play-sharp-fill

ഭർത്താവിനെ കൊലപ്പെടുത്താൻ കൂട്ടുനിന്നത് ഭാര്യ തന്നെ ; അന്വേഷണം വഴി തിരിക്കാൻ ദൃശ്യം മോഡൽ നീക്കങ്ങളും

  സ്വന്തം ലേഖിക ഇടുക്കി: റിജോഷിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ വസീം തെളിവുകൾ നശിപ്പിക്കുന്നതിനും പിടിക്കപ്പെടാതിരിക്കാനും ദൃശ്യം സിനിമയെ വെല്ലുന്ന നീക്കങ്ങളാണ് നടത്തിയത്. കൊല നടത്തിയതിന് ശേഷം മൃതദേഹം മറ്റൊരിടത്ത് ഉപേക്ഷിച്ചാൽ പൊലീസ് അന്വേഷണം വേഗത്തിൽ തന്നിലേക്ക് എത്തുമെന്നുറപ്പുള്ള വസീം നിർമാണത്തിലിരിക്കുന്ന മഴവെള്ള സംഭരണിയോട് ചേർന്നുള്ള കുഴിയിൽ മൃതദേഹം ഉപേക്ഷിച്ച് കാണാത്ത വിധത്തിൽ മണ്ണിട്ട് മൂടി. തുടർന്ന് ജെസിബി ഓപ്പറേറ്ററെ വിളിച്ച് കുഴിയിൽ ചത്ത പശുവിനെ ഇട്ടിട്ടുണ്ടെന്നും കുറച്ച് മണ്ണ് മാത്രമേ ഇട്ടിട്ടുള്ളു ബാക്കി മണ്ണിട്ട് മൂടുവാനും ആവശ്യപ്പെട്ടു. ഇടപെടലിൽ അസ്വാഭാവികത തോന്നാത്തതിനാലും മൃതദേഹം കുഴിയിൽ […]

മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് കോടികളുടെ കള്ളപ്പണം ചന്ദ്രികയുടെ അക്കൗണ്ട് വഴി വെളുപ്പിച്ചു ; വിജിലൻസ് നടപടി തുടങ്ങി

  കൊച്ചി : മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് മുസ്ലീം ലീഗ് ദിനപത്രമായ ചന്ദ്രികയുടെ അക്കൗണ്ട് വഴി പത്ത് കോടി രൂപയുടെ കളളപ്പണം വെളുപ്പിച്ചു. പരാതിയിൽ വിജിലൻസ് ഹർജിക്കാരന്റെ മൊഴി രേഖപ്പെടുത്തി. ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച കളമശേരി സ്വദേശി ഗീരീഷ് ബാബുവിന്റെ മൊഴിയാണ് വിജിലൻസ് രേഖപ്പടുത്തിയത്. ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള പാലാരിവട്ടം മേൽപ്പാലം അഴിമതി അന്വേഷണത്തിൽ ഇക്കാര്യവും ഉൾപ്പെടുത്തമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. 2016 നവംബർ 16ന് നോട്ട് നിരോധനം നടപ്പാക്കിയപ്പോഴാണ് ഇബ്രാഹിംകുഞ്ഞ് പത്ത് കോടി രൂപ വെളുപ്പിച്ചതെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. ഹർജി ഫയലിൽ സ്വീകരിച്ചതിനെത്തുടർന്ന് ഹൈക്കോടതി വിജിലൻസിനോട് വിശദീകരണം ആവശ്യപ്പെട്ടു. […]

രോഹിത് മിന്നി: ഇന്ത്യയ്ക്ക് ഉജ്വല വിജയം

സ്‌പോട്‌സ് ഡെസ്‌ക് രാജ്‌കോട്ട്: നൂറാം ടെസ്റ്റിൽ മിന്നൽ പിണറായി മാറിയ രോഹിത് ശർമ്മയുടെ ഉ്ജ്വല ബാറ്റിംങ് മികവിൽ ഇന്ത്യയ്ക്ക് വിജയം. രോഹിത് തകർപ്പൻ പ്രകടനം കാഴ്ച വച്ചതോടെ ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി-20 ക്രിക്കറ്റ് മത്സത്തിൽ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം. 154 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 15.4 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തുകയായിരുന്നു. ഇതോടെ മൂന്നുമത്സരങ്ങൾ അടങ്ങിയ പരമ്ബര 1-1 എന്ന നിലയിലായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 153 […]

മിടുവിൽ കുടുങ്ങി വിനായകൻ: കുറ്റപത്രം സമർപ്പിച്ചു; ഒരു വർഷം വരെ തടവ് ലഭിച്ചേക്കാം

സ്വന്തം ലേഖകൻ കൊച്ചി: മീടുവിൽ കുടുങ്ങിയ സിനിമാ താരവും ദേശീയ അവാർഡ് ജേതാവുമായ വിനായകനെതിരെ കുറ്റപത്രം സമർപ്പിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ഫോണിൽ സംസാരിച്ചെന്ന യുവതിയുടെ പരാതിയിലാണ് അന്വേഷണം പൂർത്തിയാക്കി പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. വിനായകൻ തെറ്റ് സമ്മതിച്ചെന്ന് കൽപറ്റ പോലീസ് വ്യക്തമാക്കി. ഈ വർഷം ഏപ്രിലിൽ വയനാട്ടിലെ ഒരു ചടങ്ങിലേക്ക് അതിഥിയായി ക്ഷണിച്ചപ്പോൾ ഫോണിൽ കേട്ടാലറയ്ക്കുന്ന ഭാഷയിൽ സ്ത്രീത്വത്തെ അപമാനിക്കും വിധം വിനായകൻ തന്നോട് സംസാരിച്ചെന്ന് ആയിരുന്നു യുവതി പോലീസിൽ നൽകിയ പരാതി. പരാതിയിൽ നടനെതിരെ കേസെടുത്ത പോലീസ് അശ്ലീലച്ചുവയോടെ സംസാരിച്ചു, […]

അരിയിൽ തളിച്ചത് കൊടും വിഷം: ഏറ്റുമാനൂരിലെ കൊച്ചുപുരയ്ക്കൽ ട്രെഡേഴ്‌സിന്റെ ലൈസൻസ് റദ്ദാകും; അഞ്ചു ഗോഡൗണുകളും സ്ഥാപനവും അടച്ചു പൂട്ടും

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: അരിയിൽ കൊടും വിഷം കലർത്തി വിൽക്കുന്ന ഏറ്റുമാനൂരിലെ സ്ഥാപനം അടച്ചു പൂട്ടാൻ നോട്ടീസ് നൽകി. ഏറ്റുമാനൂർ പേരൂർ കവലയിലെ കൊച്ചുപുരയ്ക്കൽ ട്രേഡേഴ്സ് എന്ന അരിക്കടയാണ് അടച്ചു പൂട്ടാൻ ഭക്ഷ്യസുരക്ഷാ വിഭാഗവും, ഏറ്റുമാനൂർ നഗരസഭയും നോട്ടീസ് നൽകിയത്. അതിരമ്പുഴ റോഡിൽ പ്രവർത്തിക്കുന്ന ഇവരുടെ അഞ്ചു ഗോഡൗണുകളും അടച്ചു പൂട്ടാൻ നിർദേശം നൽകിയിട്ടുണ്ട്. 81 ചാക്കുകളിലായി 1660 കിലോ അരിയിലാണ് ഇവർ കൊടും വിഷമായ അലുമിനിയം ഫോസ്‌ഫേഡ് കലർത്തിയത്. അരിച്ചാക്ക് ഇറക്കിയ ചുമട്ട് തൊഴിലാളികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് അരിയിൽ മായം […]

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച ദൃശ്യങ്ങൾ പകർത്തിയത് അശ്ലീല വെബ് സൈറ്റിനു വിൽക്കാൻ: സംഭവത്തിനു പിന്നിൽ അശ്ലീല വീഡിയോ പണമാക്കി വിൽക്കുന്ന സംഘം

ക്രൈം ഡെസ്‌ക് കൊച്ചി: വടുതലയിൽ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തിയത് അശ്ലീല വൈബ് സൈറ്റുകൾക്കു വിൽക്കാൻ. ചിത്രം പകർത്തിയതിന് കൂട്ടു നിന്ന സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ നഗ്‌ന വീഡിയോ പ്രചരിപ്പിച്ച് പണം തട്ടുന്ന സംഘമാണ് ഇതെന്നാണ് സൂചന. പ്രണയം നടിച്ച് പീഡിപ്പിച്ച ലിതിൻ (19), ദമ്പതിമാരായ ബിബിൻ (25), ഭാര്യ വർഷ (19) എന്നിവരെയാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യം പകർത്തിയ നഗ്നദൃശ്യങ്ങൾക്കു പുറമേ വീണ്ടും നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടു കുട്ടിയെ പ്രതികൾ ഭീഷണിപ്പെടുത്തിയത് ഇവ ലൈംഗിക […]

രാജകുമാരിയ്ക്ക് സമീപം യുവാവിനെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തിൽ വൻ വഴിത്തിരിവ്: കൊലപ്പെടുത്തിയത് താൻ തന്നെയെന്ന് പ്രതിയുടെ വീഡിയോ സന്ദേശം; മറ്റാർക്കും പങ്കില്ലെന്നും വസീം

ക്രൈം ഡെസ്‌ക് ഇടുക്കി: കാമുകിയെ സ്വന്തമാക്കാൻ ഭർത്തവായ റിസോർട്ട് മാനേജരെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. കൊലപ്പെടുത്തിയതും, ഇതിനു പിന്നിലുളള സംഭവങ്ങളും തുറന്ന് പറഞ്ഞ് കേസിലെ പ്രതിയായ യുവാവിന്റെ വീഡിയോ സന്ദേശം പുറത്ത് വന്നതോടെയാണ് സംഭവം വീണ്ടും വഴിത്തിരിവിൽ എത്തിയത്. റിജോഷിനെ കൊന്നത് താനാണെന്നും മറ്റാർക്കും പങ്കില്ലെന്നും വസീം സഹോദന് അയച്ച് വീഡിയോയിൽ പറയുന്നു. വീഡിയോ പൊലീസിന് കൈമാറി. പ്രതികളെ തേടിയുള്ള പൊലീസ് അന്വേഷണം തുടരുന്നു. പുത്തടി മഷ്റൂം ഹട്ട് റിസോർട്ടിന്റെ സമീപത്താണു മൃതദേഹം കുഴിച്ചിട്ടിരുന്നത്. റിസോർട്ടിലെ ജീവനക്കാരനായ റിജോഷാണ് ( […]

അമ്പലപ്പുഴ പാൽപ്പായസം ഗോപാലക്കഷായമാകുമ്പോൾ പേര് ഏത് ഗോപാലന്റേത്; എ.കെ ഗോപാലനെ ഓർക്കാനെന്ന് കോൺഗ്രസ്; പ്രയാർ ഗോപാലകൃഷ്ണനെന്ന് എം.പന്മകുമാർ; പേരിൽ തൊടാൻ അനുവദിക്കില്ലെന്ന് ഹിന്ദു ഐക്യവേദി

സ്വന്തം ലേഖകൻ ആമ്പലപ്പുഴ: അമ്പലപ്പുഴ പാൽപ്പായസത്തിന്റെ പേരിനെച്ചൊല്ലി വിവാദം കൊടുമ്പിരിക്കൊള്ളുന്നു. എ.കെ ഗോപാലനെ ഓർമ്മിക്കാനാണ് അമ്പലപ്പുഴ പാൽപ്പായസത്തിന് ഗോപാലക്കഷായം എന്ന് പേര് നൽകുന്നതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. എന്നാൽ, എന്തുകൊണ്ടാണ് പ്രയാർ ഗോപാലകൃഷ്ണന്റെ പേര് പറയാത്തതെന്നാണ് ഇപ്പോൾ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.പത്മകുമാർ തന്നെ രംഗത്ത് എത്തിയിരിക്കുന്നത്. ഇതിനിടെ അമ്പലപ്പുഴ പാൽപായസത്തിന്റെ പേര് മാറ്റാനുള്ള നീക്കത്തിനെതിരെ ഹിന്ദു ഐക്യവേദിയും രംഗത്ത് എത്തിയിട്ടുണ്ട്. എകെ ഗോപാലന്റെ പേര് ഓർമ്മിപ്പിക്കാൻ അമ്പലപ്പുഴ പാൽപായത്തിന്റെ പേര് മാറ്റേണ്ട കാര്യമില്ലന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എം.പത്മകുമാർ പറഞ്ഞു. പ്രയാർ ഗോപാലകൃഷ്ണന്റെ പേര് […]

ഒരു മണിക്കൂറിനിടെ നാലുവരിപ്പാതയ്ക്കു സമീപം രണ്ട് അപകടം: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു: ഓട്ടോ ഡ്രൈവർക്കും യാത്രക്കാരനും പരിക്കേറ്റു; രണ്ടാം അപകടം ആദ്യമുണ്ടായ സ്ഥലത്തിനു സമീപം

സ്വന്തം ലേഖകൻ കോട്ടയം: ഒരു മണിക്കൂറിനിടെ എംസി റോഡിൽ മുളങ്കുഴ ജംഗ്ഷനിൽ നാലുവരിപ്പാതയ്ക്കു സമീപം രണ്ട് അപകടങ്ങലിലായി ഒരാൾ മരിക്കുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ പത്തരയോടെ എം.സി റോഡിൽ മുളങ്കുഴ ജംഗ്ഷനു സമീപമുണ്ടായ അപകടത്തിൽ കാൽനടയാത്രക്കാരനായ വയോധികനാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുകയായിരുന്ന നാട്ടകം മുളങ്കുഴ അനുഗ്രഹയിൽ അയ്യപ്പൻനായരാ (88)ണ് മരിച്ചത്. ചിങ്ങവനം ഭാഗത്തു നിന്നും എത്തിയ  ബൈക്ക് അയ്യപ്പൻനായരെ  ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ച് വീണ അയ്യപ്പൻനായരെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. […]