play-sharp-fill
ശബരിമല; സർക്കാർ പ്രതിരോധത്തിലായതോടെ കുടുംബശ്രീ പ്രവർത്തകരെ ഇറക്കി പ്രതിരോധിക്കാൻ സിപിഎം നീക്കം

ശബരിമല; സർക്കാർ പ്രതിരോധത്തിലായതോടെ കുടുംബശ്രീ പ്രവർത്തകരെ ഇറക്കി പ്രതിരോധിക്കാൻ സിപിഎം നീക്കം

സ്വന്തം ലേഖകൻ

പത്തനംതിട്ട: ശബരിമല വിധിക്കെതിരെ കുടുംബശ്രീ പ്രവർത്തകരെ ഇറക്കി പ്രതിരോധിക്കാനുള്ള നീക്കവുമായി സിപിഎം. നിലയ്ക്കലിൽ കുടിൽ കെട്ടിയുള്ള രാപകൽ സമരത്തെ സ്ത്രീകളെ മുൻനിർത്തി പ്രതിരോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശനവിഷയത്തിൽ ഹിന്ദുസംഘടനകളുടെ സമരങ്ങളിൽ സ്ത്രീപങ്കാളിത്തം സജീവമായ സാഹചര്യത്തിലാണ് ഇത്. പത്തനംതിട്ട ജില്ലയിൽ തുടക്കമിടുന്ന വനിതാസംഗമം മറ്റ് ജില്ലകളിലും നടത്തും. കുടുംബശ്രീ പ്രവർത്തകരോട് വനിതാ സംഗമത്തിൽ പങ്കെടുക്കാൻ സി.പി.എം നിർദ്ദേശം നൽകി.


പന്തളം കൊട്ടാരം നടത്തിയ നാമജപ ഘോഷയാത്രയിലും തുടർന്ന് ഹിന്ദുസംഘടനകൾ നടത്തിയ പ്രതിഷേധങ്ങളിലുമെല്ലാം വനിതാപങ്കാളിത്തം സജീവമായിരുന്നു. സ്ത്രീകളെ മുൻനിർത്തി ശബരിമല വിഷയം ഹിന്ദുസംഘടനകൾ നിലനിർത്തുന്ന സാഹചര്യത്തിലാണ് സി.പി.എം വനിതാസംഗമത്തിലൂടെ പ്രതിരോധത്തിനൊരുങ്ങുന്നത്. ചൊവ്വാഴ്ച പത്തനംതിട്ട ജില്ലയിൽ ജനാധിപത്യമഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന വനിതാസംഗമം സി.പി.എം കേന്ദ്രകമ്മറ്റി അംഗം പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്യും. മറ്റ് ജില്ലകളിലും ജനാധിപത്യമഹിളാ അസോസിയേഷനെ മുൻനിർത്തി സി.പി.എം വനിതാസംഗമത്തിലൂടെ പ്രതിരോധത്തിന് ശ്രമിക്കും. ജില്ലയിൽ സി.പി.എം ഭരിക്കുന്ന പഞ്ചായത്തുകളിലെ കുടുംബശ്രി പ്രവർത്തകരോട് വനിതാസംഗമത്തിൽ പങ്കെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റുമാർ കർശന നിർദ്ദേശം നൽകി. ജില്ലയിൽ പലയിടങ്ങളിലും ശബരിമല വിഷയത്തിൽ സ്ത്രികൾ തന്നെ സമരത്തിന് മുന്നിട്ടിറങ്ങിയതോടെയാണ് സി.പി.എം പ്രതിസന്ധിയിലായത്. തുല്യനീതി മുദ്രാവാക്യമുയർത്തിയാണ് സി.പി.എം. പ്രതിരോധ ശ്രമം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലയ്ക്കലിൽ പർണശാല കെട്ടി ശരണം വിളികളുമായാണ് സമരം തുടരുന്നത്. പന്തളം കൊട്ടാരത്തിന്റെയും വിവിധ ഹിന്ദു സംഘടനകളുടെയും പിന്തുണയും സമരത്തിനുണ്ട്. ആദിവാസികളെക്കൂടി ഉൾപ്പെടുത്തിയുള്ള രാപ്പകൽ സമരമാണ് നിലയ്ക്കലിൽ നടക്കുന്നത്. പന്തളം കൊട്ടാരത്തിലെ പ്രതിനിധികൾ ഇന്നലെ സമരവേദിയിലെത്തി പിന്തുണ അറിയിച്ചു.