കോട്ടയം നഗരം അനാശാസ്യ സംഘങ്ങളുടെ പിടിയിൽ: ഭർത്താവിനൊപ്പം എത്തിയ യുവതിയെ പരസ്യമായി അനാശാസ്യത്തിനു ക്ഷണിച്ചു; കോട്ടയം നഗരമധ്യത്തിൽ സംഘർഷം: തടയാനെത്തിയ പൊതുപ്രവർത്തകനെ കേസിൽ കുടുക്കാനും ശ്രമം

തേർഡ് ഐ ബ്യൂറോ കോട്ടയം: കോട്ടയം നഗരവും ടിബി റോഡും കെഎസ്ആർടിസി പരിസരവും സ്ന്ധ്യമയങ്ങിയാൽ കഞ്ചാവ്, അനാശാസ്യ സംഘങ്ങളുടെ പിടിയിൽ. കഴിഞ്ഞ ദിവസം സന്ധ്യയ്ക്ക് കുടുംബത്തോടൊപ്പം എത്തിയ യുവതിയെ പരസ്യമായി അനാശാസ്യത്തിന് സംഘം ക്ഷണിച്ചതോടെയാണ് സംഭവം വിവാദമായത്. പരസ്യമായി യുവതിയെ കടന്ന് പിടിച്ച അനാശാസ്യ സംഘത്തിലെ സ്ത്രീയുമായി ഇവർ തമ്മിൽ വാക്ക് തർക്കവും കയ്യേറ്റവും ഉണ്ടാകുകയും ചെയ്തു. ഒടുവിൽ പ്രശ്‌നത്തിൽ പൊതുപ്രവർത്തകനായ യുവാവ് ഇടപെട്ടതോടെയാണ് സംഘർഷം ലഘൂകരിച്ചത്. എന്നാൽ, സംഘർഷം ലഘൂകരിക്കാൻ ഇടപെട്ട പൊതുപ്രവർത്തകനായ യുവാവിനെ അസഭ്യം പറഞ്ഞ അനാശാസ്യ പ്രവർത്തകരായ യുവതികൾ, ഇയാൾക്കെതിരെ […]

നൂറ് കോടി വിസ്മയമായി ഒടിയിൻ..! 30 ദിവസം കൊണ്ട് ഒടിയൻ സ്വന്തമാക്കിയത് നൂറു കോടിയുടെ കളക്ഷൻ; പുലിമുരുകന് പിന്നാലെ മറ്റൊരു ലാലേട്ടൻ വിസ്മയം

സിനിമാ ഡെസ്‌ക് കൊച്ചി: മലയാള സിനിമയിൽ മറ്റൊരു റെക്കോർഡ് കൂടിതിരുത്തിക്കുറിച്ച് ആരാധകരുടെ ലാലേട്ടൻ. മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ നൂറുകോടി കളക്ഷൻ നേടുന്ന ചിത്രം എന്ന പദവി ഇനി ഒടിയന് സ്വന്തം. കളക്ഷൻന് റെക്കോഡുകളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് ഒടിയൻ ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. എല്ലാ പ്രധാന റിലീസ് കേന്ദ്രങ്ങളിൽ എല്ലാം തന്നെ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന ഒടിയൻ കേവലം 30 ദിവസങ്ങൾ കൊണ്ടാണ് 100 കോടി കളക്ഷൻ നേടിയത്. റിലീസിന് മുൻപ് തന്നെ നൂറു കോടിയുടെ പ്രീ ബിസിനസ് നേടിയ […]

ബുധനാഴ്‌ച അർധരാത്രി മുതൽ കെഎസ്ആർടിസി അനിശ്ചിതകാല തൊഴിലാളി പണിമുടക്ക്: കെ എസ് ആർ ടി സി യിൽ വൻ പ്രതിസന്ധി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വീണ്ടും പ്രതിസന്ധി. സംയുക്ത ട്രേഡ് യൂണിയന്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ കെഎസ്ആർടിസി സർവീസുകൾ നാളെ അർധരാത്രി മുതൽ നിലച്ചേക്കും. നാളെ രാവിലെ മാനേജ‌്മെന്‍റുമായി സമരസമിതി നേതാക്കൾ ചർച്ച നടത്തുമെങ്കിലും വലിയ പ്രതീക്ഷകളൊന്നുമില്ല. ഡ്യൂട്ടി പരിഷ്കരണം സംബന്ധിച്ച് ഗതാഗത സെക്രട്ടറി നല്‍കിയ ശുപാര്‍ശ നടപ്പാക്കുക, ശമ്പള പരിഷ്കരണ ചര്‍ച്ച തുടങ്ങുക, പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നാണ് സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചിരിക്കുന്നത്. പലപ്പോഴായി നടത്തിയ […]

കൊല്ലം ബൈപ്പാസ് ഉദ്ഘാടന വേദിയിൽ ശരണംവിളിയുമായി പ്രതിഷേധക്കാർ: ഒറ്റവാക്കിൽ പ്രതിഷേധക്കാരെ വിറപ്പിച്ച് നിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ; പ്രതിഷേധവും ബഹളവും മുഖ്യമന്ത്രിയുടെ ചൂണ്ടുവിരലിൽ വിറച്ചു നിന്നു; കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു; പ്രധാനമന്ത്രി പോയതിനു പിന്നാലെ റോഡ് ഷോയുമായി മുഖ്യമന്ത്രി

സ്വന്തം ലേഖകൻ കൊല്ലം: കൊല്ലം ബൈപ്പാസ് ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷ പ്രസംഗത്തിനിടെ ശരണം വിളിച്ചവർക്ക് ഞെട്ടിക്കുന്ന മറുപടിയുമായി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ തകർപ്പൻ മറുപടിയിൽ ഞെട്ടിയ പ്രതിഷേധക്കാർ മുദ്രാവാക്യവും ശരണം വിളിയും അവസാനിപ്പിച്ച് വേദിയിൽ ഇരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ബൈപ്പാസിലൂടെ റോഡ് ഷോ നടത്തിയ ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും മടങ്ങിയത്. മന്ത്രി ജി.സുധാകരൻ സ്വാഗതം ആശംസിച്ച ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷ പ്രസംഗം ആരംഭിച്ചത്. മുഖ്യമന്ത്രി പ്രസംഗിക്കാൻ കയറിയപ്പോൾ മുതൽ വേദിയിൽ നിന്നും വൻ ബഹളവും ശരണം […]

പീഡിപ്പിച്ച പ്രതിയെ കോടതിമുറിയിൽ കണ്ട് തിരിച്ചറിഞ്ഞ് പൊട്ടിക്കരഞ്ഞ് പെൺകുട്ടി: ജഗതി ശ്രീകുമാർ പ്രതിയായ വിതുരക്കേസിൽ കോടതിയിൽ അരങ്ങേറിയത് വൈകാരിക രംഗങ്ങൾ; കേസിൽ പ്രതിഭാഗം അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞു

സ്വന്തം ലേഖകൻ കോട്ടയം: സിനിമാ താരം ജഗതി ശ്രീകുമാർ പ്രതിചേർക്കപ്പെട്ട വിതുര പെൺവാണിഭക്കേസിലെ ഇരയാക്കപ്പെട്ട പെൺകുട്ടി കോടതിമുറിയിൽ പൊട്ടിക്കരഞ്ഞു. കേസിലെ ഇരയായ പെൺകുട്ടിയാണ് കോടതിയിൽ പ്രതിയെക്കണ്ട് പൊട്ടിക്കരഞ്ഞത്. കേസിലെ ഇരയായ പെൺകുട്ടി പ്രതിയെ തിരിച്ചറിഞ്ഞതോടെ പ്രതിഭാഗം അഭിഭാഷകൻ കേസിൽ നിന്നും വക്കാലത്ത് ഒഴിയുകയും ചെയ്തു.  21 കേസുകളിലെയും ഒന്നാം പ്രതി കൊല്ലം കടയ്ക്കൽ മുബൈന മൻസിലിൽ സുരേഷിനെയാണു ഇരയാക്കപ്പെട്ട പെൺകുട്ടി തിരിച്ചറിഞ്ഞത്. കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ് തലകറങ്ങി പെൺകുട്ടി വീണതോടെ കേസ് 23 ലേയ്ക്ക് മാറ്റി വച്ചു. ചൊവ്വാഴ്ച മറ്റൊരു കേസിൽ സാക്ഷി മൊഴി […]

കോട്ടയത്തും ചെന്നൈയിലും സ്വകാര്യ ആശുപത്രി മാഫിയ ഒരു പോലെ തന്നെ..! സംവിധായകനെയും മാഫിയ സംഘം വെറുതെ വിട്ടില്ല: മൃതദേഹം വച്ച് വില പേശിയത് മണിക്കൂറുകൾ: മൃതദേഹം വിട്ടു നൽകാൻ പോലും ഈടാക്കിയത് കൊള്ളബിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: കോട്ടയമാണെങ്കിലും ചെന്നൈ ആണെങ്കിലും സ്വകാര്യ ആശുപത്രി മാഫിയയുടെ കൊള്ളയ്ക്ക് അറുതിയില്ലെന്ന് വ്യക്തമാക്കുകയാണ് അന്തരിച്ച സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ അനുഭവം. കോട്ടയത്തെ സ്വകാര്യ ആശുപത്രികളുടെ കണ്ണിൽച്ചോരയില്ലാത്ത ചെയ്തികൾ തന്നെയാണ് ചെന്നൈ അപ്പോളോ ആശുപത്രിയിലും നടന്നതെന്നാണ് വ്യക്തമാക്കുന്നത്. മാങ്ങാനം മന്ദിരം ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച ഗർഭിണിയായ യുവതിയുടെ മൃതദേഹത്തിനു നാലു ലക്ഷത്തോളം രൂപ വിലയിട്ട കാരിത്താസ് ആശുപത്രിയ്ക്കു സമാനമായിരുന്നു ചെന്നൈ അപ്പോളോ ആശുപത്രിയുടെയും ചെയ്തികൾ. സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ ചികിത്സയ്ക്ക് ചിലവായ 72 ലക്ഷം രൂപ കെട്ടിവെച്ചെങ്കിൽ മാത്രമേ […]

മകരവിളക്ക് ദർശനം: ശബരിമലയിൽ പോകാൻ സുരേന്ദ്രന് ഹൈക്കോടതി അനുമതി നൽകിയില്ല; സുരേന്ദ്രന് ഇത്തവണ മലകയറാനാവില്ല

സ്വന്തം ലേഖകൻ പമ്പ: വൃശ്ചിക മാസത്തിന്റെ തുടക്കത്തിൽ മലകയറാൻ ശ്രമിച്ച് പരാജയപ്പെട്ട് കേസിൽ കുടുങ്ങി ജയിലിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് വൻ തിരിച്ചടി. ശബരിമലയിൽ കയറണമെന്നും, തന്റെ ഇരുമുടിക്കെട്ട് നേദിക്കണമെന്നും ആവശ്യപ്പെട്ടാണ് സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥയിലും സുരേന്ദ്രൻ ഇളവ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതെല്ലാം തള്ളിക്കളഞ്ഞ ഹൈക്കോടതി കടുത്ത നിലപാട് എടുത്തതോടെ സുരേന്ദ്രന് ഇക്കുറി ശബരിമല കയറി ഇനി അയ്യപ്പനെ കാണാനാവില്ലെന്ന് ഉറപ്പായി. വൃശ്ചിക മാസത്തിൽ ശബരിമല സീസണിന്റെ മൂന്നാം ദിവസമാണ് പമ്പയിൽ വച്ച് ബിജെപി സംസ്ഥാന ജനറൽ […]

ശബരിമല ദർശനത്തിനു ശേഷം വീട്ടിലെത്തിയ കനകദൂർഗയ്ക്ക് അമ്മായിയമ്മയുടെ അടി: പട്ടിക കൊണ്ട് അമ്മായിയമ്മ തലയ്ക്കടിച്ചു വീഴ്ത്തി; സാരമായി പരിക്കേറ്റ കനകദുർഗ ആശുപത്രിയിൽ; അയ്യപ്പശാപമെന്ന് വിശ്വാസികൾ

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല ദർശനത്തിനു ശേഷം ആദ്യമായി വീട്ടിലെത്തിയ വിവാദ നായിക കനകദുർഗയെ അമ്മായിയമ്മ അടിച്ചു വീഴ്ത്തി. സിവിൽ സപ്ലൈസ് വകുപ്പിലെ ജീവനക്കാരിയായ കനകദുർഗ, അവധി അവസാനിച്ചതിനെ തുടർന്ന് തിരികെ ജോലിയിൽ പ്രവേശിക്കുന്നതിനായാണ് ചൊവ്വാഴ്ച കനകദുർഗ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയത്. ഈ സമയം ഇവിടെയുണ്ടായിരുന്ന അമ്മായിയമ്മയുമായി വാക്കുതർക്കമുണ്ടാകുകയും, അടുക്കളയിൽ ഇരുന്ന പട്ടിക ഉപയോഗിച്ച് അമ്മായിയമ്മ കനകദുർഗയുടെ തലയ്ക്ക് അടിക്കുകയുമായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ കനകദുർഗയെ പെരിന്തൽമണ്ണയിലെ താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. രണ്ടാഴ്ച മുൻപ് ശബരിമലയിൽ ദർശനം നടത്തിയ ശേഷം മടങ്ങിയെത്തിയപ്പോൾ മുതൽ ബിന്ദുവും, കനകദുർഗയും ഒളിവിലായിരുന്നു. […]

ചരിത്ര നേട്ടത്തിനരികിൽ ഇന്ത്യയ്ക്ക് വൻ തിരിച്ചടി: ഏഷ്യാകപ്പിന്റെ ആദ്യ റൗണ്ടിൽ വീണ്ടും പുറത്ത്; തിരിച്ചടിയായത് 90 മിനിറ്റിലെ പെനാലിറ്റി..!

സ്‌പോട്‌സ് ഡെസ്‌ക് ഷാർജ: ഏഷ്യാക്കപ്പിൽ ഇന്ത്യയുടെ പ്രതീക്ഷകൾ അസ്തമിച്ചു. അവസാന മത്സരത്തിൽ ബഹ്‌റിനോട് അവസാന നിമിഷത്തെ പെനാലിറ്റി ഗോളിൽ തോറ്റതോടെയാണ് ഇന്ത്യ ഗ്രൂപ്പിൽ നിന്നും പുറത്താകുന്നത്. ഗ്രൂപ്പിലെ ഏറ്റവും മികച്ച മൂന്നാം സ്ഥാനക്കാർക്ക് രണ്ടാം റൗണ്ടിൽ എത്താമെന്നിരിക്കെ, ഇന്ത്യ നാലാം സ്ഥാനത്ത് ആയതോടെ ഇന്ത്യ ആദ്യ റൗണ്ടിൽ തന്നെ ഏതാണ്ട് പുറത്താകുമെന്ന് ഉറപ്പായി. യുഎഇയിൽ നടന്ന പതിനേഴാമത് ഏഷ്യാകപ്പിലാണ് ഇന്ത്യയുടെ സമസ്ത പ്രതീക്ഷകളും അസ്തമിച്ചത്. 90 മിനിറ്റുവരെ ബഹ്‌റിന്റെ കായിക ശേഷിയ്ക്കു മുന്നിൽ പിടിച്ചു നിന്ന ഇന്ത്യയ്ക്ക് ഏറ്റവും അവസാന നിമിഷമാണ് പിഴച്ചത്. ബഹ്‌റിനു […]