video
play-sharp-fill

എല്ലാം പരസ്പര സമ്മതത്തോടുകൂടി; മീ ടു കാംപയിന് എതിരെ ശിൽപാ ഷെട്ടി

എല്ലാം പരസ്പര സമ്മതത്തോടുകൂടി; മീ ടു കാംപയിന് എതിരെ ശിൽപാ ഷെട്ടി

Spread the love

സ്വന്തം ലേഖകൻ

മുംബൈ: മീ ടു കാംപയിനെതിരെ നടി ശില്പ ഷെട്ടി രംഗത്ത്. സിനിമലോകത്ത് നടക്കുന്ന പല മോശം കാര്യങ്ങളും പരസ്പര സമ്മതത്തോടെയാണെന്ന് നടി പറയുന്നു. ബോളിവുഡിൽ ലൈംഗിക അതിക്രമം ഇല്ലെന്ന് ഞാൻ മുമ്പും പറഞ്ഞിട്ടുണ്ട്. ഒന്നും നിർബന്ധിതമായി നടക്കുന്നില്ല. എല്ലാം പരസ്പര സമ്മതത്തോടുകൂടിയാണ്. നിങ്ങൾ തയ്യാറല്ലെങ്കിൽ അവിടെ നിന്ന് മാറി നിന്നാൽ പോരെ- ശില്പ ചോദിക്കുന്നു. നിങ്ങൾക്കെന്നാണ് മോശമായ അനുഭവം ഇൻഡസ്ട്രിയിൽ നിന്നും ഉണ്ടായത്, അന്ന് തന്നെ പ്രതികരിക്കണമായിരുന്നു. കാലങ്ങൾ കഴിഞ്ഞ് അതിനെ കുറിച്ച് ഒച്ചവെക്കുന്നു കൊണ്ട് യാതൊരു കാര്യവുമില്ല. ആരും നിങ്ങളുടെ ഭാഗം കേൾക്കില്ല. വിവാദം മാത്രമേ ഉണ്ടാവുകയുള്ളൂ. പീഡനം നേരിട്ട സമയത്ത് തന്നെ പ്രതികരിക്കുന്നതിന് ആത്മബലം വേണമെന്നും അവർ പറഞ്ഞു. മീടൂ വിന്റെ പുറകെയാണ് ഇന്ത്യ ഇപ്പോൾ. ആർക്കും ആരെക്കുറിച്ചും ആരോപണം ഉന്നയിക്കാവുന്ന അവസ്ഥയും ഫെമിനിസ്റ്റ് ലേബലിലുള്ള ചിലർക്ക് മറ്റുള്ളവരുടെ മുന്നിൽ ബുദ്ധിജീവി നടിക്കാനുമുള്ള അവസരം കൂടിയാണ് കാംപെയിൻ