ലീനയിലൂടെ ഇനി മൂന്ന് പേർ ജീവിക്കും; മൃതസഞ്ജീവനി പദ്ധതിയിലൂടെ ദാനം ചെയ്തത് വൃക്കകളും കരളും; ലീനയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക്
സ്വന്തം ലേഖകൻ തിരുവനന്തപുരം: മരിച്ച ലീനയുടെ അവയവങ്ങൾ ഇനി മൂന്നു പേർക്ക് പുതുജീവൻ നൽകും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം ആശ്രാമം കുളങ്ങര വീട്ടിൽ ആശ്രാമം സജീവിന്റെ ഭാര്യ ലീന (42)യുടെ രണ്ട് വൃക്കകളും കരളുകളുമാണ് സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിലൂടെ ദാനം ചെയ്തത്. ഈ മാസം മൂന്നിന് കടുത്ത തലവേദനയെ തുടർന്ന് കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ലീനയെത്തി. അവിടെ നിന്ന് പിറ്റേദിവസം മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തലവേദന കുറയാത്തതിനെത്തുടർന്ന് അഞ്ചിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ […]