സബ് ഇൻസ്പെക്ടർ രഞ്ജിത്ത് ഇനി ഡോ. ആർ. രഞ്ജിത്ത്

സ്വന്തം ലേഖകൻ പാലക്കാട്: പാലക്കാട് ടൗൺ നോർത്ത് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ആർ. രഞ്ജിത്തിന്റെ യൂണിഫോമിലെ നെയിംപ്ലെയ്റ്റിൽ ഇനി ഡോ: ആർ. രഞ്ജിത്ത് എന്നാണ് രേഖപ്പെടുത്തുക. തിരുനെൽവേലി എം.എസ്. യൂണിവേഴ്സിറ്റിയിൽ നിന്നും ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രിയിലാണ് രഞ്ജിത്തിന്റെ ഡോക്ടറേറ്റ്. സഹ്യപർവ്വതനിരകളിൽ കാണപ്പെടുന്ന ഒപ്പിയോറൈസ എന്ന ഔഷധ സസ്യത്തെക്കുറിച്ചാണ് ഗവേഷണം നടത്തിയത്. കാൻസർ രോഗത്തിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നും, വ്യാവസായിക അടിസ്ഥാനത്തിൽ ടിഷ്യുകൾച്ചർ മുഖേന കൂടുതൽ ചെടികൾ വളർത്തിയെടുത്താൽ വൈദ്യശാസ്ത്ര രംഗത്ത് ഒരു മുതൽക്കൂട്ടാകുമെന്നാണ് കണ്ടെത്തൽ. 2010 ൽ ആരംഭിച്ച ഗവേഷണം 2018 ലാണ് പൂർത്തിയായത്. ബോർഡ് ഓഫ് […]

വനിതാ മതിലിന് രാഷ്ട്രീയമില്ല, മഞ്ജു വാര്യർക്ക് സാമൂഹിക ബോധമില്ല; ജി.സുധാകരൻ

സ്വന്തം ലേഖകൻ ആലപ്പുഴ: വനിതാ മതിലിൽ നിന്നും പിന്മാറിയ നടി മഞ്ജു വാര്യരെ രൂക്ഷമായി വിമർശിച്ച് മന്ത്രി ജി. സുധാകരൻ. വനിതാ മതിലിനെ നോക്കിക്കണ്ട സാമൂഹിക ബോധത്തിന്റെ കണ്ണാടി നടി മഞ്ജു വാരിയർ മാറ്റണമെന്നു മന്ത്രി ജി.സുധാകരൻ പറഞ്ഞു. അഭിനേത്രി എന്ന നിലയിൽ ബഹുമാനക്കുറവില്ല. വനിതാ മതിലിനു രാഷ്ട്രീയമില്ലെന്നും മഞ്ജു വാരിയരുടെ കണ്ണാടിയുടെ കുഴപ്പമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹിക വിപ്ലവങ്ങൾക്ക് നേതൃത്വം നൽകിയ മന്നത്ത് പത്മനാഭൻ സ്ഥാപിച്ച പ്രസ്ഥാനമാണ് ഇപ്പോൾ നവോത്ഥാന പ്രവർത്തനത്തെ എതിർക്കുന്നതെന്നും സുധാകരൻ വ്യക്തമാക്കി. നേരത്തെ വനിതാമതിലിനൊപ്പമാണെന്നും നവോത്ഥാനമൂല്യം സംരക്ഷിക്കണമെന്നും സ്ത്രീ […]

കാർഷിക കടം എഴുതിത്തള്ളാതെ മോദിയെ ഉറങ്ങാൻ സമ്മതിക്കില്ല; രാഹുൽ ഗാന്ധി

സ്വന്തം ലേഖകൻ ന്യൂഡൽഹി: കാർഷിക വായ്പ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കാർഷിക കടം എഴുതിത്തള്ളാതെ മോദിയെ ഉറങ്ങാൻ സമ്മതിക്കില്ലെന്നും രാഹുൽ ആഞ്ഞടിച്ചു. മോദി നാലരവർഷം ഭരിച്ചിട്ടും കർഷകർക്ക് ഒന്നും നൽകിയില്ല. കോൺഗ്രസിന്റെ ഭരണത്തിലുള്ള രണ്ട് സംസ്ഥാനങ്ങൾ ആറ് മണിക്കൂറിനുള്ളിലാണ് കാർഷിക കടം എഴുതിത്തള്ളിയത്. മൂന്നാമത്തെ സംസ്ഥാനവും ഉടൻ കാർഷിക കടം എഴുതിത്തള്ളും. കോൺഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും ഇത് ഉടൻ നടപ്പാക്കുമെന്നും രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

കവിതാ മോഷണം; ദീപാ നിശാന്തിനെതിരെ കോളജ് പ്രിൻസിപ്പൽ ദേവസ്വം ബോർഡിന് റിപ്പോർട്ട് കൈമാറി

സ്വന്തം ലേഖകൻ കൊച്ചി: കവിതാ മോഷണ വിവാദത്തിൽ തൃശൂർ കേരള വർമ കോളേജിലെ മലയാള വിഭാഗം അധ്യാപികയായ ദീപാ നിശാന്തിനെതിരെ കോളജ് പ്രിൻസിപ്പലിന്റെ അന്വേഷണ റിപ്പോർട്ട് കൊച്ചിൻ ദേവസ്വം ബോർഡിന് കൈമാറി. 21ന് ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിൽ റിപ്പോർട്ട് ചർച്ചയ്ക്ക് വരും. തുടർ നടപടികൾ അന്ന് സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് സെക്രട്ടറി വിഎ ഷീജ വ്യക്തമാക്കി. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലാണ് തൃശൂർ കേരളവർമ്മ കോളേജ്. കവിത മോഷണ വിവാദം കോളേജിന്റെ അന്തസിനെ ബാധിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ദീപാ നിശാന്തിനെതിരെ നടപടിക്ക് ഒരുങ്ങുന്നത്. കോൺഗ്രസ് […]

ജോർജിനെ മുന്നണിയിലെടുത്ത് യുഡിഎഫ് തകർക്കരുത്: യൂത്ത്ഫ്രണ്ട്

സ്വന്തം ലേഖകൻ കോട്ടയം: യുഡിഎഫ്, എൽഡിഎഫ് മുന്നണികളുടെ ഭാഗമായി നിന്ന് തിരഞ്ഞെടുപ്പുകളിൽ വിജയിച്ചതിന് ശേഷം, തന്നെ വിജയിപ്പിച്ച മുന്നണികളെയും പ്രവർത്തകരെയും വഞ്ചിച്ച് താൽക്കാലിക രാഷ്ട്രീയ ലഭത്തിനായി പലവട്ടം കാലുമാറ്റം നടത്തിയിട്ടുള്ള പിസി ജോർജിനെ എല്ലാവരും കൈവിട്ടപ്പോൾ അഴിമതിക്കെതിരേ ഒറ്റയാൻ പോരാട്ടം നടത്തും എന്ന് പൂഞ്ഞാറിലെ ജനങ്ങളെ വിശ്വസിപ്പിച്ച് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ച ജോർജ്, അഴിമതിയുടെയും വർഗ്ഗീയതയുടെയും പര്യയമായ ബിജെപിക്കൊപ്പം ചേരാൻ തീരുമാനിച്ചപ്പോൾ തന്നെ ബിജെപി അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ട സാഹചര്യത്തിൽ,  ജോർജ് യാഥാർദ്ധ ജൂണിയർ മാൻഡ്രേക്ക് ആണ് എന്ന് ബോദ്ധ്യപ്പെട്ട […]

ശബരിമല; പൊളിഞ്ഞ് പാളീസായ സമരം എങ്ങനെ അവസാനിപ്പിക്കുമെന്നറിയാതെ ബിജെപി

സ്വന്തം ലേഖകൻ കൊച്ചി: ശബരിമലയിലെ യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ആരംഭിച്ച സമരം പൊളിഞ്ഞ് പാളീസാകുമെന്ന ആശങ്കയിൽ സമരം എങ്ങനെ അവസാനിപ്പിക്കുമെന്നറിയാതെ ആശയക്കുഴപ്പത്തിൽ ബിജെപി. ഇതോടെ വിഷയം ചർച്ച ചെയ്യാനും പരിഹാരം കണ്ടെത്താനുമായി നാളെ ബി.ജെ.പി നേതൃയോഗം തിരുവനന്തപുരത്ത് വിളിച്ച് ചേർത്തു. സംസ്ഥാന ഭാരവാഹികളെയും മോർച്ച പ്രസിഡന്റുമാരെയും പാർട്ടിയുടെ ജില്ലാ പ്രസിഡന്റുമാരെയുമാണ് വിളിച്ചിരിക്കുന്നത്. യുവമോർച്ചാ യോഗത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നടത്തിയ അഭിപ്രായ പ്രകടനത്തോടെയാണ് സമരത്തിന്റെ ഗതി താഴോട്ട് പോയതെന്നാണ് പാർട്ടിക്കുള്ളിലെ ഭൂരിപക്ഷത്തിന്റെയും വിമർശനം. ബി.ജെ.പി ക്ക് രാഷ്ട്രീയമായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ പല […]

ശ്രീകുമാറിന്റെ മാർക്കറ്റിംഗ് തന്ത്രം മികച്ചത്, രണ്ടാമൂഴം ഉണ്ടാകും: മോഹൻലാൽ

സ്വന്തം ലേഖകൻ കൊച്ചി:ഏറെ കാത്തിരുപ്പുകൾക്കൊടുവിൽ പുറത്തിറങ്ങിയ ഒടിയൻ വിവാദത്തോടെയായിരുന്നു തിയേറ്ററിൽ എത്തിയത്. ആദ്യം ഹർത്താൽ, പിന്നാലെ നെഗറ്റീവ് റിവ്യുകൾ. ഏതായാലും ആദ്യദിവസത്തെ നെഗറ്റീവ് പബ്ലിസിറ്റിക്ക് പിന്നാലെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് മോഹൻലാൽ ഫാൻസും ഫാമിലി പ്രേക്ഷകരും. സംവിധായകൻ ശ്രീകുമാർ മേനോന്റെ മാർക്കറ്റിംഗ് നിരവധി തവണ പരിഹാസത്തിന് കാരണമായി. എന്നാൽ, വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് മോഹൻലാൽ. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്നും മാസ് എന്ന ഘടകം സിനിമയിൽ നിന്നും മാറ്റിനിർത്തുന്നതാണ് നല്ലതെന്നും അദ്ദേഹം പറയുന്നു. ശ്രീകുമാറിന്റെ മാർക്കറ്റിംഗ് മികച്ചതായിരുന്നു എന്നും, അത് തന്നെയായിരുന്നു വേണ്ടത്. മാർക്കറ്റിംഗ് തന്ത്രങ്ങൾ […]

തിരിച്ചറിയൽ കാർഡ് ലാമിനേറ്റ് ചെയ്യുന്നത് നിയമവിരുദ്ധം; ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: തിരിച്ചറിയൽ കാർഡ് ലാമിനേറ്റ് ചെയ്യാൻ നിയമവും ചട്ടവും അനുവദിക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ലാമിനേറ്റ് ചെയ്യുമ്പോൾ പ്ലാസ്റ്റിക്ഫിലിം കാർഡുമായി ഒട്ടിച്ചേരും. സാധാരണഗതിയിൽ അത് നീക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ലാമിനേറ്റ് ചെയ്യുന്നതുകൊണ്ട് കാർഡ് നനയില്ലെന്നും കേടാകില്ലെന്നതുമുൾപ്പെടെയുള്ള മെച്ചമുണ്ടാകാമെങ്കിലും നിയമം അനുവദിക്കാത്തതിനാൽ ലാമിനേഷൻ അനുവദിക്കാനാകില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ലാമിനേറ്റ് ചെയ്താൽ കാർഡിന്റെ കനം, അതിലെ മുദ്രണം, ഒപ്പ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ വിവരങ്ങളുടെ സാധുത വിലയിരുത്താനാവില്ലെന്ന് കണ്ടാണിത്. ജസ്റ്റിസ് വി. ചിദംബരേഷ്, ജസ്റ്റിസ് ആർ. നാരായണ പിഷാരടി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. […]

വനിതാ മതിൽ : പങ്കെടുത്താൽ പിള്ളയെ എൻഎസ്എസ് പുറത്താക്കും: സഹകരിച്ചില്ലെങ്കിൽ പിണറായി ചവിട്ടി പുറത്താക്കും; വെട്ടിലായി പിള്ള

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: വനിതാ മതിലിൽ പങ്കെടുത്താൽ പിള്ളയെ എൻഎസ്എസ് പുറത്താക്കും, സഹകരിച്ചില്ലെങ്കിൽ പിണറായി ചവിട്ടി പുറത്താക്കും. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പ്രസ്താവന ആർ ബാലകൃഷ്ണപിള്ളയേയും കെ ബി ഗണേഷ് കുമാറിനേയും വെട്ടിലാക്കി. എൻഎസ്എസുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് ബാലകൃഷ്ണപിള്ള. ഈ കാരണം കൊണ്ട് തന്നെയാണ് ഇടത് മുന്നണിയും, എൻഎസ്എസും തമ്മിലുള്ള പാലമായി വർത്തിക്കാൻ പിള്ളയ്ക്ക് കഴിഞ്ഞതും മുഖ്യമന്ത്രി പിള്ളയെ പരിഗണിക്കാൻ ഇടയാക്കിയതും. ഇപ്പോഴത്തെ അവസ്ഥയിൽ വനിതാ മതിലിനെ തള്ളി പറയാൻ കഴിയാത്ത സാഹചര്യത്തിലാണ് ബാലകൃഷ്ണപിള്ളയും, ഗണേഷ് കുമാറും. […]

രാഹുൽ ഗാന്ധിയുടെ നേതൃത്വം ജനം അംഗീകരിച്ചു തുടങ്ങി; പി.സി. ജോർജ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: ബിജെപിയുമായി ചേർന്ന് ദിവസങ്ങൾക്കുള്ളിൽ കോൺഗ്രസുമായി അടുക്കാൻ ശ്രമിച്ച് പി.സി. ജോർജ്. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയെ കാണാൻ ശ്രമിച്ച ജോർജിന് ഇന്നലെ അവരുടെ സെക്രട്ടറിമാരിലൊരാളായ മാധവനെ കണ്ടുമടങ്ങേണ്ടിവന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വം ജനം അംഗീകരിച്ചു തുടങ്ങിയെന്നും യുഡിഎഫിലേക്കു പോകുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ജനപക്ഷം എംഎൽഎ ഡൽഹിയിൽ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റുകാര്യം ഏതു മുന്നണിയുമായും ചർച്ച നടത്തും. ആർക്കൊപ്പം പോകണമെന്ന് അതിനുമുമ്പ് തീരുമാനിക്കുമെന്ന് ജോർജ് വിശദീകരിച്ചു. ജലന്ധറിൽ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കണ്ടശേഷം ഡൽഹിയിൽ മടങ്ങിയെത്തിയപ്പോഴാണ് ജോർജ് പത്താം […]