play-sharp-fill
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: കന്യാസ്ത്രീയുടെ പീഡന പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്ത് പാലാ സബ്ജയിലിൽ റിമാൻഡിൽ ആയിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. കേരളത്തിൽ പ്രവേശിക്കരുത്, പാസ്‌പോർട്ട് കെട്ടിവയ്ക്കണം, അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ആവശ്യപ്പെടുമ്പോൾ ഹാജരാകണം. എന്നീ ഉപാധികളോടെയാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. ജാമ്യം അനുവദിക്കരുതെന്ന്‌ പ്രോസിക്യൂഷന്റെ വാദം കോടതി മുഖവിലയ്‌ക്കെടുത്തില്ല. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എന്നാൽ ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് ഇനിയും ബിഷപ്പ് റിമാൻഡിൽ കഴിയേണ്ട സാഹചര്യം ഇല്ലെന്ന് വിലയിരുത്തി ജാമ്യം അനുവദിച്ചത്. ഇന്ന് വൈകുന്നേരത്തോടെ ബിഷപ്പിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.