play-sharp-fill
സമ്മാനപ്പൊതിയായി വർക്കല പോസ്റ്റ് ഓഫീസിൽ ലഭിച്ചത് ജീവനുള്ള വിഷപാമ്പ്

സമ്മാനപ്പൊതിയായി വർക്കല പോസ്റ്റ് ഓഫീസിൽ ലഭിച്ചത് ജീവനുള്ള വിഷപാമ്പ്

സ്വന്തം ലേഖകൻ

വർക്കല: വർക്കല പോസ്റ്റാഫീസിലെ പോസ്റ്റ് വുമണിന് തിങ്കളാഴ്ച അപ്രതീക്ഷിതമായി ലഭിച്ച സമ്മാനം തുറന്നുനോക്കിയപ്പോൾ കണ്ടത് ജീവനുള്ള ഒരു ചെറിയ വിഷപാമ്പിനെ. വർക്കല പോേസ്റ്റാഫീസിലെ പോസ്റ്റ് വുമൺ വർക്കല കിളിത്തട്ടുമുക്ക് പാർവതി മന്ദിരത്തിൽ അനിലാ ലാലിന്റെ പേരിലാണ് പാമ്പിനെ പെട്ടിയിലാക്കി കൊണ്ടുവച്ചത്. അനിലാ ലാലിനെ അഭിസംബോധന ചെയ്ത് ഭീഷണിക്കത്തും പാമ്പിനൊപ്പം പാത്രത്തിലുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ ജീവനക്കാരാണ് പോസ്റ്റാഫീസിലെ ലെറ്റർ ബോക്സിനു മുകളിൽ കാർഡ് ബോർഡിലുള്ള പൊതി കണ്ടത്.


അനിലാ ലാലിന്റെ പേരിൽ പോസ്റ്റോഫീസ് വിലാസത്തിലെ പെട്ടിയുടെ പുറത്ത് കോപ്ലിമെന്ററി ഗിഫ്റ്റ് എന്നാണ് എഴുതിയിരുന്നത്. ജീവനക്കാർ അറിയിച്ചതിനെത്തുടർന്ന് അനിലയെത്തി കടലാസിളക്കി നോക്കിയപ്പോൾ ഉള്ളിൽ ഒരു പാത്രമാണ് കണ്ടത്. അതിനുള്ളിൽ എന്തോ അനങ്ങുന്നതായുള്ള സംശയത്തെത്തുടർന്ന് ജീവനക്കാരെത്തി പരിശോധിച്ചപ്പോഴാണ് പാമ്പാണെന്നു മനസ്സിലായത്. പോലീസെത്തി സമ്മാനം സ്റ്റേഷനിലേക്കു കൊണ്ടുപോയി. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധനയിൽ ചുരുട്ട വിഭാഗത്തിൽപ്പെട്ട പാമ്പാണ് പാത്രത്തിലുണ്ടായിരുന്നതെന്ന് കണ്ടെത്തി. പാമ്പിനെ സമ്മാനമായി എത്തിച്ചതു തന്നെ അപായപ്പെടുത്താനാണെന്നു കാണിച്ച് അനിലാ ലാൽ പോലീസിനു പരാതി നൽകി. സമ്മാനം പോസ്റ്റോഫീസിൽ കൊണ്ടുവച്ചയാളെ സി.സി.ടി.വി.യുടെ സഹായത്തോടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group