play-sharp-fill
കവിത മോഷണം നടത്തി നാണംകെട്ട ദീപാ നിശാന്ത് സ്‌കൂൾ കലോത്സവത്തിലെ വിധികർത്താവ്! മലയാളം ഉപന്യാസ രചനയുടെ മൂല്യനിർണയത്തിനാണ് കോപ്പിയടി നായിക എത്തിയത്

കവിത മോഷണം നടത്തി നാണംകെട്ട ദീപാ നിശാന്ത് സ്‌കൂൾ കലോത്സവത്തിലെ വിധികർത്താവ്! മലയാളം ഉപന്യാസ രചനയുടെ മൂല്യനിർണയത്തിനാണ് കോപ്പിയടി നായിക എത്തിയത്


സ്വന്തം ലേഖകൻ

ആലപ്പുഴ: കവിത മോഷണം നടത്തി നാണംകെട്ട ദീപാ നിശാന്ത് സ്‌കൂൾ കലോത്സവത്തിലെ വിധികർത്താവ്. മലയാളം ഉപന്യാസ രചനയുടെ മൂല്യനിർണയത്തിനാണ് കോപ്പിയടി നായിക എത്തിയത്. മോഷ്ടിച്ച കവിത സ്വന്തം പേരിൽ പ്രസിദ്ധീകരിച്ച് നാണംകെട്ട് മാപ്പു പറഞ്ഞ ദീപാ നിശാന്ത് മൂല്യനിർണ്ണയത്തിന് എത്തിയതോടെ കലോത്സവത്തിന്റെ അന്തസ്സ് ഇല്ലാതായി. ഇന്ന് രാവിലെ ആലപ്പുഴയിലാണ് അവർ എത്തിയത്. മലയാള ഉപന്യാസ രചനയുടെ മൂല്യനിർണയത്തിനാണ് ദീപാ നിശാന്ത് എത്തിയത്. കോപ്പിയടി വിവാദം കത്തിനിൽക്കെയാണ് ദീപാ നിശാന്ത് ഇവിടെ എത്തിയത് എന്നതും ശ്രദ്ധേയാണ്. ദീപയുടെ ഫേസ്ബുക്കിലെ രാഷ്ട്രീയ ലേഖനങ്ങൾ അടക്കം ശ്രീചിത്രൻ എഴുതി നൽകിയതാണെന്ന ആരോപണം നിലനിൽക്കേയാണ് ദീപാ നിശാന്ത് കലോത്സവ വേദിയിലെത്തിയത്. ദീപാ നിശാന്ത് എത്തിയത് കണ്ട് മാധ്യമപ്രവർത്തകർ ചുറ്റും കൂടി. എന്തിനാണ് എത്തിയതെന്ന ചോദിച്ചപ്പോഴാണ് ഉപന്യാസത്തിലെ വിധികർത്താവായി എത്തിയതാണെന്ന് അവർ പറഞ്ഞ്. അതേസമയം കോപ്പിയടി വിവാദം കത്തി നിൽക്കുന്ന വേളയിൽ തന്നെ ദീപയെ വിധിനിർണയത്തിന് ഏൽപ്പിച്ച നടപടിയാണ് വിവാദത്തിന് ഇടയാക്കുന്നത്. ദീപയെ വിധി നിർണയിക്കാൻ ഏൽപ്പിച്ചതിൽ അപാകത ഇല്ലെന്ന് ഡിപിഐയും വിദ്യാഭ്യാസ മന്ത്രിയും വ്യക്തമാക്കി.

തൃശ്ശൂർ കേരള വർമ്മ കോളേജിലെ മലയാളം അദ്ധ്യാപികയാണ് ദീപാ നിശാന്ത്. ഇടതു പക്ഷത്തിന് വളരെയേറെ വേണ്ടപ്പെട്ടവളുമാണ്. അതുകൊണ്ട് തന്നെയാണ് ദീപയെ വിധികർത്താവാക്കി നിയമിച്ചത്. എന്നാൽ, ഇടതു അദ്ധ്യാപക സംഘടനകളുടെ പ്രത്യേക താൽപ്പര്യം തന്നെയാണ് ഈ നീക്കത്തിന് പിന്നിലെന്നും അറിയുന്നു. കോപ്പയടി വിവാദത്തിൽ മുഖം പോയ ഇടതു പ്രവർത്തകയെ വെള്ള പൂശാനുള്ള ശ്രമങ്ങളാണ് ഇതോടെ നടക്കുന്നതെന്ന് വ്യക്തമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group