ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് ഉടനെന്ന് സൂചന: ചോദ്യം ചെയ്യൽ മൂന്നു ദിവസം നീണ്ടേക്കും; നൂറിൽ പത്ത് ഉത്തരം തെറ്റിയാൽ ഉടൻ അറസ്റ്റ്; ഐജിയുടെ നേതൃത്വത്തിൽ വിശദമായ ചോദ്യം ചെയ്യൽ

തേർഡ് ഐ ബ്യൂറോ കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോമുളയ്ക്കൽ ഉടൻ അറസ്റ്റിലായേക്കുമെന്ന് സൂചന. കേസിൽ പൊലീസ് തയ്യാറാക്കിയ നൂറ് ചോദ്യങ്ങളിൽ പത്തെണ്ണമെങ്കിലും തെറ്റിയാൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ബിഷപ്പ് ആദ്യം നൽകിയ മൊഴികളിലെ വൈരുദ്ധ്യം പൊലീസ് സംഘം പരിശോധിച്ച് വരികയാണ്. ഈ മൊഴിയും ബുധനാഴ്ച നൽകുന്ന മൊഴിയും ചേർത്ത് വച്ചാവും പൊലീസ് സംഘം വിശദമായ റിപ്പോർട്ട് തയ്യാറാക്കുക. കഴിഞ്ഞ ദിവസം ബിഷപ്പ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ അടുത്ത 25 നാണ് ഹൈക്കോടതി പരിഗണിക്കുക. ഈ ദിവസത്തിനുള്ളിൽ ചോദ്യം […]

വാഹനങ്ങളുടെ രൂപമാറ്റം നടത്തിയാൽ കർശന നടപടി സ്വീകരിക്കും; കേരളാ പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: റോഡപകടങ്ങളിൽ, രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ പങ്ക് ചെറുതല്ലെന്ന് പൊലീസ് പറയുന്നു. വാഹനങ്ങളിൽ കമ്പനി നൽകുന്ന രൂപകൽപ്പനയ്ക്കനുസരിച്ചുള്ള ബോഡി, ഹാൻഡിൽ, സൈലൻസർ, ടയർ തുടങ്ങിയ ഭാഗങ്ങൾ മാറ്റി പകരം മറ്റ് വാഹനഭാഗങ്ങൾ കൂട്ടിച്ചേർത്ത് വരുത്തുന്ന രൂപമാറ്റം നിരവധി സുരക്ഷാപ്രശ്നങ്ങൾക്കും അപകടങ്ങൾക്കും കാരണമാകുന്നു. ഇക്കാരണത്താൽ തന്നെ വാഹനങ്ങളുടെ രൂപമാറ്റം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് കേരളാ പൊലീസ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ മുന്നറിയിപ്പു നൽകി. വാഹനങ്ങളുടെ രൂപമാറ്റം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് കേരളാ പൊലീസ്. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പൊലീസ് ഈ […]

ടി.വി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ ആലുവ: ആലങ്ങാട് കരിങ്ങാംതുരുത്തിൽ അർദ്ധരാത്രിയിൽ ടി.വി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. തിങ്കളാഴ്ച രാത്രി അർദ്ധരാത്രിയോടെ കരിങ്ങാംതുരുത്ത് അന്തിക്കാട് റോമി സേവ്യറിന്റെ വീട്ടിലാണ് സംഭവം. വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് വീട്ടുകാർ ഉണരുമ്പോൾ വീട്ടിലാകെ പുക നിറഞ്ഞിരുന്നു. ജനൽ വിരിയിലേക്കും സോഫാ സെറ്റിലേക്കും തീ പടരുകയും ചെയ്തിരുന്നു. പെട്ടെന്ന് തന്നെ വെള്ളമൊഴിച്ച് തീ കെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. വീട്ടുകാരുടെ നിലവിളികേട്ട് അയൽക്കാരും ഓടിയെത്തി വെള്ളമൊഴിച്ച് തീയണച്ചു. തുടർന്ന് കെ.എസ്.ഇ.ബി ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഷോർട്ട് സർക്യൂട്ടാണ് ടി.വി പൊട്ടിത്തെറിക്കാൻ കാരണം […]

മാണിക്കെതിരായ വിജിലൻസ് കോടതി വിധി വഴി തുറക്കുന്നത് പുതിയൊരു നിയമ യുദ്ധത്തിലേക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: മാണിക്കെതിരായ വിജിലൻസ് കോടതി വിധി വഴി തുറക്കുന്നത് പുതിയൊരു നിയമ യുദ്ധത്തിലേക്ക്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജിക്കാരിൽ ചിലർ ഹൈക്കോടതിയെ സമീപിക്കാനും നീക്കമുണ്ട്. തുടരന്വേഷണത്തിനുള്ള അനുമതിയിൽ ഡിസംബർ 10നുള്ളിൽ സർക്കാർ തീരുമാനം എടുക്കണം. മാണി യുഡിഎഫിലേക്ക് മടങ്ങിയ സാഹചര്യത്തിൽ അന്വേഷണത്തിന് സർക്കാർ അനുമതി നൽകാനാണ് സാധ്യത. വിഎസ് അച്യുതാനന്ദനും എൽഡിഎഫ് കൺവീനർ എ വിജയരാഘവനും അടക്കം കേസിൽ കക്ഷി ചേർന്നവരാണ് സർക്കാരിനോട് അനുമതി തേടുന്നത്. പക്ഷെ നിയമോപദേശം ലഭിച്ച ശേഷമാകും തീരുമാനം. അഴിമതി കേസിൽ അന്വേഷണത്തിന് സർക്കാറിന്റെ മുൻ കൂർ […]

തലയോലപ്പറമ്പിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു; ദിവസങ്ങൾക്ക് മുൻപ് ഗൾഫിൽ നിന്നെത്തിയ ഭർത്താവിനും ഗുരുതര പരിക്ക്; അപകടത്തിനു കാരണം സ്വകാര്യ ബസിന്റെ അമിത വേഗം

സ്വന്തം ലേഖകൻ കോട്ടയം: തലയോലപ്പറമ്പിൽ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസിടിച്ച് വീട്ടമ്മ മരിച്ചു. കാറിനുള്ളിൽ ഒപ്പമുണ്ടായിരുന്ന ഭർത്താവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേർത്തല വാരണം മറ്റത്തിൽ പവിത്ര (23) യാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് നിവിൻ ഗുരുതരപരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ തലയോലപ്പറമ്പ് നൈസ് തീയറ്ററിനു സമീപമായിരുന്നു അപകടം.   വൈക്കം  കടുത്തുരുത്തി കോരിക്കൽ റൂട്ടിൽ സർവ്വീസ് നടത്തുന്ന കൈരളി എന്ന സ്വകാര്യ ബസാണ് ഇരുവരും സഞ്ചരിച്ച കാറിൽ ഇടിച്ചത്. കഴിഞ്ഞ ദിവസം […]

പാലായിൽ വൻ ചീട്ടുകളി സംഘം പിടിയിൽ: വീട്ടിൽ നിന്നും പിടികൂടിയത് ഒൻപത് ലക്ഷത്തോളം രൂപയുമായി 17 പേരെ; പൊലീസിന്റെ പിടിയിൽ നിന്നും രക്ഷപെടാൻ രണ്ടാം നിലയിൽ നിന്നു ചാടിയ ആൾ കാലൊടിഞ്ഞ് ആശുപത്രിയിൽ

സ്വന്തം ലേഖകൻ കോട്ടയം: പാലാ മുരിക്കുംപുഴയിലെ വീട് കേന്ദ്രീകരിച്ച് ചീട്ടുകളി നടത്തിയിരുന്ന വമ്പൻ സംഘം പിടിയിൽ. ചീട്ടുകളി കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ പതിനേഴ് പേരിൽ നിന്നായി ഒൻപത് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. സംഭവ സ്ഥലത്തു നിന്നും പൊലീസിനെ കണ്ട് രക്ഷപെടാൻ രണ്ടാം നിലയിൽ നിന്നും ചാടിയ യുവാവിന്റെ കാലൊടിഞ്ഞു. ഇയാളെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. പാലാ മുരിക്കുംപുഴ മോന്തക്കര ഭാഗത്ത് കാരയ്ക്കൽ വീട്ടിലായിരുന്നു മാസങ്ങളായി ചീട്ടുകളി നടന്നിരുന്നത്. ഇതു സംബന്ധിച്ചു ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു കഴിഞ്ഞ […]

തിരുനക്കരയിൽ റസിഡന്റ്‌സ് അസോസിയേഷൻ ക്യാമറകൾ സ്ഥാപിക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കര വടക്കേ നട – പടിഞ്ഞാറേ നട എന്നിവിടങ്ങളിലെ എഴുപതോളം കുടുംബങ്ങളുടെ കൂട്ടായ്മയാണ് തിരുനക്കര കുന്ന് റസിഡന്റ്‌സ് .നിരവധി ജനോപകാരപ്രദമായ പദ്ധതികൾ നടപ്പിലാക്കി സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ അസോസിയേഷന്റെ പുതിയ സംരംഭമാണ് ക്യാമറ കണ്ണുകൾ .ജനമൈത്രി പോലീസിന്റെ നിർദ്ദേശ പ്രകാരം അസോസിയേഷൻ വൈസ് പ്രസിഡന്റ് ശ്രീ. എൻ.പ്രതീഷിന്റെ നേതൃത്വത്തിൽ 26 അത്യാധുനിക ക്യാമറകളാണ് റോഡുകളിലും ജംഗ്ഷനുകളിലും ക്രമീകരിച്ചിരിക്കുന്നത് .കോഴി വെയ്സ്റ്റുകളും മറ്റും രാത്രികാലങ്ങളിൽ വണ്ടികളിൽ കൊണ്ട് ക്ഷേത്രപരിസരത്തും റോഡുകളിലും തള്ളുന്നതിന് എതിരേ ഉള്ള ഒരു പരിഹാരമായിട്ടു കൂടിയാണ് അസോസിയേഷൻ ഈ പദ്ധതി […]

സ്‌കൂൾ വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ച മധ്യവയസ്‌കൻ പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ കടന്നു പിടിച്ച മധ്യവയസ്‌കനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. ഉപ്പൂട്ടി കവലയിൽ താമസക്കാരനായ ശശി (50)യെയാണ് നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ചൊവ്വാഴ്ച വൈകിട്ട് 4.30 യോടെ തിരുനക്കര അനശ്വര തീയറ്റേറിന് സമീപമായിരുന്നു സംഭവം. സ്‌കൂളിൽനിന്നും വീട്ടിലേക്ക് പോകുന്നതിനായി നടന്നു വരികയായിരുന്ന വിദ്യാർത്ഥിനിയെ ഇയാൾ കടന്നു പിടിക്കുകയായിരുന്നു. കുട്ടി പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന് ഇയാൾ തീയറ്ററിന് സമീപത്തുള്ള ഇടവഴിയിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ ഓടിക്കൂടിയ ഓട്ടോഡ്രൈവർമാരും നാട്ടുകാരും ചേർന്ന് പ്രതിയെ […]

തന്റെ നിലപാടുകൾ ശരിവെയ്ക്കുന്നു : മുൻ വിജിലൻസ് ഡയറക്ടർമാർക്കെതിരെ അന്വേഷണം വേണം; ജേക്കബ് തോമസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബാർ കോഴ കേസിൽ മുൻ മന്ത്രി കെ.എം. മാണിക്ക് അനുകൂലമായ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളിയതിൽ പ്രതികരണവുമായി മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. വലിയ കേസുകൾ വിജിലൻസ് എഴുതി തള്ളുന്നുവെന്ന തന്റെ നിലപാട് കോടതി ശരിവെച്ചു. കുറ്റം നടന്നതായി അന്വേഷണത്തിൽ ബോധ്യമായിരുന്നു. ആവശ്യമായ തെളിവും ലഭിച്ചിരുന്നു. എന്നാൽ മൂന്ന് ഘട്ടങ്ങളിലായി കേസ് അട്ടിമറിക്കപ്പെട്ടു. കേസുകൾ അട്ടിമറിക്കുന്ന സംവിധാനമല്ലാതെ വിജിലൻസ് മാറിയാൽ സത്യം പുറത്തു വരും. സത്യം പുറത്ത് വരുത്തണമെന്ന് ആഗ്രഹമുള്ളവരെ അവിടെ ഇരുത്തില്ല. താൻ അവിടെ ഇരുന്നിടത്തോളം കേസുകൾ […]

സാലറി ചലഞ്ചിൽ ശമ്പളം നൽകില്ലെന്ന് പറഞ്ഞ പിഎസ്‌സി ജീവനക്കാരന് ക്രൂര മർദ്ദനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സാലറി ചലഞ്ചിൽ നോ പറഞ്ഞ ജീവനക്കാരെ ഇടതു പക്ഷ സംഘടനാനുകൂലികൾ മർദിച്ചെന്ന് പരാതി. പി എസ് സി ഓഫീസിലാണ് സംഭവം. അതേസമയം ആരോപണം കള്ളമാണെന്ന് ഇടതു അനുകൂല സംഘടന നേതാക്കൾ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. സാലറി ചലഞ്ചിന് നോ പറഞ്ഞ് അത് എഴുതി നൽകിയ പി എസ് സി ഓഫീസിലെ റെക്കോർഡ്‌സ് വിഭാഗം ജീവനക്കാരൻ സജീവനാണ് മർദനമേറ്റത്. കുറേയധികം ആളുകൾ ഒരുമിച്ച് ആക്രമിച്ചെന്നാണ് പരാതി. മർദനമേറ്റതിനെത്തുടർന്ന് സജീവനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് ഇടതു സംഘടന യൂണിയൻ […]