ഗണേശോത്സവവും ഘോഷയാത്രയും നടത്തി

സ്വന്തം ലേഖകൻ കുറിച്ചി : ചെറുപറക്കാവ് ക്ഷേത്രത്തിൽ ഗണേശോത്സവം നടത്തി. ഗണേശ പൂജയും വിഘ്‌നേശ്വര ഘോഷയാത്രയും ഗണേശ വിഗ്രഹ നിമഞ്ജനവും ആയിരുന്നു പരിപാടി. ചെറുപാറക്കാവ് ക്ഷേത്രത്തിൽ നിന്നാരംഭിച്ച ഗണേശ ഘോഷയാത്ര ആവേശകരമായിരുന്നു. സ്ത്രീകളടക്കം നൂറ് കണക്കിന് ഭക്തർ ഘോഷയാത്രയുടെ ഭാഗമായി. നാമസങ്കീർത്തനങ്ങളാലും ഘോഷുവിളികളാലും മുഖരിതമായിരുന്നു ഗണേശോത്സവം. ഗണേശ ഘോഷയാത്ര പഞ്ചായത്ത് മെമ്പർ ബി ആർ മഞ്ജീഷ് ഉത്ഘാടനം ചെയ്തു. പൂജിച്ച ഗണേശ വിഗ്രഹം സമിതി പ്രസിഡന്റ് ഇ പരമേശ്വരൻ വഹിച്ചു.ഇടനാട്ട് ആലയ്ക്കാമണ്ണിൽ ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്തു. ഗുരു ശ്രീപുരം സമിതിക്കാരായ പി കെ […]

സാലറി ചലഞ്ച് ; ശമ്പളം നിർബന്ധമായി പിടിക്കുന്നത് കൊള്ളയടിക്കലാണെന്ന് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: പ്രളയക്കെടുതിയിൽ നിന്ന് കേരളത്തെ കരകയറ്റുന്നതിന് സർക്കാർ ജീവനക്കാരിൽ നിന്ന് ഒരു മാസത്തെ ശമ്പളം നിർബന്ധമായി പിടിക്കുന്നത് കൊള്ളയടിക്കലാണെന്ന് ഹൈക്കോടതി. ശമ്പളം പിടിക്കുന്നതിനെതിരെ തിരുവിതാംകൂർ ദേവസ്വം ജീവനക്കാർ നൽകിയ ഹർജിയിലാണ് കോടതി പരാമർശം. മുഖ്യമന്ത്രി സാലറി ചലഞ്ചിൽ ആവശ്യപ്പെട്ടത് ശമ്പളം സംഭാവന ചെയ്യണമെന്നാണ്. എന്നാൽ അതിന്റെ പേരിൽ നിർബന്ധമായി ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. അതേസമയം ഉത്തരവ് പുന:പരിശോധിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് കോടതിയിൽ അറിയിച്ചു.

നിറപറ എം.ഡി ഇനി വക്കീൽ, ഫുഡ് സേഫ്റ്റി കമ്മീഷണർ അനുപമയുടെ നടപടി വഴിത്തിരിവായി

സ്വന്തം ലേഖകൻ കൊച്ചി: നിറപറ എം.ഡി ബിജു കർണ്ണൻ അഭിഭാഷക ജോലിയിലേക്ക്. ഫുഡ് സേഫ്റ്റി കമ്മീഷണറായിരുന്ന ടി.വി അനുപമ സ്വീകരിച്ച നിലപാടുകൾ തനിയ്ക്ക് കൈപ്പേറിയ അനുഭവങ്ങളായിരുന്നു. അന്ന് കോടതികൾ കയറി ഇറങ്ങിയതാണ് അഭിഭാഷകനാകാൻ തന്നെ പ്രേരിപ്പിച്ചതെന്നും ബിജു കർണ്ണൻ തന്റെ ഫെയ്സബുക്ക് പോസ്റ്റിലൂടെ പറയുന്നു. ഒരു വർഷത്തോളം കേസുമായി ബന്ധപ്പെട്ട് നടന്നു എന്നും അഡ്വ. രഞ്ജിത് ശങ്കറിനെപ്പോലുള്ളവരുടെ ഉപദേശങ്ങളാണ് തന്നെ ഇവിടം വരെ എത്തിച്ചതെന്നും നിറപറ എംഡി പോസ്റ്റ്ലൂടെ പറയുന്നു. കർണ്ണാടക സ്റ്റേറ്റ് ലോ യൂണിവേഴ്സിറ്റിയിൽ നിന്നാണ് അദ്ദേഹം നിയമ ബിരുദം സ്വന്തമാക്കിയത്. ഫെയ്സ്ബുക്ക് […]

തന്റെ രാഷ്ട്രീയഭാവി കളയാതെ പ്രാക്ടിക്കൽ പൊളിറ്റിക്‌സ് കളിച്ച് കെ.മുരളീധരൻ; ചാരക്കേസിൽ ആരെയും പിണക്കാതെ തന്ത്രപരമായ നിലപാട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: മൺമറഞ്ഞു പോയ അച്ഛനു വേണ്ടി ജീവിച്ചിരിക്കുന്ന താൻ രാഷ്ട്രീയ ഭാവി എന്തിന് തുലയ്ക്കണം എന്ന പ്രാക്ടിക്കൽ പൊളിറ്റിക്സിന്റെ വഴിയിൽ കെ. മുരളീധരൻ. ചാരക്കേസിൽ കെ. കരുണാകരനെ ചതിച്ചത് മുൻ പ്രധാനമന്ത്രി നരസിംഹറാവു ആണെന്ന് പറഞ്ഞ് തന്ത്രപൂർവ്വമായ പ്രസ്താവനയുമായി മുരളീധരൻ രംഗത്ത്. കരുണാകരൻ എന്ന രാഷ്ട്രീയ നേതാവിനെ ഇല്ലാതാക്കിയ ആന്റണി പക്ഷത്തോട് പൂർണമായി വിധേയത്വം പുലർത്തുന്നതാണ് മുരളീധരന്റെ ഇപ്പോഴത്തെ നിലപാട്. പശ്ചാത്താപമാണ് ഏറ്റവും വലിയ പ്രായശ്ചിത്തമെന്നും കരുണാകരന് നീതിലഭിക്കാതെപോയത് കുടുംബത്തിന്റെ സ്വകാര്യദുഃഖമായി അവശേഷിക്കട്ടെയെന്നുമാണ് മുരളീധരൻ പറയുന്നത്. ഉപതെരഞ്ഞെടുപ്പ് പരാജയവേളയിൽ, ബാബറി മസ്ജിദ് […]

തന്റെ രാഷ്ട്രീയഭാവി കളയാതെ പ്രാക്റ്റിക്കൽ പൊളിറ്റിക്‌സ് കളിച്ച് കെ.മുരളീധരൻ; ചാരക്കേസിൽ ആരെയും പിണക്കാതെ തന്ത്രപരമായ നിലപാട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: മൺമറഞ്ഞു പോയ അച്ഛനു വേണ്ടി ജീവിച്ചിരിക്കുന്ന താൻ രാഷ്ട്രീയ ഭാവി എന്തിന് തുലയ്ക്കണം എന്ന പ്രാക്റ്റിക്കൽ പൊളിറ്റിക്സിന്റെ വഴിയിൽ കെ. മുരളീധരൻ. ചാരക്കേസിൽ കെ. കരുണാകരനെ ചതിച്ചത് മുൻ പ്രധാനമന്ത്രി നരസിംഹറാവു ആണെന്ന് പറഞ്ഞ് തന്ത്രപൂർവ്വമായ പ്രസ്താവനയുമായി മുരളീധരൻ രംഗത്ത്. കരുണാകരൻ എന്ന രാഷ്ട്രീയ നേതാവിനെ ഇല്ലാതാക്കിയ ആന്റണി പക്ഷത്തോട് പൂർണമായി വിധേയത്വം പുലർത്തുന്നതാണ് മുരളീധരന്റെ ഇപ്പോഴത്തെ നിലപാട്. പശ്ചാത്താപമാണ് ഏറ്റവും വലിയ പ്രായശ്ചിത്തമെന്നും കരുണാകരന് നീതിലഭിക്കാതെപോയത് കുടുംബത്തിന്റെ സ്വകാര്യദുഃഖമായി അവശേഷിക്കട്ടെയെന്നുമാണ് മുരളീധരൻ പറയുന്നത്. ഉപതെരഞ്ഞെടുപ്പ് പരാജയവേളയിൽ, ബാബറി മസ്ജിദ് […]

നിങ്ങൾ നന്നായി കൂവിക്കോളൂ,അത് ആരോഗ്യത്തിന് നല്ലതാണ്; ചാരക്കേസിനെ കരുണാകരൻ നേരിട്ടത് ചിരിച്ചുകൊണ്ട് ; ബാലചന്ദ്രമേനോന്റെ ഓർമ്മക്കുറിപ്പ് വൈറൽ

സ്വന്തം ലേഖകൻ കൊച്ചി: നിങ്ങൾ നന്നായി കൂവിക്കോളൂ.അത് ആരോഗ്യത്തിന് നല്ലതാണ് ഞാൻ ഇനിയും നിങ്ങളെ കാണാൻ വരും. അന്നും ഇതുപോലെ കൂവാനുള്ള ആരോഗ്യം നിങ്ങൾക്ക് ഗുരുവായൂരപ്പൻ തരട്ടെ എന്ന് ആശംസിക്കുന്നു. ആർത്തിരമ്പി എത്തിയ കൂവലിനെയും ചാരൻ..ചാരൻ എന്ന വിളിയെയും ഒരു പൊതുവേദിയിൽ കെ.കരുണാകരൻ നേരിട്ടത് ഈ വാക്കുകൾ കൊണ്ടായിരുന്നു. പക്ഷേ ഇന്ന് നീതി വൈകിയെത്തിയത് വാർത്തയാകുമ്പോഴും ലീഡറിന് കൂവൽ കൊണ്ട് അഭിഷേകം നടത്തിയ ആ സായാഹ്നം ഓർത്തെടുക്കുകയാണ് നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. ചാരക്കേസ് വിവാദം കൊടുമ്പിരി കൊണ്ടു നിന്ന സമയത്തെ ഒരു സംഭവത്തെ ഓർത്തു […]

പാമ്പാടിയിൽ ആംബുലൻസും ബസും കൂട്ടിയിടിച്ചു

സ്വന്തം ലേഖകൻ പാമ്പാടി: പാമ്പാടിയിലുള്ള മാഹാത്മാ ആംബുലൻസും പള്ളിക്കത്തോട് റൂട്ടിൽ ഒാടുന്ന ലക്ഷ്മി ബസും കൂട്ടിയിടിച്ചു. കൂരോപ്പട മാടപ്പാട് വെച്ചാണ് അപകടം നടന്നത്. ആംബുലൻസ് ഡ്രൈവർ ജോമോനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

നിലക്കൽ പമ്പ റൂട്ടിൽ കെഎസ്ആർടിസിയുടെ കൊള്ള; യാത്രക്കാരിൽ നിന്നും അമിത ചാർജ്ജ് ഈടാക്കുന്നു

സ്വന്തം ലേഖകൻ പത്തനംതിട്ട : നിലക്കൽ പമ്പ റൂട്ടിൽ കെഎസ്ആർടിസി അമിത നിരക്ക് ഈടാക്കുന്നതിനെതിരെ ദേവസ്വം ബോർഡ് രംഗത്തെത്തി . ഏകപക്ഷീയമായി നിരക്ക് കൂട്ടിയത് അംഗീകരിക്കില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു. നിരക്ക് ഉടൻ കുറയ്ക്കണം. അല്ലെങ്കിൽ ബസ് വാടകയ്‌ക്കെടുത്ത് പകരം സംവിധാനമൊരുക്കും. കെഎസ്ആർടിസിയുടെ നഷ്ടം നികത്തേണ്ടത് ഭക്തരെ ഉപയോഗിച്ചല്ലെന്നും പത്മകുമാർ പറഞ്ഞു. നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് ഇരട്ടിയിലധികം തുക ഈടാക്കുന്നതായി വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പ്രതികരണം. മഴ നിറഞ്ഞ വൈകുന്നേരത്തെ സാക്ഷിയാക്കി കന്നിമാസ പൂജകൾക്കായി ശബരിമലനട തുറന്നു. പ്രളയ […]

കന്യാസ്ത്രീകളുടെ സമരം ശക്തമാക്കുന്നു; സമരകേന്ദ്രം കുറവിലങ്ങാട്ടും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു

സ്വന്തം ലേഖകൻ കൊച്ചി: ബിഷപ്പിന് എതിരായ കന്യാസ്ത്രീകളുടെ സമരം കൂടുതൽ ശക്തമാക്കുന്നു. കന്യാസ്ത്രീ മഠം സ്ഥിതിചെയ്യുന്ന കുറവിലങ്ങാട്ട് ഇന്ന് പുതിയ സമരകേന്ദ്രം തുറക്കും. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ സഹോദരി ഇന്ന് ഉപവാസ സമരം തുടങ്ങും. ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള സമരം ഒൻപതു ദിവസം പിന്നിട്ടിട്ടും ഫലം കാണാത്ത സാഹചര്യത്തിലാണ് ശക്തമാക്കുന്നതെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ കൊച്ചിയിൽ പറഞ്ഞു. പ്രൊഫസർ എം എൻ കാരശ്ശേരിയുടെ നേതൃത്വത്തിൽ കോഴിക്കോട്ട് 24 മണിക്കൂർ ഉണർന്നിരുപ്പ് സമരം ഉടൻ തുടങ്ങും. രണ്ട് ദിവസത്തിനുളളിൽ എല്ലാ ജില്ലാകേന്ദ്രങ്ങളിലും സമരം തുടങ്ങും. നിരാഹാരം അനുഷ്ഠിച്ച […]

ജടായു പാറയിലെ റോപ് വേയും പക്ഷിശിൽപവും ടൂറിസത്തിന് പുത്തൻ ഉണർവേകും

സ്വന്തം ലേഖകൻ കൊല്ലം: കേരളാ ടൂറിസത്തെ പുനരുജ്ജീവിപ്പിക്കാൻ ചടയമംഗലത്ത് അന്താരാഷ്ട്ര നിലവാരത്തിൽ പ്രവർത്തനമാരംഭിച്ച ജടായു എർത്ത്‌സ് സെന്ററിലൂടെ സാധിക്കുമെന്ന് ജടായു എർത്ത്‌സ് സെന്റർ സന്ദർശനത്തിനിടെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സ്വിറ്റ്‌സർലാന്റിൽ നിർമ്മിച്ച് ഇറക്കുമതി ചെയ്ത കേബിൾ കാറിലൂടെയുള്ള യാത്രയും, ലോകത്തിലെ ഏറ്റവും ഭീമാകാരമായ പക്ഷിശിൽപ്പവും ടൂറിസ്റ്റുകൾക്ക് നവ്യാനുഭവമാണ് സമ്മാനിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി ഹെലികോപ്ടർ ലോക്കൽ ഫ്‌ളൈയിംഗ് ഏർപ്പെടുത്തുന്ന ടൂറിസ്റ്റ് കേന്ദ്രമെന്ന പ്രത്യേകതയും ജടായു എർത്ത്‌സ് സെന്ററിന് അവകാശപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. തെന്മല ഇക്കോ ടൂറിസം കേന്ദ്രവും, ശബരിമല തീർത്ഥാടന […]