Spread the love


സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: ഗൂഗിൾ മാപ്പ് നോക്കി മൂന്നാറിന് പോകുകയായിരുന്ന സംഘം അപകടത്തിൽപ്പെട്ടു. പാലം പണിക്ക് കുഴിച്ച കിടങ്ങിലെ വെളളക്കെട്ടിലാണ് വീണത്. 30 അടി താഴ്ചയിലേക്ക് കാർ തലകീഴായി മറിയുകയായിരുന്നു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. പാലമറ്റം- ആവോലിച്ചാൽ റോഡ് വഴി കോതമംഗലത്ത് പാലമറ്റത്തിന് സമീപം ഇഞ്ചത്തൊട്ടി ഒന്നാം ബ്ലോക്കിന് സമീപം വച്ചാണ് അപകടമുണ്ടായത്. തൃശൂർ സ്വദേശികളായ ഗോകുൽദാസ്, ഇസഹാഖ്, മുസ്തഫ എന്നിവരാണ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്. കാർ സാമാന്യം നല്ല വേഗത്തിലായിരുന്നു. തൊട്ടടുത്തെത്തിയപ്പോഴാണ് റോഡില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. പെട്ടെന്ന് വലത്തോട്ട് വെട്ടിച്ച് മാറ്റുന്നതിന് മുമ്പേ താഴേക്ക് പതിച്ചു. എട്ടടിയോളം വെളളത്തിലേക്കാണ് കാർ മറിഞ്ഞത്. വിജനമായ പ്രദേശത്ത് നീന്തൽ അറിയാത്ത മൂവരും കാറിൽ പിടിച്ച് 15 മിനിറ്റോളം കിടന്നു. വെളളക്കെട്ടിൽ നിന്ന് രക്ഷിക്കണേയെന്നുളള നിലവിളി കേട്ട് ആ സമയം അതുവഴി ബൈക്കിലെത്തിയ സംഘമാണ് ഇവരുടെ രക്ഷക്കെത്തിയത്. ഉടുമുണ്ട് കൂട്ടിക്കെട്ടി ഇട്ടുകൊടുത്താണ് മൂവരേയും കരയ്ക്ക് കയറ്റിയത്.