അവകാശ സംരക്ഷണത്തിനു വേണ്ടി ദളിതന്റെ പോരാട്ടം തിങ്കളാഴ്ച; വിജയപുരം രൂപതയിലെ കുരിശ് ഉയർത്തി സമരം തിങ്കളാഴ്ച രാവിലെ 11 ന്

അവകാശ സംരക്ഷണത്തിനു വേണ്ടി ദളിതന്റെ പോരാട്ടം തിങ്കളാഴ്ച; വിജയപുരം രൂപതയിലെ കുരിശ് ഉയർത്തി സമരം തിങ്കളാഴ്ച രാവിലെ 11 ന്

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: ദളിത് വിഭാഗത്തെ അടിച്ചമർത്താൻ നോക്കുന്ന വിജയപുരം രൂപത അധ്യക്ഷന്റെയും, ഭരണസമിതിയുടെയും നിലപാടിൽ പ്രതിഷേധിച്ച് ഡി.സി.എം.എസിന്റെ നേതൃത്വത്തിലുള്ള കുരിശ് ഉയർത്തി സമരം തിങ്കളാഴ്ച രാവിലെ 11 ന് നടക്കും. വിജയപുരം രൂപത ദളിതനിലേയ്ക്കു വ്യാപിപ്പിക്കാൻ കരുത്തായി നിന്ന കർമ്മല മാതാവിന്റെ തിരുന്നാൾ ദിനത്തിൽ തന്നെയാണ് ദളിത് വേദിയുടെ നേതൃത്വത്തിൽ സഭാ ആസ്ഥാനത്തേയ്ക്ക് കുരിശ് ഉയർത്തി മാർച്ച് നടത്തുന്നത്. 2018 ഏപ്രിലിൽ തുടങ്ങിയ സമരത്തിന്റെ രണ്ടാം ഘട്ടമായാണ് തിങ്കളാഴ്ച കുരിശ് ഉയർത്തി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്.  രാവിലെ 11 നു ഗാന്ധ്‌സ്‌ക്വയറിൽ നിന്നും കുരിശ് ഉയർത്തിപ്പിടിച്ച് നടക്കുന്ന റാലി ബിഷപ്പ് ഹൗസിനു മുന്നിൽ സമാപിക്കും. തുടർന്നു നടക്കുന്ന പ്രതിഷേധ യോഗത്തിൽ ദളിത് വിഭാഗം നേതാക്കൾ തങ്ങളുടെ നിലപാടുകൾ പ്രഖ്യാപിക്കും.
ദളിത് കത്തോലിക്കരെ അവരുടെ സ്വന്തം രൂപതയിൽ അഭിമാനത്തോടെ ജീവിക്കാൻ അനുവദിക്കുക, അല്ലെങ്കിൽ ഈ ജനതയെ നിങ്ങൾ കുരിശിൽ തറച്ച് കൊല്ലുക എന്ന സന്ദേശവുമായാണ് കുരിശ് ഉയർ്ത്തിപ്പിടിച്ചുള്ള ഈ സമരം നടക്കുന്നത്. സമരത്തെ പ്രമുഖ ദളിത് നേതാക്കൾ അഭിസംബോധന ചെയ്യുമെന്നു സമരസമിതി ജനറൽ കൺവീനർ ഷാജു സെബാസ്റ്റിയൻ, ജനറൽ സെക്രട്ടറി മജു കന്നിലക്കാട്ടിൽ എന്നിവർ അറിയിച്ചു.