ജടായു പാറയിലെ റോപ് വേയും പക്ഷിശിൽപവും ടൂറിസത്തിന് പുത്തൻ ഉണർവേകും

സ്വന്തം ലേഖകൻ കൊല്ലം: കേരളാ ടൂറിസത്തെ പുനരുജ്ജീവിപ്പിക്കാൻ ചടയമംഗലത്ത് അന്താരാഷ്ട്ര നിലവാരത്തിൽ പ്രവർത്തനമാരംഭിച്ച ജടായു എർത്ത്‌സ് സെന്ററിലൂടെ സാധിക്കുമെന്ന് ജടായു എർത്ത്‌സ് സെന്റർ സന്ദർശനത്തിനിടെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സ്വിറ്റ്‌സർലാന്റിൽ നിർമ്മിച്ച് ഇറക്കുമതി ചെയ്ത കേബിൾ കാറിലൂടെയുള്ള യാത്രയും, ലോകത്തിലെ ഏറ്റവും ഭീമാകാരമായ പക്ഷിശിൽപ്പവും ടൂറിസ്റ്റുകൾക്ക് നവ്യാനുഭവമാണ് സമ്മാനിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി ഹെലികോപ്ടർ ലോക്കൽ ഫ്‌ളൈയിംഗ് ഏർപ്പെടുത്തുന്ന ടൂറിസ്റ്റ് കേന്ദ്രമെന്ന പ്രത്യേകതയും ജടായു എർത്ത്‌സ് സെന്ററിന് അവകാശപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. തെന്മല ഇക്കോ ടൂറിസം കേന്ദ്രവും, ശബരിമല തീർത്ഥാടന […]

ക്യാപ്റ്റൻ രാജുവിന്റെ വിയോഗം: മലയാള സിനിമയ്ക്ക് കനത്ത നഷ്ടം; പ്രമുഖർ അനുസ്മരിക്കുന്നു

സ്വന്തം ലേഖകൻ കൊച്ചി: ക്യാപ്റ്റൻ രാജുവിന്റെ വിയോഗത്തിൽ വേദന പങ്കിട്ട് മലയാള സിനിമാ ലോകം. രാജുവിന്റെ വേർപാട് മലയാള ചലച്ചിത്രലോകത്തിന് വൻ നഷ്ടമാണെന്നും ഇത്രയും ബഹുഭാഷ ചിത്രങ്ങളിൽ അഭിനയിച്ച നടൻ മലയാളസിനിമയിൽ ഉണ്ടോ എന്നറിഞ്ഞുകൂടാ, അദ്ദേഹത്തിന്റെ രൂപഭംഗിയും അഭിനയചാതുര്യവുമാണ് മറ്റുഭാഷകളിലും സ്വീകാര്യനാക്കി മാറ്റിയതെന്നും മമ്മൂട്ടി അനുസ്മരിച്ചു. എല്ലാവരേയും സ്‌നേഹിക്കാൻ മാത്രം അറിയാവുന്ന പ്രിയപ്പെട്ട നടനായിരുന്നു രാജുവേട്ടനെന്ന് മോഹൻലാൽ പറഞ്ഞു. ‘ലാലൂ…. രാജുച്ചായനാ’…. പ്രിയപ്പെട്ട രാജുവേട്ടൻറെ ഈ ശബ്ദം ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമത്തിലൂടെയായിരുന്നു മോഹൻലാൽ പ്രതികരിച്ചത്. ഒരു മനുഷ്യസ്നേഹിയെയും നല്ല […]

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 68-ാം പിറന്നാൾ

സ്വന്തം ലേഖകൻ വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 68-ാം പിറന്നാൾ. ജന്മദിനത്തോടനുബന്ധിച്ച് ധാരാളം ആശംസകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെറ്റ്‌ലി എന്നിവരുൾപ്പടെയുള്ള മുതിർന്ന നേതാക്കളടക്കം ആശംസകൾ അറിയിച്ചു കഴിഞ്ഞു. ഇക്കുറി മോദിയുടെ ജന്മദിനാഘോഷം വാരണാസിയിലെ സ്‌കൂൾക്കുട്ടികൾക്കൊപ്പമായിരിക്കും. അവർക്കൊപ്പം ദിവസം മുഴുവൻ ചിലവിടുന്നതിനോടൊപ്പം തന്റെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ച ചലച്ചിത്രവും അദ്ദേഹം കാണും. 32 മിനുട്ട് ദൈർഘ്യമുള്ള ചലോ ജീത്തേ ഹേ എന്ന ചിത്രമാണ് മോദി കുട്ടികൾക്കൊപ്പം […]

കേരള, മാവേലി എക്‌സ്പ്രസുകൾ ഇന്നുമുതൽ കൊച്ചുവേളിയിൽ നിന്ന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ ഒക്‌ടോബർ പത്തുവരെ 16603/16604 മാവേലി എക്‌സ്പ്രസ്, 12625 /12626 കേരള എക്‌സ്പ്രസ് എന്നീ ട്രെയിനുകൾ കൊച്ചുവേളിയിൽ നിന്നാകും പുറപ്പെടുന്നതും മടക്കയാത്ര അവസാനിപ്പിക്കുന്നതും. മാവേലി എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്നത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാകും. മലബാറിൽനിന്ന് ആർസിസി, ശ്രീചിത്ര, മെഡി ക്കൽ കോളേജ് തുടങ്ങി ആശുപത്രികളിലേക്ക് വരുന്ന രോഗികൾ വലയും. കൊച്ചുവേളിയിലെത്തിയാലും എട്ടുകിലോമീറ്റർ അകലെ നഗരത്തിലേക്ക് കൃത്യമായി വാഹനസൗകര്യമില്ലാത്തതിനാൽ ആശുപത്രികളിലും സർക്കാർ ഓഫീസുകളിലും എത്താൻ യാത്രക്കാർ വൈകും. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമിലെ ട്രാക്കിൽ നിർമാണ പ്രവർത്തനങ്ങൾ […]

യുവാവിന്റെ മൃതദേഹം ദുരൂഹസാഹചര്യത്തിൽ കിണറ്റിൽ

സ്വന്തം ലേഖകൻ പള്ളിക്കത്തോട് :പള്ളിക്കത്തോട് മുക്കാലിയിൽ യുവാവിന്റെ മൃതദേഹം ദുരൂഹസാഹചര്യത്തിൽ കിണറ്റിൽ കണ്ടെത്തി. മുക്കാലി ചക്കാംപുഴ വീട്ടിൽ അഭിൻ അജി ജെയിംസിന്റെ (21) മൃതുദേഹമാണ് വീടിനു സമീപമുള്ള കിണറ്റിൽ നിന്നും കണ്ടെത്തിയത്. രണ്ട് ദിവസമായി ഇദ്ദേഹത്തെ കാണ്മാനില്ലായിരുന്നതായി പരാതിയുണ്ടായിരുന്നു. പോലീസും, ഫയർ ഫോഴ്സും സംഭവസ്ഥലതെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തനായി മെഡിക്കൽ കോളജിലേക്ക് മാറ്റി.

ഫ്രാങ്കോ ബിഷപ്പ് അനാഥ പ്രേതത്തെപോലെ ഒഴുകി നടക്കുന്നു; നാടും സഭയും ആകെ നാറുന്നു

സ്വന്തം ലേഖകൻ കോട്ടയം: ഫ്രാങ്കോ ബിഷപ്പ് അനാഥ പ്രേതമാണെന്നും പുഴയിലൂടെ ഒഴുകി നടന്ന് നാടിനേയും സഭയേയും ആകെ നാറ്റിക്കുകയാണെന്നും കത്തോലിക്കാ സഭയിലെ മുതിർന്ന വൈദികൻ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. ഈ അനാഥ പ്രേതത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അതിനേ നീക്കം ചെയ്യാൻ ആരുമില്ലേ എന്നും വൈദീകൻ ചോദിക്കുന്നു. ഇത് തന്നെയാണ് കത്തോലിക്കാ സഭയിലെ ഭൂരിപക്ഷം വൈദികരുടേയും സഭാ വിശ്വാസികളുടേയും ചോദ്യവും. ഒഴുകി നടന്ന് പുഴയും നാടും, സഭയും ആകെ നാറ്റിക്കുന്ന ആ പ്രേതമായാണ് ഫ്രാങ്കോയേവൈദികൻ കാണുന്നത്. ബിഷപ്പ് ഫ്രാങ്കോ ബലാൽസംഗം ചെയ്തുവെന്നതാണ് കേസ്. അദ്ദേഹം […]

നടൻ ക്യാപ്റ്റൻ രാജു അരങ്ങൊഴിഞ്ഞു

സ്വന്തം ലേഖകൻ കൊച്ചി: പരുക്കൻ വില്ലൻ റോളുകളിലൂടെ രംഗത്തെത്തി സ്വഭാവവേഷങ്ങളിലൂടെ മലയാളസിനിമയിൽ ഇടം നേടിയ ക്യാപ്റ്റൻ രാജു (68) അന്തരിച്ചു. കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. സംവിധായകൻ, സീരിയൽ നടൻ തുടങ്ങിയ നിലകളിലും പ്രേക്ഷകർക്കു പരിചിതനാണ്. മലയാളത്തിനു പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട, ഇംഗ്ലിഷ് ഭാഷകളിലായി അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂർ സ്വദേശിയായ രാജു പട്ടാളസേവനത്തിനു ശേഷമാണു ചലച്ചിത്രരംഗത്തെത്തിയത്. 1981ൽ പുറത്തിറങ്ങിയ ‘രക്തം’ ആദ്യ ചിത്രം. രതിലയം, ആവനാഴി, ആഗസ്റ്റ് ഒന്ന്, നാടോടിക്കാറ്റ്, കാബൂളിവാല, സിഐഡി മൂസ, പഴശ്ശിരാജ, […]

സംവിധായകനും നടനുമായ സോഹന്‍ സീനുലാലിനെതിരേ മമ്മൂട്ടി ആരാധകരുടെ പൊങ്കാല

സ്വന്തം ലേഖകൻ കൊച്ചി: നടനും സംവിധായകനുമായ സോഹന്‍ സീനുലാലിനെതിരേ മമ്മൂട്ടി ആരാധകരുടെ ഫേസ്ബുക്ക് പൊങ്കാല. മമ്മൂട്ടിക്കൊപ്പം സോഹന്‍ നിരവധി ചിത്രങ്ങളില്‍ സഹകരിച്ചിരുന്നു. ഈ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ തകര്‍ന്നതും പുതിയ ചിത്രങ്ങളില്‍ തന്റെ ഇടപെടല്‍ മമ്മൂട്ടിക്കു വേണ്ടി വര്‍ദ്ധിപ്പിച്ചതുമാണ് ഇപ്പോള്‍ ആരാധകരുടെ കട്ടക്കലിപ്പിനു കാരണമായത്. ‘ഡബിള്‍സ്’ എന്ന ചിത്രമാണ് സോഹന്‍ മമ്മൂട്ടിയെ നായകനാക്കി മുന്‍പ് സംവിധാനം ചെയ്തത്. മമ്മൂട്ടി ചിത്രങ്ങളില്‍ സോഹന്റെ അന്യായമായ ഇടപെടലുകള്‍ക്കെതിരേ മുന്‍പ് ഫാന്‍സ് അസോസിയേഷന്‍ രംഗത്തു വന്നിരുന്നു. മമ്മൂട്ടിയെ നിയന്ത്രിക്കുന്നതു സോഹനാണെന്ന് സിനിമാ കേന്ദ്രങ്ങളിലും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ ഇടപെടല്‍ […]

ഫെയ്സ് ബുക്ക് കൂട്ടായ്മ നന്മ നിറച്ചു: സുമയ്ക്ക് വീടൊരുങ്ങുന്നു

സ്വന്തം ലേഖകൻ കുറിച്ചി : പഞ്ചായത്തിൽ ഇത്തിത്താനത്ത് സുമ സോമന്റെ കുടുംബത്തിന് കോട്ടയം ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളുടെ പരിശ്രമത്താൽ ഭവനം എന്ന സ്വപ്നം പൂവണിയുകയാണ്. വിധവയും നിരാലംബയുമാായ സുമക്ക് സ്വന്ത്തമായി ചലച്ചിറ തോട്ടുപുറത്ത് ഒരു സെന്റ് ഭൂമി മാത്രമാണ് ഉള്ളത്. ഇവിടെ ഒറ്റമുറി ഷെഢിലാണ് കുടുംബം താമസിച്ചിരുന്നത്.ഒരു മകൻ മാത്രമുള്ള സുമയുടെ ദുരിത ജീവിതം തിരിച്ചറിഞ്ഞ് കോട്ടയം കൂട്ടായ്‌മയുടെ അംഗങ്ങളും അഡ്മിൻ പാനലും കൂടി ആലോചിച്ചു ഒരു വീട് നിർമ്മിച്ച് നൽകാൻ തയ്യാറാവുകയായിന്നു. കോട്ടയത്തിൻെറ് ഉന്നമനത്തിനായി സാമൂഹിക സേവനം, അറിവും  സൗഹൃദവും പങ്കു വയ്ക്കുക എന്നീ […]

സഞ്ചയനം ഞായറാഴ്ച

അയ്മനം: കഴിഞ്ഞ ദിവസം നിര്യാതനായ ചെമ്പകശേരി സി.പി ഐസക്ക് (71) ന്റെ സഞ്ചയനം സെപ്റ്റംബർ പതിനാറ് ഞായറാഴ്ച വീട്ടുവളപ്പിൽ നടക്കും. ഭാര്യ ഓമന. മക്കൾ – ഐ.സജികുമാർ (എ.എസ്.ഐ ഓഫ് പൊലീസ് കോട്ടയം ഈസ്റ്റ്), സിനികുമാരി. മരുക്കമൾ – ഗിരീഷ് കുമാർ, ശ്രീജ സജികുമാർ.