ശബരിമലയിലേയ്ക്ക് യുവതികളെ ക്ഷണിച്ചിട്ടില്ല: വിശ്വാസികളായ യുവതികൾ ശബരിമലയിൽ എത്തില്ല; ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: യുവതികളെ ശബരിമലയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും വിശ്വാസികളായ യുവതികൾ ശബരിമലയിൽ എത്തില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞു. ഇത്തവണ പ്രത്യേക സൗകര്യങ്ങൾ ഒരുക്കില്ലെന്നും പ്രശ്‌ന പരിഹാരത്തിന് എല്ലാ സാധ്യതകളും തേടുമെന്നും പത്മകുമാർ വ്യക്തമാക്കി. ശബരിമലയിലേക്ക് വരുന്നവർ സുഖസൗകര്യങ്ങൾ തേടിയെത്തുന്നവരല്ലെന്നും പത്മകുമാർ കൂട്ടിച്ചേർത്തു.അതേസമയം, ശബരിമല വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന്റെ ചർച്ചയിൽ പങ്കെടുക്കുമെന്നും കോടതി തീരുമാനം തിടുക്കത്തിൽ നടപ്പാക്കരുതെന്ന് ചർച്ചയിൽ ആവശ്യപ്പെടുമെന്നും അയ്യപ്പസേവാസംഘം ജനറൽ സെക്രട്ടറി വേലായുധൻ നായർ അറിയിച്ചു.

ചേകന്നൂർ മൗലവി വധം; ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു

സ്വന്തം ലേഖകൻ കൊച്ചി: ചേകന്നൂർ മൗലവി തിരോധാനവവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി പി.വി ഹംസയെ ഹൈക്കോടതി വെറുതേ വിട്ടു. കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതി ഇദ്ദേഹത്തെ ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്നു. അതേസമയം, കോർപസ് ഡെലിക്റ്റി എന്ന സിദ്ധാന്ത പ്രകാരമാണ് വിധി. കോർപസ് ഡെലിക്റ്റി പ്രകാരം ഒരു വ്യക്തി മരിച്ചുകഴിഞ്ഞാൽ മൃതദേഹം കണ്ടെടുക്കുകയോ അല്ലെങ്കിൽ മൃതദേഹം കണ്ടെടുക്കാൻ കഴിയാത്ത സാഹചര്യമോ, മരിച്ചു എന്നതിന് വ്യക്തമായ തെളിവുകളോ കണ്ടെത്തേണ്ടതുണ്ട്. എന്നാൽ അന്വേഷണ സംഘം ഇക്കാര്യത്തിൽ പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു.ചേകന്നൂർ മൗലവിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിന് […]

ചെറിയ കേസുകളിൽ പെട്ടവരെ ഇനി ജയിലിൽ അടയ്ക്കില്ല: ശിക്ഷ സാമൂഹ്യ സേവനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ചെറിയ കേസുകളിൽ പെട്ടവരെ ഇനി ജയിലിൽ അയക്കാതെ നിർബന്ധിത സാമൂഹ്യസേവനത്തിന് നിയോഗിച്ച് മനഃപരിവർത്തനം സാധ്യമാക്കാൻ ലക്ഷ്യമിട്ട് നിയമം വരുന്നു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ഇതിനായി കരട് നിർദേശങ്ങൾ തയ്യാറാക്കി തുടങ്ങി. സാഹചര്യങ്ങളുടെ സമ്മർദ്ദത്തിലോ അബദ്ധത്തിലോ കുറ്റകൃത്യത്തിൽ അകപ്പെടുന്നവർക്ക് പുതുജീവിതം കണ്ടെത്താൻ വഴിയൊരുക്കാനാണ് കേരള സാമൂഹ്യസേവന നിയമം കൊണ്ടുവരുന്നത്. മൂന്നുവർഷമോ അതിൽ താഴെയോ ശിക്ഷ ലഭിക്കുന്ന 18 വയസ്സിനു മുകളിലുള്ളവരാകും നിയമത്തിന്റെ പരിധിയിൽ വരിക. ഇവർ ആദ്യമായി കുറ്റകൃത്യത്തിലേർപ്പെട്ടവരും മുൻകാലങ്ങളിൽ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലം ഇല്ലാത്തവരുമായിരിക്കണം. കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുകയാണെങ്കിൽ ഇവരെ തടവുശിക്ഷയ്ക്ക് […]

ദുരിതാശ്വാസം; ഒന്നരക്കോടി പിരിക്കാൻ ഇടുക്കി പോലീസിനോട് ഉന്നത ഉദ്യോഗസ്ഥന്റെ ഭീഷണി

സ്വന്തം ലേഖകൻ തൊടുപുഴ: ഇടുക്കിയിലെ പൊലീസുകാർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം പിരിക്കാൻ ‘ക്വട്ടേഷൻ’. ഒന്നര കോടി അടിയന്തരമായി പിരിച്ചെടുക്കണമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ കർശന നിർദേശം. താഴെയുള്ള മൂന്ന് മുഖ്യ ഉദ്യോഗസ്ഥർക്കാണ് ചുമതല. സി.ഐമാർ 10 ലക്ഷം, എസ്.ഐമാർ അഞ്ച് ലക്ഷം എന്നിങ്ങനെയാണ് പിരിച്ചെടുക്കേണ്ടത്. കൂടുതൽ സാധ്യതയുള്ള പ്രദേശത്തെ സ്‌റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് അധിക തുക വകയിരുത്തിയിട്ടുണ്ട്. മാർഗം ഏതായാലും കുഴപ്പമില്ലെന്നും എങ്ങനെയും തുക സമാഹരിച്ചേ തീരൂ എന്നുമാണ് ഉന്നതൻ മുഖ്യ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. വീഴ്ച വന്നാൽ ഇപ്പോഴത്തെ സീറ്റിൽ തുടരാൻ […]

എല്ലാം പരസ്പര സമ്മതത്തോടുകൂടി; മീ ടു കാംപയിന് എതിരെ ശിൽപാ ഷെട്ടി

സ്വന്തം ലേഖകൻ മുംബൈ: മീ ടു കാംപയിനെതിരെ നടി ശില്പ ഷെട്ടി രംഗത്ത്. സിനിമലോകത്ത് നടക്കുന്ന പല മോശം കാര്യങ്ങളും പരസ്പര സമ്മതത്തോടെയാണെന്ന് നടി പറയുന്നു. ബോളിവുഡിൽ ലൈംഗിക അതിക്രമം ഇല്ലെന്ന് ഞാൻ മുമ്പും പറഞ്ഞിട്ടുണ്ട്. ഒന്നും നിർബന്ധിതമായി നടക്കുന്നില്ല. എല്ലാം പരസ്പര സമ്മതത്തോടുകൂടിയാണ്. നിങ്ങൾ തയ്യാറല്ലെങ്കിൽ അവിടെ നിന്ന് മാറി നിന്നാൽ പോരെ- ശില്പ ചോദിക്കുന്നു. നിങ്ങൾക്കെന്നാണ് മോശമായ അനുഭവം ഇൻഡസ്ട്രിയിൽ നിന്നും ഉണ്ടായത്, അന്ന് തന്നെ പ്രതികരിക്കണമായിരുന്നു. കാലങ്ങൾ കഴിഞ്ഞ് അതിനെ കുറിച്ച് ഒച്ചവെക്കുന്നു കൊണ്ട് യാതൊരു കാര്യവുമില്ല. ആരും നിങ്ങളുടെ […]

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കന്യാസ്ത്രീയുടെ പീഡന പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്ത് പാലാ സബ്ജയിലിൽ റിമാൻഡിൽ ആയിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. കേരളത്തിൽ പ്രവേശിക്കരുത്, പാസ്‌പോർട്ട് കെട്ടിവയ്ക്കണം, അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ആവശ്യപ്പെടുമ്പോൾ ഹാജരാകണം. എന്നീ ഉപാധികളോടെയാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. ജാമ്യം അനുവദിക്കരുതെന്ന്‌ പ്രോസിക്യൂഷന്റെ വാദം കോടതി മുഖവിലയ്‌ക്കെടുത്തില്ല. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എന്നാൽ ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് ഇനിയും ബിഷപ്പ് റിമാൻഡിൽ കഴിയേണ്ട സാഹചര്യം ഇല്ലെന്ന് വിലയിരുത്തി ജാമ്യം അനുവദിച്ചത്. ഇന്ന് […]

നവജാതശിശുവിന്റെ ദുരൂഹ മരണം; അമ്മ കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ ചാരുംമൂട്: ആലപ്പുഴയിൽ നവജാത ശിശുവിന്റെ ദുരൂഹ മരണം. അമ്മ പൊലീസ് കസ്റ്റഡിയിൽ. ഇടപ്പോൺ സ്വദേശിനിയായ യുവതിയാണ് പൊലീസ് കസ്റ്റഡിയിൽ മാവേലിക്കരയിലെ ആശുപത്രിയിൽ കഴിയുന്നത്. ഞായറാഴ്ച രാവിലെ 10 മണിയോടെയാണു യുവതി പ്രസവിച്ചത്. അമിതരക്തസ്രാവം ഉണ്ടായതിനെത്തുടർന്നു പ്രദേശത്തെ ആശ പ്രവർത്തകയെ വിളിച്ചു തന്നെ ആശുപത്രിയിൽ എത്തിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ആശ പ്രവർത്തകയെത്തി യുവതിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടയിൽ പ്ലാസ്റ്റിക് കവറിനുള്ളിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു. മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തി പരിശോധിച്ചപ്പോൾ മരണത്തിൽ അസ്വാഭാവികത തോന്നിയതിനാൽ പൊലീസിൽ അറിയിക്കുകയായിരുന്നു. കുഞ്ഞിന്റെ അസ്വാഭാവിക മരണത്തിൽ […]

മീടുവിൽ കുടുങ്ങിയ മലയാള നടൻമാർ ആര്..! പിണറായിക്കും മോഹൻലാലിനും മുന്നിൽ മുട്ടിടിച്ച മാധ്യമ പ്രവർത്തകർ നടിമാരോട് കത്തിക്കയറി; മീടു ആഘോഷമാക്കാനൊരുങ്ങിയ മാധ്യമങ്ങളെ തുറന്നുകാട്ടി ദീദി ദാമോദരൻ; പ്രതിഷേധവുമായി യുവ മാധ്യമപ്രവർത്തകർ ഫെയ്‌സ്ബുക്കിൽ

സ്വന്തം ലേഖകൻ കോട്ടയം: കൊച്ചിയിൽ ശനിയാഴ്ച മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്യുസിസി നടത്തിയ പത്രസമ്മേളനത്തിൽ കണ്ടത് പുരുഷമേധാവിത്വം. വനിതാ കൂട്ടായ്മ നടത്തിയ പത്രസമ്മേളനത്തിൽ മറ്റൊരിക്കലും കാണാത്ത ആത്മരോഷത്തോടെ ചോദ്യങ്ങൾ ചോദിച്ച പുരുഷമാധ്യമ പ്രവർത്തകർ, പിണറായിയോടും, മോഹൻലാലിനോടും കാണിക്കാത്ത വീറും വാശിയും ആ വനിതാ സിനിമാ പ്രവർത്തകരോട് തീർത്തു. ഒരു ഭാഗം ചേർന്നു നിന്ന മാധ്യമപ്രവർത്തകർക്കെതിരെ സോഷ്യൽ മീഡിയയിലൂടെ യുവ മാധ്യമപ്രവർത്തകരിൽ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുമുണ്ട്. ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് മലയാളത്തിലെ നടിമാരുടെ സിനിമാ കൂട്ടായ്മയായ ഡബ്യുസിസിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ പത്രസമ്മേളനം […]

വെസ്റ്റ് പൊലീസ് സ്റ്റേഷൻ നഗരത്തിലേയ്ക്ക് മാറ്റൽ: വ്യാപാരിയുടെ പരാതി മുഖ്യമന്ത്രി ഫയലിൽ സ്വീകരിച്ചു; തുടർ അന്വേഷണവും നടപടിയും എഡിജിപി നടത്തും

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിലെ വെസ്റ്റ് പൊലീസ് സ്റ്റേഷൻ കോടിമതയിലേയ്ക്ക് മാറ്റിയതിനെതിരെ തേർഡ് ഐ ന്യൂസ് ലൈവ് നൽകിയ വാർത്തയുടെ അടിസ്ഥാനത്തിൽ വ്യാപാരി നൽകിയ പരാതി മുഖ്യമന്ത്രിയുടെ ഓഫിസ് ഫയലിൽ സ്വീകരിച്ചു. പരാതി സ്വീകരിച്ച മുഖ്യമന്ത്രി, പരാതിയിൽ തുടർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എഡിജിപിയ്ക്ക് നിർദേശം നൽകി. പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിൽ നിന്നു മാറ്റിയതോടെ കുറ്റകൃത്യങ്ങൾ വർധിച്ചതായി കണക്കുകൾ സഹിതമാണ് തേർഡ് ഐ ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തകളും കണക്കുകളും സഹിതമാണ് നഗരത്തിലെ വ്യാപാരിയായ ശ്രീകുമാർ മുഖ്യമന്ത്രി പിണറായി വിജയന് […]

മോഹൻലാലിനെതിരെ ആഞ്ഞടിച്ച് ഡബ്യു സി സി: കറുപ്പണിഞ്ഞ് പ്രതിഷേധിച്ച് നടിമാർ; പീഡനത്തിനിരയായ നടിയുടെ രാജി കത്ത് ഉറക്കെ വായിച്ച് പ്രതിഷേധം

സ്വന്തം ലേഖകൻ കോട്ടയം: പീഡനത്തിനിരയായ നടിയുടെ രാജി കത്ത് ഉറക്കെ വായിച്ച് , കറുപ്പണിഞ്ഞ് പ്രതിഷേധിച്ച് വനിതാ സംഘടനയായ ഡബ്ല്യുസിസിയുടെ വാർത്താസമ്മേളനം. നടിമാരായ രമ്യ നമ്പീശൻ, പാർവതി, രേവതി, പത്മപ്രിയ,അഞ്ജലി മേനോൻ, ദീദി ദാമോദരൻ, സജിത മഠത്തിൽ എന്നിവരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ‘ഡബ്ലുസിസി രൂപീകരിക്കാനുണ്ടായ സാഹചര്യം എല്ലാവർക്കും അറിയാമെന്ന് സംവിധായിക അഞ്ജലി മേനോൻ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിക്കെതിരെ അക്രമം ഉണ്ടായിട്ടും എന്താണ് പിന്തുണ ലഭിച്ചതെന്ന് എല്ലാവർക്കും അറിയാം. ഇന്ത്യ മുഴുവൻ ഇപ്പോൾ വലിയൊരു മാറ്റം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അതിന് സർക്കാരുകളുടെ പിന്തുണയും ഉണ്ട്. സ്ത്രീകൾക്ക് […]