുമതയിൽ നിന്ന് നീക്കിയത് പരാതിയുടെ പശ്ചാത്തലത്തിലെന്നാണ് സൂചന. ഇയാൾ നിലവിൽ ഉപരിപഠനത്തിനായി മറ്റൊരു കേന്ദ്രത്തിലാണെന്ന് രൂപ നേതൃത്വം […]

ഒൻപത് മാസം മുൻപ് വിവാഹിതയായ 19കാരി ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട 20കാരനൊപ്പം ഒളിച്ചോടി ; പാവം ഭർത്താവ് ഒന്നുമറിയാതെ ഗൾഫിൽ

  സ്വന്തം ലേഖിക അമ്പലപ്പുഴ: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനൊപ്പം യുവതി പോകൂമ്പോൾ ഒന്നും അറിയാതെ ഭർത്താവ് ഗൾഫിലാണ്. പുന്നപ്രയിലാണ് സംഭവം. ഭർത്താവിന്റെ ബന്ധുക്കളുടെ പരാതിയെത്തുടർന്ന് യുവതിയെയും കാമുകനെയും പൊലീസ് വിളിച്ചുവരുത്തിയെങ്കിലും യുവതിക്ക് താൽപ്പര്യം കാമുകനൊപ്പം പോകാനായിരുന്നു. ഒൻപതുമാസം മുൻപ് വിവാഹിതയായ പത്തൊൻപതുകാരിയാണ് ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയത്. ഇത് ബന്ധുക്കൾ തിരിച്ചറിഞ്ഞു. പൊലീസിൽ പരാതിയും കൊടുത്തു. ഇതോടെയാണ് കാമുകനും കാമുകിയും സ്റ്റേഷനിൽ എത്തിയത്. ഇവരെത്തിയപ്പോൾ പൊലീസ് സ്റ്റേഷൻ പരിസരം ബഹളത്തിനും കൂക്കിവിളികൾക്കും വേദിയായി. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി ഇടുക്കി സ്വദേശിയായ ഇരുപതുകാരനുമൊത്ത് കടന്നത്. […]

ക്രൂര പീഡനത്തിനൊടുവിൽ കൊല്ലപ്പെട്ട നിർഭയയുടെ പ്രതികളുടെ കഴുത്തിൽ കൊലക്കയറിടാൻ ആരാച്ചാർ കോട്ടയത്തു നിന്നും…! നീതി നടപ്പാക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് യുവാവിന്റെ നിവേദനം

തേർഡ് ഐ ബ്യൂറോ കോട്ടയം: നിർഭയക്കേസിൽ പ്രതികൾക്ക് വധശിക്ഷ നൽകാൻ ആരാച്ചാർമാർ ഇല്ലെന്ന വാർത്തയ്ക്ക് പിന്നാലെ പ്രതികളുടെ കഴുത്തിൽ കൊലക്കയർ അണിയിക്കാൻ കോട്ടയത്തു നിന്നും ഒരു യുവാവ്. കോട്ടയം സ്വദേശിയായ നവിൽ ടോം ജെയിംസ് എന്ന യുവാവാണ് നീതി നടപ്പാക്കി , രാജ്യത്തിന് തന്നെ മാതൃക ആകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് തീഹാർ ജയിൽ സൂപ്രണ്ടിന് കത്തയച്ചിരിക്കുന്നത്. വധശിക്ഷ നടപ്പാക്കാൻ ആരാച്ചാർമാരില്ലെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് നവിൽ ടോം കത്തയച്ചത്. ആരാച്ചാർമാരില്ലെന്ന വാർത്തയ്ക്ക് പിന്നാലെ ഷിംല സ്വദേശിയായ രവികുമാർ തന്നെ ആരാച്ചാരാക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയ്ക്ക് കത്തയച്ചിരുന്നു. നിർഭയക്കേസിൽ […]

ഇനി സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും രാത്രിയിൽ ധൈര്യത്തോടെ സഞ്ചരിക്കാം ; കേരള പൊലീസിന്റെ ‘നിഴൽ’ കൂടെയുണ്ട്

  സ്വന്തം ലേഖിക തിരുവനന്തപുരം : അസമയത്ത് വഴിയിൽ ഒറ്റപ്പെട്ടുപോകുന്ന വനിതായാത്രക്കാർക്കും മുതിർന്ന പൗരൻമാർക്കും സുരക്ഷാഹസ്തവുമായി കേരള പോലീസ്. ഏത് അടിയന്തിര സാഹചര്യത്തിലും ആവശ്യമായ സഹായം എത്തിക്കാൻ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പോലീസ് കമാൻറ് സെൻററിൽ പ്രത്യേക സംവിധാനം നിലവിൽ വന്നു. നിഴൽ എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനത്തിലേയ്ക്ക് കേരളത്തിലെ എല്ലാ ജില്ലയിൽ നിന്നും ഏത് സമയവും ഫോൺ മുഖേന ബന്ധപ്പെടാവുന്നതാണ്. അസമയത്ത് വാഹനം കേടാവുകയും ടയർ പഞ്ചറാവുകയും ചെയ്യുന്നത് മൂലം വഴിയിൽ കുടുങ്ങിയ വനിതാ യാത്രക്കാർക്കും മുതിർന്ന പൗരൻമാർക്കും 112 എന്ന നമ്പറിൽ […]

പീഡനമെന്ന ഭാര്യയുടെ പരാതിയിൽ അറസ്റ്റ് ഒഴിവാക്കാൻ നാടകം: റാന്നിയിലെ എസ്ഐയെ കാണാനില്ലെന്ന അച്ഛന്റെ പരാതിയിൽ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ കോട്ടയം: ഭാര്യയുടെ പരാതിയിൽ ഗാർഹിക പീഡന നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തതോടെ എസ് ഐ മുങ്ങി. കേസിൽ അറസ്റ്റും തുടർ നടപടികളും ഒഴിവാക്കാൻ അച്ഛനെക്കൊണ്ട് എസ് ഐ പരാതി നൽകി വൻ നാടകം. ഒടുവിൽ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസ് എടുക്കുകയും , സംഭവം മാധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തതോടെ കഥയിൽ വൻ ട്വിസ്റ്റും. റാന്നി സ്റ്റേഷനിലെ എസ്.ഐയും കോട്ടയം കഞ്ഞിക്കുഴി സ്വദേശിയുമായ ജോർജ് കുര്യനെ കാണാനില്ലെന്ന പരാതിയുമായാണ് പിതാവ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിയത്. കഞ്ഞിക്കുഴി സ്വദേശിയായ എസ് ഐയും ഭാര്യയും […]

രാജ്യാന്തര ചലച്ചിത്രമേള നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

  സ്വന്തം ലേഖകൻ തിരുവനന്തപുരം: 24-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് നാളെ വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ തുടക്കമാകും. പ്രൗഢവും വൈവിധ്യവും നിറഞ്ഞ കാഴ്ചകളാൽ സമ്പന്നമായ മേളയ്ക്കാവും നാളെ തിരിതെളിയുകയെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.മേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.സാംസ്‌കാരിക മന്ത്രി എ കെ ബാലൻ അധ്യക്ഷനാകുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയാകും. നടി ശാരദയാണ് വിശിഷ്ടാതിഥി.തുടർന്ന് ഉദ്ഘാടന ചിത്രമായ പാസ്സ്ഡ് ബൈ സെൻസർ പ്രദർശിപ്പിക്കും. സിനിമയുടെ വിനോദമൂല്യത്തിന് മാത്രം പ്രാധാന്യം നൽകുകയും അതിന്റെ രാഷ്ട്രീയം […]

ബൈക്കിൽ ട്രിപ്പിൾ അടിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ: റോഡിൽ ഭീകരാന്തരീക്ഷം; അടിച്ചിറയിൽ അപകടം ഒഴിവാകുന്നത് തലനാരിഴയ്ക്ക്; റോഡ് റേസിംങ്ങ് ട്രാക്ക് ആക്കി ഭീകരത

സ്വന്തം ലേഖകൻ കോട്ടയം: ബൈക്കിൽ ട്രിപ്പിളടിച്ച് റോഡ് റേസിംങ്ങ് ട്രാക്ക് ആക്കി ഇതര സംസ്ഥാന തൊഴിലാളികൾ. എറ്റുമാനൂർ കാരിത്താസ് അടിച്ചിറയിലാണ് തൊഴിലാളികൾ റോഡിൽ നിയമത്തെ വെല്ലുവിളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്. പലപ്പോഴും മൂന്നും നാലും പേർ ബൈക്കിലുണ്ടാകും. ഇവർ അമിത വേഗത്തിൽ ബൈക്ക് ഓടിക്കുമ്പോൾ ഭീതിയിലാകുന്നത് സാധാരണക്കാരായ യാത്രക്കാരാണ്. ഞായറാഴ്ചകളിലാണ് ഈ ഇതര സംസ്ഥാന ഷോ കൂടുതലും അരങ്ങേറുന്നത്. അടിച്ചിറയിലും പരിസരങ്ങളിലും നൂറ് കണക്കിന് തൊഴിലാളികളാണ് വിവിധ ജോലികൾ ചെയ്ത് ജീവിക്കുന്നത്. ഇവരിൽ ഒരു ചുരുങ്ങിയ വിഭാഗമാണ് ബൈക്കിൽ അമിത വേഗത്തിൽ റോഡിനെ റേസിംങ്ങ് ട്രാക്കാക്കി […]

ആലപ്പുഴയിൽ സദാചാര ഗുണ്ടായിസം ; നഴ്‌സിംഗ് വിദ്യാർത്ഥിനിയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത ദമ്പതികളെ വീടുകയറി തല്ലിച്ചതച്ചു

  സ്വന്തം ലേഖിക വള്ളികുന്നം: ആലപ്പുഴയിൽ സദാചാര ഗുണ്ടായിസം ഏറുന്നതായി പരാതി.നഴ്‌സിംഗ് വിദ്യാർത്ഥിനിയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴോടെ റജിയുടെ വീടിന് മുന്നിൽ വെച്ചാണ് സംഭവം. മദ്യലഹരിയിലായിരുന്ന യുവാക്കൾ ബന്ധുവായ നേഴ്‌സിങ്ങ് വിദ്യാർത്ഥിനിയായ യുവതിയെ അസഭ്യം പറഞ്ഞത് റജി ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ബന്ധുവായ പെൺകുട്ടിയുടെ ഒന്നര പവന്റെ സ്വർണ്ണ മാല കവർന്നതായും പരാതിയുണ്ട്. വള്ളികുന്നം പളളിവിള റജി ഭവനത്തിൽ റജിമോൻ (42), പിതാവ് യശോധരൻ (68), ഭാര്യ […]