ബൈക്കിൽ ട്രിപ്പിൾ അടിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ: റോഡിൽ ഭീകരാന്തരീക്ഷം; അടിച്ചിറയിൽ അപകടം ഒഴിവാകുന്നത് തലനാരിഴയ്ക്ക്; റോഡ് റേസിംങ്ങ് ട്രാക്ക് ആക്കി ഭീകരത

ബൈക്കിൽ ട്രിപ്പിൾ അടിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ: റോഡിൽ ഭീകരാന്തരീക്ഷം; അടിച്ചിറയിൽ അപകടം ഒഴിവാകുന്നത് തലനാരിഴയ്ക്ക്; റോഡ് റേസിംങ്ങ് ട്രാക്ക് ആക്കി ഭീകരത

സ്വന്തം ലേഖകൻ

കോട്ടയം: ബൈക്കിൽ ട്രിപ്പിളടിച്ച് റോഡ് റേസിംങ്ങ് ട്രാക്ക് ആക്കി ഇതര സംസ്ഥാന തൊഴിലാളികൾ. എറ്റുമാനൂർ കാരിത്താസ് അടിച്ചിറയിലാണ് തൊഴിലാളികൾ റോഡിൽ നിയമത്തെ വെല്ലുവിളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്. പലപ്പോഴും മൂന്നും നാലും പേർ ബൈക്കിലുണ്ടാകും. ഇവർ അമിത വേഗത്തിൽ ബൈക്ക് ഓടിക്കുമ്പോൾ ഭീതിയിലാകുന്നത് സാധാരണക്കാരായ യാത്രക്കാരാണ്.

ഞായറാഴ്ചകളിലാണ് ഈ ഇതര സംസ്ഥാന ഷോ കൂടുതലും അരങ്ങേറുന്നത്. അടിച്ചിറയിലും പരിസരങ്ങളിലും നൂറ് കണക്കിന് തൊഴിലാളികളാണ് വിവിധ ജോലികൾ ചെയ്ത് ജീവിക്കുന്നത്. ഇവരിൽ ഒരു ചുരുങ്ങിയ വിഭാഗമാണ് ബൈക്കിൽ അമിത വേഗത്തിൽ റോഡിനെ റേസിംങ്ങ് ട്രാക്കാക്കി മാറ്റുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്ത് കെട്ടിട നിർമ്മാണത്തിനായാണ് തൊഴിലാളികളിൽ ഏറെപ്പേരും താമസിക്കുന്നത്. ഇത് കൂടാതെയാണ് പ്രദേശത്തെ വിവിധ ഹോട്ടലുകളിലും ആശുപത്രികളിലും അടക്കം വിവിധ ജോലികൾക്കായി എത്തിയവർ താമസിക്കുന്നത്. ഇത്തരത്തിൽ മാന്യമായി ജോലി ചെയ്യുന്നവർക്ക് പോലും ഭീഷണി സൃഷ്ടിക്കുകയാണ് ഇത്തരത്തിൽ റോഡിൽ റേസിംങ്ങ് നടത്തുന്നവർ.

കഴിഞ്ഞ ദിവസം ഇതര സംസ്ഥാന തൊഴിലാളി സംഘം ഈ പ്രദേശത്ത് ബൈക്കുകളുടെ മത്സര ഓട്ടം നടത്തിയിരുന്നു. പത്ത് ബൈക്കുകളാണ് ഒരേ സമയം മത്സരിച്ച് ഓടിയത്. എല്ലാ ബൈക്കിലും മൂന്നു പേർ വീതം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ നാട്ടുകാർ ഭീതിയോടെയാണ് ബൈക്കുകളുടെ മത്സര ഓട്ടത്തെ നോക്കിക്കണ്ടത്. തലനാരിഴ വ്യത്യാസത്തിലാണ് പല ബൈക്കുകളും അപകടത്തിൽ നിന്ന് രക്ഷപെട്ടത്.

അപകടം ഒഴിവാക്കുന്നതിനായി പൊലീസും മോട്ടോർ വാഹന വകുപ്പും പ്രദേശത്ത് പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.