play-sharp-fill
ശബരിമല: സർക്കാരിനെ വെട്ടിലാക്കി ദേവസ്വം പ്രസിഡന്റിന്റെ കുടുംബം പ്രത്യക്ഷ സമരത്തിന് തയ്യാറെടുക്കുന്നു

ശബരിമല: സർക്കാരിനെ വെട്ടിലാക്കി ദേവസ്വം പ്രസിഡന്റിന്റെ കുടുംബം പ്രത്യക്ഷ സമരത്തിന് തയ്യാറെടുക്കുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനെതിരായ പ്രതിഷേധം കനക്കുന്നു. കോടതി വിധി നടപ്പാക്കാൻ അനുനയ നീക്കം നടത്തുന്നതിനിടെ സർക്കാരിനെ വെട്ടിലാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാറിന്റെ കുടുംബവും പരസ്യമായി സമരരംഗത്തു വരുന്നു. പദ്മകുമാർ സെക്രട്ടറിയായ ഹരിവരാസനം ട്രസ്റ്റാണ് സ്ത്രീ പ്രവേശനത്തിനെതിരായി സമരത്തിലിറങ്ങുന്നത്.


യുവതികൾ ശബരിമലയിൽ എത്തുന്നത് തടയുമെന്ന് പ്രഖ്യാപിച്ച്  ഇന്നലെ ആചാര സംരക്ഷണ സമിതി നിലയ്ക്കലിൽ ആരംഭിച്ച സമരത്തിൽ ട്രസ്റ്റ് അംഗങ്ങളും പങ്കെടുത്തെന്ന് ഹരിവരാസനം ചെയർമാൻ വി.മോഹൻകുമാർ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിനെതിരെയുള്ള നിലപാടാണ് കോടതിയിൽ ദേവസ്വം ബോർഡ് കൈക്കൊണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ സംസ്ഥാന സർക്കാർ യുവതികളെ പ്രവേശിപ്പിക്കണമെന്നും വാദിച്ചു. വിധിവന്ന ഉടനെ സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹർജി നൽകാനായിരുന്നു ദേവസ്വം ബോർഡ് ആദ്യം തീരുമാനിച്ചത്. എന്നാൽ സർക്കാർ സമ്മർദ്ദത്തെ തുടർന്ന് ദേവസ്വം ബോർഡ് നിലപാടിൽ മാറ്റം വരുത്തുകയായിരുന്നു. പന്തളം കൊട്ടാരവുമായും സമര രംഗത്തുള്ളവരുമായും കുടുംബം ചർച്ചകൾ നടത്തിവരികയാണ്. 1920ൽ ഹരിവരാസനം എഴുതിയ കോന്നകത്ത് ജാനകിയമ്മയുടെ മകളുടെ മകനാണ് മോഹൻകുമാർ. പദ്മകുമാർ ഉൾപ്പെടെ ട്രസ്റ്റിൽ ഭൂരിഭാഗവും കുടുംബാംഗങ്ങളാണ്. സർക്കാർ നിലപാടിനെതിരായ എതിർപ്പ് കടുപ്പിക്കാൻ സംഘപരിവാർ സംഘടനകളും യു.ഡി.എഫും കൊച്ചിയിലും തലസ്ഥാനത്തുമായി യോഗം ചേർന്നിരുന്നു.