video
play-sharp-fill

വാഹനങ്ങളുടെ രൂപമാറ്റം നടത്തിയാൽ കർശന നടപടി സ്വീകരിക്കും; കേരളാ പൊലീസ്

വാഹനങ്ങളുടെ രൂപമാറ്റം നടത്തിയാൽ കർശന നടപടി സ്വീകരിക്കും; കേരളാ പൊലീസ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: റോഡപകടങ്ങളിൽ, രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ പങ്ക് ചെറുതല്ലെന്ന് പൊലീസ് പറയുന്നു. വാഹനങ്ങളിൽ കമ്പനി നൽകുന്ന രൂപകൽപ്പനയ്ക്കനുസരിച്ചുള്ള ബോഡി, ഹാൻഡിൽ, സൈലൻസർ, ടയർ തുടങ്ങിയ ഭാഗങ്ങൾ മാറ്റി പകരം മറ്റ് വാഹനഭാഗങ്ങൾ കൂട്ടിച്ചേർത്ത് വരുത്തുന്ന രൂപമാറ്റം നിരവധി സുരക്ഷാപ്രശ്നങ്ങൾക്കും അപകടങ്ങൾക്കും കാരണമാകുന്നു.
ഇക്കാരണത്താൽ തന്നെ വാഹനങ്ങളുടെ രൂപമാറ്റം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് കേരളാ പൊലീസ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ മുന്നറിയിപ്പു നൽകി. വാഹനങ്ങളുടെ രൂപമാറ്റം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് കേരളാ പൊലീസ്. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പൊലീസ് ഈ മുന്നറിയിപ്പു നൽകിയത്.