എക്‌സൈസ് റെയ്ഡിൽ 1854 ലിറ്റർ അരിഷ്ടം പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സി.ഐ നൂറുദ്ദീന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ കോട്ടയം ജില്ലയിൽ വ്യാപകമായ തോതിൽ അനധികൃതമായി അരിഷ്ടാസവങ്ങൾ വിതരണം ചെയ്തു വന്ന സ്ഥാപനത്തിൽ നിന്നും 1456.2 ലിറ്റർ അരിഷ്ടവും 397.8 ലിറ്റർ ആസവവും (ആകെ – 1854 ലിറ്റർ) പിടികൂടി. ജില്ലയിൽ ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ വഴി അരിഷ്ടാസവങ്ങൾ വിതരണം ചെയ്യുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ സാധുവായ രേഖകൾ ഇല്ലാതെ 21.15 ലിറ്റർ അരിഷ്ടം സൂക്ഷിച്ചതിന് പുതുപ്പള്ളി സ്വദേശിയായ എബ്രഹാം എന്നയാളെ പ്രതി ചേർത്ത് 1.12.2018ൽ […]

പ്രിയ ശിഷ്യയുടെ കലാമികവ് കൺകുളിർക്കെ കാണാൻ മുൻ കലോത്സവ പ്രതിഭയെത്തി

സ്വന്തം ലേഖകൻ ആലപ്പുഴ: പ്രിയശിഷ്യ ജസ്നിയയുടെ മോഹിനിയാട്ട മത്സരം കാണാൻ ആലപ്പുഴയിലെ സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ ജിഎസ് പ്രദീപ് എത്തി. ഇദ്ദേഹം സംവിധാനം ചെയ്യുന്ന സ്വർണ്ണ മത്സ്യങ്ങൾ എന്ന ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജസ്നിയയാണ്. ചിത്രം ജനുവരിയിൽ റിലീസാകുമെന്നാണ് സൂചന. കുട്ടികൾക്ക് പ്രാധാന്യം ഉള്ള ചിത്രത്തിൽ സിദ്ദിഖും അന്നാ രാജനും വ്യത്യസ്ഥ വേഷങ്ങൾ ചെയ്യുന്നുണ്ടെന്ന് ജി എസ് പ്രദീപ് പറഞ്ഞു. തൃശൂർ പാവറട്ടി സികെസിജി എച്ച്എസിലെ വിദ്യാർത്ഥിനിയാണ് ജസ്നിയ. മുൻ കലോത്സവ പ്രതിഭ കൂടിയാണ് ജിഎസ് പ്രദീപ്.

ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്

സ്വന്തം ലേഖകൻ സന്നിധാനം: ശബരിമലയിൽ ഇന്ന് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത് . അന്യസംസ്ഥാനത്ത് നിന്നുള്ളവർക്ക് പുറമേ കേരളത്തിൽ നിന്നുള്ള ഭക്തരുടെ എണ്ണത്തിലും ഇന്ന് വൻ വർധനവുണ്ടായിട്ടുണ്ട്. ഇന്നും നാളെയും അവധിദിവസങ്ങളായതിനാലാണ് സന്നിധാനത്തെത്തുന്ന ഭക്തരുടെ എണ്ണത്തിൽ വർധനവ് വന്നിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ മണ്ഡലകാലത്തിന് സമാനമായ രീതിയിലേക്ക് ശബരിമല എത്തിക്കൊണ്ടിരിക്കുകയാണ്്. ഉച്ചയ്ക്ക് 1 മണിക്ക് വരെ 60,000ത്തോളം പേർ സന്നിധാനത്ത് എത്തിയതായാണ് ലഭിക്കുന്ന വിവരങ്ങൾ. പോലീസ് നിയന്ത്രണങ്ങളിൽ ഇളവേർപ്പെടുത്തിയതും സംഘപരിവാർ, ബി.ജെ.പി. സംഘടനകളുടെ പ്രതിഷേധ സമരം നിയമസഭയ്ക്ക് മുന്നിലേയ്ക്ക് മാറ്റിയതും ശബരിമലയിലേക്ക് ഭക്തജനങ്ങൾ എത്തുന്നതിന് അനുകൂല സാഹചര്യമാണ് […]

മത്സര പോരാട്ടം മുറുകുന്നു; ചരിത്രം ആവർത്തിക്കാനൊരുങ്ങി കോഴിക്കോട്

സ്വന്തം ലേഖകൻ ആലപ്പുഴ: 59-ാം സംസ്ഥാന സ്‌കൂൾ കലോത്സവം ആലപ്പുഴയിൽ പുരോഗമിക്കുകയാണ്. 75 ഇനങ്ങളാണ് ഇന്ന് മാറ്റുരയ്ക്കുന്നത്. ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരം ഓരോ നിമിഷം ചെല്ലുംതോറും ശക്തമാവുകയാണ്. 38 ശതമാനം മത്സരങ്ങൾ പൂർത്തിയായപ്പോൾ രണ്ട്പോയിന്റ് വ്യത്യാസത്തിൽ പാലക്കാടും കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുന്നത്. ആർഭാടങ്ങളില്ലെങ്കിലും കലോത്സവത്തിൽ മത്സരങ്ങളുടെ ആവേശത്തിന് തെല്ലും കുറവില്ല. കുച്ചിപ്പുടി, മാർഗ്ഗംകളി, തിരുവാതിര, കോൽകളി ഹയർ സെക്കൻഡറി വിഭാഗം നാടകം എന്നിങ്ങനെ ജനപ്രിയ ഇനങ്ങഓണ് രണ്ടാം ദിവസം വേദികളിൽ എത്തുന്നത്.ഒന്നാം ദിനത്തിലെ പോലെ തന്നെ രണ്ടാം ദിനത്തിലെ മത്സരങ്ങൾ ആരംഭിക്കാനും […]

ശബരിമല; ഇന്ന് വൻ ഭക്തജനത്തിരക്ക്

സ്വന്തം ലേഖകൻ സന്നിധാനം: ശബരിമലയിൽ ഇന്ന് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത് . അന്യസംസ്ഥാനത്ത് നിന്നുള്ളവർക്ക് പുറമേ കേരളത്തിൽ നിന്നുള്ള ഭക്തരുടെ എണ്ണത്തിലും ഇന്ന് വൻ വർധനവുണ്ടായിട്ടുണ്ട്. ഇന്നും നാളെയും അവധിദിവസങ്ങളായതിനാലാണ് സന്നിധാനത്തെത്തുന്ന ഭക്തരുടെ എണ്ണത്തിൽ വർധന വന്നിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ മണ്ഡലകാലത്തിന് സമാനമായ രീതിയിലേക്ക് ശബരിമല എത്തിക്കൊണ്ടിരിക്കുകയാണെന്നും വിവരങ്ങൾ പുറത്തുവരുന്നു. രാവിലെ 9 മണിക്ക് മുമ്പായി 35,000ത്തോളം പേർ സന്നിധാനത്ത് എത്തിയതായാണ് ലഭിക്കുന്ന വിവരങ്ങൾ. പൊലീസ് നിയന്ത്രണങ്ങളിൽ ഇളവേർപ്പെടുത്തിയതും ശബരിമലയിലേക്ക് ഭക്തജനങ്ങൾ എത്തുന്നതിന് അനുകൂല സാഹചര്യമാണ് ഒരുക്കിയിരിക്കുന്നത്. നിരോധനാജ്ഞ നിലവിലുണ്ടെങ്കിലും ഭക്തർക്ക് ഇതുമൂലം യാതൊരു […]

കണ്ണൂർ വിമാനത്താവള ഉദ്ഘാടനത്തിൽ പങ്കെടുക്കില്ല; കണ്ണന്താനം

സ്വന്തം ലേഖകൻ കണ്ണൂർ : കണ്ണൂർ വിമാനത്താവള ഉദ്ഘാടനത്തിൽ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി. സംസ്ഥാനസർക്കാർ തന്നെ അപമാനിച്ചുവെന്ന് കാണിച്ച് കണ്ണന്താനം കേന്ദ്ര വ്യോമയാനമന്ത്രിക്ക് കത്തയച്ചു. ഉദ്ഘാടനത്തിന് കൃത്യസമയത്ത് ക്ഷണിച്ചില്ലെന്നാണ് കണ്ണന്താനത്തിന്റെ ആരോപണം. ഉദ്ഘാടനചടങ്ങിലേക്ക് മുൻമുഖ്യമന്ത്രിമാരായ ഉമ്മൻചാണ്ടി, വി.എസ്.അച്യുതാനന്ദൻ എന്നിവരെ ക്ഷണിക്കാത്തത് സർക്കാരിന്റെ അൽപ്പത്തമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് തൊണ്ണൂറ് ശതമാനം പണിപൂർത്തിയാക്കിയതാണ്. അമിത്ഷാ വന്നിറങ്ങി ഉദ്ഘാടനം ചെയ്ത വിമാനത്താവളം ഇപ്പോൾ വീണ്ടും ഉദ്ഘാടനം ചെയ്യുന്നതെന്തിനാണെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. യുഡിഎഫ് നേതാക്കൾ ചടങ്ങിൽനിന്ന് വിട്ടുനിൽക്കും, എന്നാലിത് ബഹിഷ്‌ക്കരണമല്ലെന്നും […]

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷനായേക്കും; ഒത്തുതീർപ്പ് ഫോർമുല രൂപപ്പെട്ടത് ജയിലിൽ; തനിക്കുവേണ്ടി വഴിമാറുന്ന ശ്രീധരൻ പിള്ളയെ പ്രശംസിച്ച്‌ സുരേന്ദ്രൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബി ജെ പി ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ ജയിൽ മോചനത്തിന് മുൻപായി ദേശീയ നേതൃത്വം ഇടപെട്ട് ജയിലിൽ ഒത്തുതീർപ്പ് ഫോർമുല രൂപപ്പെട്ടതായി സൂചന. സുരേന്ദ്രന്റെ ജയിൽ മോചനത്തെ തുടർന്ന് പ്രത്യക്ഷമായി പുറത്തുവന്ന സംസ്ഥാന ഘടകത്തിലെ ഗ്രൂപ്പ് പോര് പരിഹരിച്ച് കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരാനുള്ള ചർച്ചകളാണ് ജയിലിൽ നടന്നത്. ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം ജയിലിൽ സുരേന്ദ്രനെ സന്ദർശിച്ച പ്രഹ്ലാദ് ജോഷി എം പിയുടെ നേതൃത്വത്തിലാണ് ഒത്തുതീർപ്പ് ഫോർമുല തയാറായത്. പി എസ് ശ്രീധരൻപിള്ളയ്ക്ക് ദേശീയ നേതൃത്വത്തിൽ […]

കുമ്പാനി മഠം ആയൂർവേദ റിസോർട്ട് ഉദ്ഘാടനം നാളെ

സ്വന്തം ലേഖകൻ പാലാ: ആയൂർവേദ ചികിത്സാ രംഗത്ത് നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കുമ്പാനി മഠം ”കർത്താസ് ഹട്‌സ് ഓഫ് വെൽനസ്” എന്ന പേരിൽ ആയൂർവേദ ചികിത്സാലയം ആരംഭിക്കുകയാണ്. ആയൂർവേദ ചികിത്സകൾ കൂടാതെ, ഫിസിയോ തെറാപ്പി, സ്പാ തെറാപ്പി, യോഗാ ട്രെയിനിംഗ്, ഹെർബൽ ബ്യൂട്ടി പാർലറും, കർക്കിടക ചികിൽസയും ഇവിടെ ലഭ്യമാണ്. പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ രോഗികൾക്ക് താമസിക്കാൻ പ്രത്യേക കോട്ടേജുകളും ഒരുക്കിയിട്ടുണ്ട്, ആയൂർവേദ ചികിത്സാ രംഗത്ത് മൂന്ന് പതിറ്റാണ്ട് പാരമ്പര്യമുള്ള ഡോ.ഗോപകുമാർ, ഡോ വിഷ്ണു ജി കർത്താ, ഡോ അശ്വതി വിഷ്ണു, ഡോ ഐശ്വര്യാ ജിഷ്ണു, […]

കവിത മോഷണം നടത്തി നാണംകെട്ട ദീപാ നിശാന്ത് സ്‌കൂൾ കലോത്സവത്തിലെ വിധികർത്താവ്! മലയാളം ഉപന്യാസ രചനയുടെ മൂല്യനിർണയത്തിനാണ് കോപ്പിയടി നായിക എത്തിയത്

സ്വന്തം ലേഖകൻ ആലപ്പുഴ: കവിത മോഷണം നടത്തി നാണംകെട്ട ദീപാ നിശാന്ത് സ്‌കൂൾ കലോത്സവത്തിലെ വിധികർത്താവ്. മലയാളം ഉപന്യാസ രചനയുടെ മൂല്യനിർണയത്തിനാണ് കോപ്പിയടി നായിക എത്തിയത്. മോഷ്ടിച്ച കവിത സ്വന്തം പേരിൽ പ്രസിദ്ധീകരിച്ച് നാണംകെട്ട് മാപ്പു പറഞ്ഞ ദീപാ നിശാന്ത് മൂല്യനിർണ്ണയത്തിന് എത്തിയതോടെ കലോത്സവത്തിന്റെ അന്തസ്സ് ഇല്ലാതായി. ഇന്ന് രാവിലെ ആലപ്പുഴയിലാണ് അവർ എത്തിയത്. മലയാള ഉപന്യാസ രചനയുടെ മൂല്യനിർണയത്തിനാണ് ദീപാ നിശാന്ത് എത്തിയത്. കോപ്പിയടി വിവാദം കത്തിനിൽക്കെയാണ് ദീപാ നിശാന്ത് ഇവിടെ എത്തിയത് എന്നതും ശ്രദ്ധേയാണ്. ദീപയുടെ ഫേസ്ബുക്കിലെ രാഷ്ട്രീയ ലേഖനങ്ങൾ അടക്കം […]

ഗൂഗിൾ മാപ്പ് പണി കൊടുത്തു; 30 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞു

സ്വന്തം ലേഖകൻ കൊച്ചി: ഗൂഗിൾ മാപ്പ് നോക്കി മൂന്നാറിന് പോകുകയായിരുന്ന സംഘം അപകടത്തിൽപ്പെട്ടു. പാലം പണിക്ക് കുഴിച്ച കിടങ്ങിലെ വെളളക്കെട്ടിലാണ് വീണത്. 30 അടി താഴ്ചയിലേക്ക് കാർ തലകീഴായി മറിയുകയായിരുന്നു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. പാലമറ്റം- ആവോലിച്ചാൽ റോഡ് വഴി കോതമംഗലത്ത് പാലമറ്റത്തിന് സമീപം ഇഞ്ചത്തൊട്ടി ഒന്നാം ബ്ലോക്കിന് സമീപം വച്ചാണ് അപകടമുണ്ടായത്. തൃശൂർ സ്വദേശികളായ ഗോകുൽദാസ്, ഇസഹാഖ്, മുസ്തഫ എന്നിവരാണ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്. കാർ സാമാന്യം നല്ല വേഗത്തിലായിരുന്നു. തൊട്ടടുത്തെത്തിയപ്പോഴാണ് റോഡില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. പെട്ടെന്ന് വലത്തോട്ട് വെട്ടിച്ച് മാറ്റുന്നതിന് മുമ്പേ […]