play-sharp-fill
കണ്ണൂർ വിമാനത്താവള ഉദ്ഘാടനത്തിൽ പങ്കെടുക്കില്ല; കണ്ണന്താനം

കണ്ണൂർ വിമാനത്താവള ഉദ്ഘാടനത്തിൽ പങ്കെടുക്കില്ല; കണ്ണന്താനം


സ്വന്തം ലേഖകൻ

കണ്ണൂർ : കണ്ണൂർ വിമാനത്താവള ഉദ്ഘാടനത്തിൽ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി. സംസ്ഥാനസർക്കാർ തന്നെ അപമാനിച്ചുവെന്ന് കാണിച്ച് കണ്ണന്താനം കേന്ദ്ര വ്യോമയാനമന്ത്രിക്ക് കത്തയച്ചു. ഉദ്ഘാടനത്തിന് കൃത്യസമയത്ത് ക്ഷണിച്ചില്ലെന്നാണ് കണ്ണന്താനത്തിന്റെ ആരോപണം. ഉദ്ഘാടനചടങ്ങിലേക്ക് മുൻമുഖ്യമന്ത്രിമാരായ ഉമ്മൻചാണ്ടി, വി.എസ്.അച്യുതാനന്ദൻ എന്നിവരെ ക്ഷണിക്കാത്തത് സർക്കാരിന്റെ അൽപ്പത്തമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് തൊണ്ണൂറ് ശതമാനം പണിപൂർത്തിയാക്കിയതാണ്. അമിത്ഷാ വന്നിറങ്ങി ഉദ്ഘാടനം ചെയ്ത വിമാനത്താവളം ഇപ്പോൾ വീണ്ടും ഉദ്ഘാടനം ചെയ്യുന്നതെന്തിനാണെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. യുഡിഎഫ് നേതാക്കൾ ചടങ്ങിൽനിന്ന് വിട്ടുനിൽക്കും, എന്നാലിത് ബഹിഷ്‌ക്കരണമല്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.