ശബരിമലയിൽ സർക്കാരിന് വീണ്ടും തിരിച്ചടി : അഡ്വ. ആര്യാമ സുന്ദരം സുപ്രീം കോടതിയിൽ ഹാജരാകില്ല

സ്വന്തം ലേഖകൻ ന്യൂഡൽഹി: ശബരിമലയിൽ ഭക്തരുടെ എതിർപ്പു നേരിടുന്ന സംസ്ഥാന സർക്കാരിന് വീണഅടും തിരിച്ചടി. ഇത്തവണ നിയമ വിഭാഗത്തിൽ നിന്നാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്. സുപ്രീം കോടതിയിൽ ദേവസ്വം ബോർഡിന് വേണ്ടി അഭിഭാഷകൻ ആര്യാമ സുന്ദരം ഹാജരാകില്ലെന്ന് വ്യക്തമാക്കി. നാളെയാണ് സുപ്രീം കോടതിയിൽ ശബരിമല വിഷയത്തിലെ റിട്ട് ഹർജികൾ പരിഗണിക്കപ്പെടുക. സമാനമായ ഒരു കേസിൽ ഇതിന് മുമ്ബ് ഹാജരായത് മൂലമാണ് ഇനി ഹാജരാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞത്. അദ്ദേഹം ഇക്കാര്യം ദേവസ്വം ബോർഡിനെ അറിയിച്ചിട്ടുണ്ട്. നാളെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ […]

സൂപ്പർ ഡിജിപിയായി സന്നിധാനത്ത് വിലസി തില്ലങ്കേരി: വനിതാ പൊലീസിനെ പോലും തടഞ്ഞു നിർത്തി പരിശോധിച്ചു; കാക്കിയ്ക്കും മുകളിൽ കരുത്തോടെ വളർന്ന് കാവിപ്പട ശബരിമലയിൽ

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: ശബരിമല സർക്കാരിന്റെയും പൊലീസിന്റെയും നിയന്ത്രണത്തിലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെടുമ്പോൾ, കാക്കിയണിഞ്ഞ പൊലീസിനെ പോലും തടഞ്ഞു നിർത്തി പ്രായം പരിശോധിച്ച് ആർഎസ്എസിന്റെ കാവിപ്പടയാളികൾ സന്നിധാനത്ത് വിലസി. സൂപ്പർ ഡിജിപിയായി എല്ലാത്തിനും നിർദേശം നൽകി ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയും സന്നിധാനത്തുണ്ടായിരുന്നു. ആർഎസ്എസിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും സംഘപരിവാരത്തിന്റെയും വോളണ്ടിയർമാരുടെ കയ്യിലായിരുന്നു സന്നിധാനത്തിന്റെ നിയന്ത്രണം. ഇത് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്തു വന്നു. സന്നിധാനത്ത് ഡ്യൂട്ടിക്കായി വിനിയോഗിച്ച വനിതാ പൊലീസുകാരുടെ പ്രായം പോലും പരിശോധിച്ചത് തില്ലങ്കേരിയുടെ നേതൃത്വത്തിലുള്ള സംഘപരിവാർ പ്രവർത്തകർ ആണെന്നാണ് […]

വിഴുങ്ങാനെത്തിയ തീയിൽ നിന്നും ഉലകനായകന്റെ മകൾ രക്ഷപെട്ടു: തിരികെ ജീവിതം കിട്ടിയത് അത്ഭുതകരമായി; ജീവിതത്തിനും മരണത്തിനും ഇടയിലെ നൂൽപ്പാലത്തിലൂടെ ശ്രുതി ഹാസൻ

സ്വന്തം ലേഖകൻ ന്യൂയോർക്ക്: വിഴുങ്ങാനെത്തിയ തീയിൽ നിന്നും ജീവിതം തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ഉലകനായകൻ കമലഹാസന്റെ മകൾ ശ്രുതി ഹാസൻ. അമേരിക്കയിലെ ഒരു നഗരത്തെ മുഴുവൻ കാട്ടു തീ വിഴുങ്ങുമ്പോൾ ഇതിനുള്ളിൽ കുടുങ്ങിയവരിൽ ശ്രുതിയുമുണ്ടായിരുന്നു. കാലിഫോർണിയയിൽ നാശം വിതയ്ക്കുന്ന കാട്ടുതീ പടർന്നു പിടിച്ച പ്രദേശത്തിനു മീറ്ററുകൾ മാത്രം ദൂരെയുണ്ടായിരുന്നു ശ്രുതി. കാട്ടിൽ തീ ആളിപ്പടർന്ന് നഗരത്തിലേയ്ക്ക് പടർന്നു പിടിച്ചപ്പോഴേയ്ക്കും ശ്രുതി ഇവിടെ നിന്നു മടങ്ങിയിരുന്നു. പക്ഷേ, തീ ആളിപ്പടരുന്നതിനു ഒരു ദിവസം മുൻപ് ശ്രൂതി ഇവിടെ നിന്നു മടങ്ങിയിരുന്നു. പിറ്റേന്ന് അറിഞ്ഞ വാർത്ത ശ്രുതിയെയും […]

കഞ്ചാവ് വാങ്ങാൻ വാഴക്കുല മോഷ്ടിച്ചു: പ്രായപൂർത്തിയാകാത്തവർ അടക്കം ഏഴു പേർ പിടിയിൽ

സ്വന്തം ലേഖകൻ മുണ്ടക്കയം: കഞ്ചാവ് വാങ്ങുന്നതിനായി വാഴക്കുല മോഷ്ടിച്ച് വിറ്റ കേസിൽ പ്രായപൂർത്തിയാകാത്തവർ അടക്കം ഏഴു പേർ പൊലീസ് പിടിയിൽ. മുണ്ടക്കയത്തെ തോട്ടത്തിൽ നിന്നു സ്ഥിരമായി വാഴക്കുല മോഷ്ടിച്ച് വിൽപ്പന നടത്തിയിരുന്ന സംഘത്തെയാണ് പൊലീസ് പിടികൂടിയത്. മുണ്ടക്കയം ചെളിക്കുഴി സ്വദേശികളായ വാലുപറമ്പിൽ സജിത്ത് (19), വാഴയിൽ ലിൻസ് (24), പറത്താനം പുതുപറമ്പിൽ പി.ബി. അജിത് (18), കപ്പിലാംമൂട് മുള്ളൂർ സജിത്ത് (18), എന്നിവരെയും ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത രണ്ടു യുവാക്കളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വാഴത്തോട്ടം ഉടമകളുടെ പരാതിയെ തുടർന്ന് എസ്.ഐ സി.ടി സഞ്ജയുടെ നേതൃത്വത്തിലുള്ള […]

ഏറ്റുമാനൂരിലെ കുരുക്കഴിക്കാൻ പൊലീസിന്റെ പദ്ധതി: ഗതാഗതം അടിമുടി അഴിച്ചു പണിതു: ഇനി മാറേണ്ടത് വാഹനയാത്രക്കാർ

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: ജില്ലയിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിൽ ഒന്നായ ഏറ്റുമാനൂരിലെ കുരുക്കഴിക്കാൻ പുത്തൻ പദ്ധതിയുമായി പൊലീസ്. പല തവണ പരീക്ഷിച്ച പരാജയപ്പെട്ട പല ഗതാഗത പരിഷ്‌കാരങ്ങൾ ഉപേക്ഷിച്ചാണ് പൊലീസ് പുതിയ പരിഷ്‌കാരം ഏർപ്പെടുത്തുന്നത്. തിങ്കളാഴ്ച മുതൽ പുതിയ പരിഷ്‌കാരങ്ങൾ നിലവിൽ വന്നു. എംസി റോഡ് അടക്കമുള്ള പ്രധാന റോഡുകളിലൂടെ വാഹന ഗതാഗതം കുറച്ച് മറ്റ് റോഡുകളിലേയ്ക്ക് ഇത് തിരിച്ചു വിടുന്നതിനുള്ള പദ്ധതിയാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്. ഇതിനു മുന്നോടിയായി ടൗണിലെത്താതെ വാഹനങ്ങൾ തിരിയേണ്ട സ്ഥലങ്ങളിൽ പോലീസ് ദിശാ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. സെൻട്രൽ ജംഗ്ഷനിലും കുരിശുപള്ളി […]

നിയമന വിവാദം: മന്ത്രി ജലീലിന്റെ ബന്ധുവും സുധാകരന്റെ ഭാര്യയും രാജി വച്ചു; സർക്കാർ വീണ്ടും പ്രതിസന്ധിയിലേയ്ക്ക്: പ്രതിപക്ഷം കോടതിയിൽ പോയാൽ ജലീൽ രാജി വയ്‌ക്കേണ്ടി വരും

സ്വന്തം ലേഖകൻ തിരുവനന്തപുരം: സർക്കാരിനെ പിടിച്ചു കുലിക്കി വീണ്ടും ബന്ധുനിയമന വിവാദങ്ങൾ. മന്ത്രി കെ.ടി ജലീലിന്റെ ബന്ധുവിന്റെയും, മന്ത്രി ജി.സുധാകരന്റെ ഭാര്യയുടെയും നിയമനങ്ങളാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്. ബന്ധുനിയമന വിവാദത്തിൽ കുടുങ്ങി ആദ്യമായി സർക്കാരിൽ നിന്നു രാജി വയ്‌ക്കേണ്ടി വന്ന ഇ.പി ജയരാജൻ മന്ത്രി സ്ഥാനത്ത് തിരികെ എത്തിയപ്പോഴാണ് രണ്ടു മന്ത്രിമാർ രാജിയുടെ വക്കിലെത്തി നിൽക്കുന്നത്. ഇ.പി ജയരാജൻ, ശശീന്ദ്രൻ, തോമസ് ചാണ്ടി എന്നിവരുടെ രാജിയ്ക്ക് പിന്നാലെ മറ്റൊരു മന്ത്രി കൂടി രാജി വയ്‌ക്കേണ്ടി വരുന്നത് സർക്കാരിനെ കടുത്ത പ്രതിസന്ധിയിലേയ്ക്ക് തള്ളി വിടും. ഇത് […]

കേന്ദ്രമന്ത്രി അനന്ദ്കുമാർ അന്തരിച്ചു: അന്ത്യം കാൻസർ ബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെ; സംസ്‌കാരം ബംഗളൂരുവിൽ

സ്വന്തം ലേഖകൻ ബംഗളൂരു: കേന്ദ്രമന്ത്രി പാർലമെന്ററി കാര്യമന്ത്രി അനന്ദ്കുമാർ അന്തരിച്ചു. കാൻസർ ബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന ഇദ്ദേഹം തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് അന്തരിച്ചത്. കർണ്ണാടക സ്വദേശിയായ ഇദ്ദേഹം ആറു തവണയായി തുടർച്ചയായ ഇരുപത് വർഷമായി ലോക്‌സഭ അംഗമാണ്. കർണ്ണാടകയിലെ ബംഗളൂരു സൗത്ത് മണ്ഡലത്തിൽ നിന്നാണ് തുടർച്ചയായ തവണകളിൽ ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അനന്ത്കുമാർ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായിരിക്കെയാണ് ബിജെപി കർണ്ണാടകത്തിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായതും, ലോക്‌സഭയിലേയ്ക്ക് ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയതും. വാജ്‌പേയി സർക്കാർ വ്യോമയാന മന്ത്രിയായും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. കാൻസർ ബാധിതനായ […]

കളക്ടറേറ്റ് ജംഗ്ഷൻ അസൻഷൻ ജംഗ്ഷൻ: ബിജെപി കൗൺസിലറുടെ കത്തിൽ നഗരസഭയുടെ തീരുമാനം: സിഎസ്.ഐ സഭയ്ക്ക് ഇത് അഭിമാന മുഹൂർത്തം

സ്വന്തം ലേഖകൻ കോട്ടയം: നൂറാം പിറന്നാൾ ആഘോഷിക്കുന്ന ഒരു ദേവാലയത്തിനോടുള്ള ആദരസൂചകമായി ഒരു ജംഗ്ഷന്റെ തന്നെ പേരു മാറ്റി നാട് ഒന്നിക്കുന്നു..! നഗരസഭയുടെ 19 -ാം വാർഡിലെ സിഎസ്‌ഐ അസൻഷൻ ചർച്ചിന്റെ ശതാബ്ദി ആഘോഷ വേളയിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്ന കളക്ടറേറ്റ് ട്രാഫിക് ഐലൻഡ് ഭാഗത്തിന് അസൻഷൻ ജംഗ്ഷൻ എന്ന് നാമകരണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന് പത്തൊൻപതാം വാർഡിലെ വാർഡ്‌സഭയാണ് ഇതു സംബന്ധിച്ചു ശുപാർശ ചെയ്തത്. ഇതിനു പിന്നിൽ പ്രവർത്തിച്ചതാകട്ടെ പത്തൊൻപതാം വാർഡ് കൗൺസിലറും ബിജെപി നേതാവുമായ ടി.എൻ ഹരികുമാറായിരുന്നു. ഈ […]

തിരുനക്കരയിലെ ദേവസ്വം ഓഫിസ് പൂട്ടാൻ ഹിന്ദു ഐക്യവേദി നേതാവിന്റെ ആഹ്വാനം; തിരുനക്കര ക്ഷേത്രത്തിൽ ഒരു രൂപ പോലും കാണിക്ക ഇടരുത്: ശബരിമലയിലെ വാഹന പാസ് ലംഘിക്കും: അയ്യപ്പഭക്തരുടെ വികാരമിളക്കി ഹിന്ദു ഐക്യവേദി നേതാവിന്റെ പ്രസംഗം; തിരുനക്ക മൈതാനം നിറഞ്ഞു കവിഞ്ഞ് അയ്യപ്പഭക്തരുടെ പ്രതിഷേധം

തേർഡ് ഐ ബ്യൂറോ കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ അയ്യപ്പഭക്തരുടെ വികാരം ആളിക്കത്തിച്ച് തിരുനക്കര മൈതാനത്തെ വിശ്വാസ സംരക്ഷണ സമ്മേളനം. അയ്യപ്പഭക്തരുടെ വികാരം മാനിക്കാത്ത ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുനക്കര മഹാദേവക്ഷേത്രത്തിന്റെ ദേവസ്വം ബോർഡ് ഓഫിസ് അടച്ചു പൂട്ടാൻ വിശ്വാസികളോട് യോഗം ഉദ്ഘാടനം ചെയ്ത ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി ഹരിദാസ് ആഹ്വാനം ചെയ്തു. ഒരു ദിവസമെങ്കിൽ ഒരു ദിവസം ക്ഷേത്രത്തിന്റെ ദേവസ്വം ഓഫിസ് പൂട്ടിയിടണം. അയ്യപ്പഭക്തരുടെ വികാരം മനസിലാക്കാത്ത, അയ്യപ്പൻമാരെ മാനിക്കാത്ത ദേവസ്വം ബോർഡ് ഓഫിസുകൾ ഹിന്ദു സമൂഹത്തിന് […]

 മുരളീധരന് ഹിന്ദുക്കളെ പുറകില്‍നിന്ന് കുത്തിയ പാരമ്പര്യം:  ശ്രീധരന്‍ പിള്ള

സ്വന്തം ലേഖകൻ എടപ്പാള്‍:  മാറാട് ഹിന്ദുക്കള്‍ കൊലചെയ്യപ്പെട്ടപ്പോള്‍ പുറകില്‍നിന്ന് കുത്തിയ പാരമ്പര്യമാണ് കെപിസിസി പ്രസിഡന്റായിരുന്ന് കെ മുരളീധരനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. അന്ന് ഹിന്ദുക്കളെ സഹായിച്ച നേതാവിനെ മുക്കാലില്‍ കെട്ടി അടിക്കണമെന്നും പറഞ്ഞതും ഇദ്ദേഹമാണ്. ഈ നേതാവിന്റെ ഭാവി എന്തായിരിക്കുമെന്ന് രാഷ്ട്രീയ കേരളം നിശ്ചയിക്കും . എന്‍ഡിഎയുടെ ശബരിമല സംരക്ഷണ രഥയാത്രക്ക് എടപ്പാളി്ല്‍ ലഭിച്ച സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള. അച്ഛന് മൂത്രശങ്ക വന്നപ്പോള്‍ സൃഷ്ടിക്കപ്പെട്ട രാഷ്ട്രീയ പാരമ്പര്യം അല്ല ഞങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു. ആരാധന മനുഷ്യന്റെ മൗലിക […]