play-sharp-fill
നിങ്ങൾ നന്നായി കൂവിക്കോളൂ,അത് ആരോഗ്യത്തിന് നല്ലതാണ്; ചാരക്കേസിനെ കരുണാകരൻ നേരിട്ടത് ചിരിച്ചുകൊണ്ട് ; ബാലചന്ദ്രമേനോന്റെ ഓർമ്മക്കുറിപ്പ് വൈറൽ

നിങ്ങൾ നന്നായി കൂവിക്കോളൂ,അത് ആരോഗ്യത്തിന് നല്ലതാണ്; ചാരക്കേസിനെ കരുണാകരൻ നേരിട്ടത് ചിരിച്ചുകൊണ്ട് ; ബാലചന്ദ്രമേനോന്റെ ഓർമ്മക്കുറിപ്പ് വൈറൽ

സ്വന്തം ലേഖകൻ

കൊച്ചി: നിങ്ങൾ നന്നായി കൂവിക്കോളൂ.അത് ആരോഗ്യത്തിന് നല്ലതാണ് ഞാൻ ഇനിയും നിങ്ങളെ കാണാൻ വരും. അന്നും ഇതുപോലെ കൂവാനുള്ള ആരോഗ്യം നിങ്ങൾക്ക് ഗുരുവായൂരപ്പൻ തരട്ടെ എന്ന് ആശംസിക്കുന്നു. ആർത്തിരമ്പി എത്തിയ കൂവലിനെയും ചാരൻ..ചാരൻ എന്ന വിളിയെയും ഒരു പൊതുവേദിയിൽ കെ.കരുണാകരൻ നേരിട്ടത് ഈ വാക്കുകൾ കൊണ്ടായിരുന്നു. പക്ഷേ ഇന്ന് നീതി വൈകിയെത്തിയത് വാർത്തയാകുമ്പോഴും ലീഡറിന് കൂവൽ കൊണ്ട് അഭിഷേകം നടത്തിയ ആ സായാഹ്നം ഓർത്തെടുക്കുകയാണ് നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ.


ചാരക്കേസ് വിവാദം കൊടുമ്പിരി കൊണ്ടു നിന്ന സമയത്തെ ഒരു സംഭവത്തെ ഓർത്തു കൊണ്ടാണ് ബാലചന്ദ്രമേനോൻ ആ പഴയഓർമ പങ്കുവയ്ക്കുന്നത്. അദ്ദേഹവുമായി എനിക്ക് ഒരു അനുഭവം ഉണ്ടായിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുന്ന സമയം. സിനിമാ സംഘടനയായ അമ്മയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഒരു സമ്മേളനം സംഘടിപ്പിക്കുകയുണ്ടായി. ഒട്ടുമിക്ക ആളുകളും പങ്കെടുത്ത വലിയ ഒരു പരിപാടി. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനായിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ. ഒരു പരിപാടി അവതരിപ്പിക്കാൻ ചുമതല പെടുത്തിയത് എന്നെയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് എന്റെ ഊഴമെത്തിയപ്പോൾ മൈക്കിൽ അനൗൺസ്‌മെന്റ് വന്നു. വേദിയിൽ കയറാനായി നിൽക്കുമ്പോൾ ഞാൻ കേൾക്കുന്നത് വലിയ കൂവലാണ്. ഒരു കടലിരബി വരുന്നതുപോലുള്ള കൂവൽ. വരുന്തോറും വ്യാപ്തിയും ശബ്ദവും വർധിക്കുന്ന കൂവൽ. എന്ത് പറ്റിയെന്ന് അപ്പോൾ എനിക്ക് മനസിലായില്ല. പിന്നീടാണ് കാര്യം പിടികിട്ടുന്നത്. അന്ന് ചാരക്കേസ് കത്തിനിൽക്കുന്ന സമയമാണ്. ഉദ്ഘാടകനായി കരുണാകരൻ എത്തിയതോടെ കൂവലുകൾ ശക്തി പ്രാപിച്ചു. വേദിലേക്ക് സംസാരിക്കാൻ എത്തിയപ്പോൾ കൂവലുകളുടെ ശക്തി ഒന്നുകൂടി വർധിച്ചു. പക്ഷേ സ്വതസിദ്ധമായ ശൈലിയിൽ സദസിനോടായി അദ്ദേഹം പറഞ്ഞു നിങ്ങൾ ഗംഭീരമായി കൂവിക്കൊള്ളു, ആരോഗ്യത്തിന്റെ സൂചനയാണ് കൂവൽ എന്ന് പറയുന്നത്. ഇനി കാണുമ്പോൾ ഇതിലും നന്നായി കൂവാൻ ഗുരുവായൂരപ്പൻ നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞ് ചിരിച്ച് കണ്ണിറുക്കി അദ്ദേഹം സ്റ്റേജിൽ നിന്ന് ഇറങ്ങി നടന്നു. വീണ്ടും ആളുകളുടെ ഇടയിലൂടെ ദൂരെ വരെ നടന്നു.

അദ്ദേഹം അങ്ങേയറ്റം എത്തുന്നതുവരെയും കൂവൽ തുടർന്നു. ആ കൂവലിനൊപ്പം ചാരാ ചാരാ ചാരാ എന്ന് വിളിക്കുന്നുമുണ്ട്. ഇത് ഞാൻ ജീവിതത്തിൽ ഒരിക്കലും മറക്കില്ല. ചാരാന്ന് വിളിക്കുന്നത് ആരെയാണ് സ്വാതന്ത്ര്യ സമരസേനാനിയായി വന്ന് കേരള രാഷ്ട്രീയത്തിലെ ശക്തനായ നേതാവും മുഖ്യമന്ത്രിയുമായ വ്യക്തിയെയാണ് മുഖത്ത് നോക്കി എന്തെന്നറിയാതെ ‘ചാരാ ചാരാ’ എന്ന് വിളിക്കുന്നത്. എന്തുമാത്രം അദ്ദേഹത്തിന്റെ മനസിനകത്ത് വേദനയുണ്ടായിക്കാണും എന്ന് അന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. ഈ വിധി വന്ന് കഴിഞ്ഞപ്പോൾ നമ്പി നാരായണന് നീതി കിട്ടി. പക്ഷേ കരുണാകരൻ എന്ന മനുഷ്യനെ കാര്യമറിയാതെ നമ്മൾ ഇത്രയും ആക്ഷേപിക്കണമായിരുന്നോ? എന്ന ചോദ്യം ബാക്കി നിൽക്കുന്നു.
.