പാറമ്പുഴ പാറമടയിൽ കണ്ടെത്തിയ യുവാവിനെ കൊലപ്പെടുത്തിയത് തന്നെ: കൊല്ലപ്പെട്ടത് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ്; മരിച്ചത് ആരാണെന്നു തിരിച്ചറിഞ്ഞില്ല; യുവാവിനെ ഓടിച്ച് പാറമടയിൽ തള്ളിയിട്ട് കൊന്നതെന്ന് സൂചന; യുവാവിനെ കാണാതായതായി നാട്ടുകാർ പറഞ്ഞിട്ടും അന്വേഷണം വൈകിപ്പിച്ച പൊലീസ് പ്രതികൾക്ക് രക്ഷപെടാൻ അവസരം ഒരുക്കി

സ്വന്തം ലേഖകൻ കോട്ടയം: പാറമ്പുഴയിൽ പാറമടയിൽ യുവാവ് വീണ് മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. മരിച്ചത് ഇതര സംസ്ഥാന തൊഴിലാളിയാണെന്നു കണ്ടെത്തിയെങ്കിലും, മരിച്ചയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. പാറമടയ്ക്കു സമീപത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്തു നിന്നും അക്രമി സംഘം തുരത്തിയോടിച്ച യുവാവ് തോട്ടിൽ വീണ് മരിച്ചതായാണ് സംശയിക്കുന്നത്. ഇതേ തുടർന്ന് സംഭവത്തിൽ ഡിവൈഎസ്പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിശദമായ അന്വേഷണം ആരംഭിച്ചു. ഇതിനിടെ യുവാവിനെ പാറമടയിൽ വീണ് കാണാതായതായ ദിവസം തന്നെ നാട്ടുകാർ പരാതിപ്പെട്ടിട്ടും പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തിയില്ലെന്ന് പരാതിയുണ്ട്. ആദ്യ […]

നാമജപ ഘോഷയാത്ര നടത്തി: അക്രമി സംഘം എൻ.എസ് .എസ് കരയോഗമന്ദിരം തല്ലിത്തകർത്തു; പിന്നിൽ സിപിഎമ്മെന്ന് ആരോപണം

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധവുമായി നൂറുകണക്കിനു വിശ്വാസികളെ പങ്കെടുപ്പിച്ച് നാമജപ ഘോഷയാത്ര നടത്തിയ എൻഎസ്എസ് കരയോഗമന്ദിരം അക്രമി സംഘം എറിഞ്ഞ് തകർത്തു.  കിളിരൂർ 750ാം നമ്പർ എൻ.എസ്.എസ് കരയോഗ മന്ദിരത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ കരയോഗമന്ദിരത്തിന്റെ ചില്ലുകൾ അക്രമി സംഘം തകർത്തിട്ടുണ്ട്. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മിൽ നേരിട്ട് ഏറ്റുമുട്ടിയതിനു പിന്നാലെ എൻഎസ്എസിന്റെ കരയോഗമന്ദിരം ആക്രമിക്കപ്പെട്ടത് സിപിഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കി. തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയാണ് തിരുവാർപ്പിലെ ഒരു […]

മദ്യലഹരിയിൽ പൊലീസുകാരന്റെ വാഹന പരിശോധന: നാട്ടുകാർ പ്രതിഷേധിച്ചതോടെ പൊലീസുകാരനെ സി.ഐ കസ്റ്റഡിയിൽ എടുത്തു; കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിൽ മദ്യലഹരിയിൽ അഴിഞ്ഞാടിയ പൊലീസുകാരനെതിരെ നടപടിയുണ്ടായേക്കും

സ്വന്തം ലേഖകൻ കോട്ടയം: മദ്യലഹരിയിൽ നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്ത് വാഹന പരിശോധനയ്‌ക്കെത്തിയ പൊലീസുകാരനെതിരെ നാട്ടുകാരുടെ പ്രതിഷേധം. മദ്യലഹരിയിൽ വാഹന പരിശോധന നടത്തിയ കൺട്രോൾ റൂം വാഹനത്തിന്റെ ഡ്രൈവർക്കെതിരെയാണ് നാട്ടുകാർ പ്രതിഷേധിച്ചത്. പ്രതിഷേധം ശക്തമായതോടെ വെസ്റ്റ് പൊലീസ് സ്‌റ്റേഷനിലെ ജീപ്പിൽ ഇയാളെ സംഭവ സ്ഥലത്തു നിന്നും മാറ്റി. ഡ്രൈവറും കൺട്രോൾ റൂം വ വാഹനത്തിലുണ്ടായിരുന്ന പൊലീസുകാരനും മദ്യപിച്ചിരുന്നതായി പരിശോധനയിൽ തെളിഞ്ഞതായാണ് സൂചന. തിങ്കളാഴ്ച വൈകിട്ട് ഒൻപതരയോടെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിലായിരുന്നു സംഭവം. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടെ ഇവിടെ […]

നല്ല വിശേഷം റിലീസിന് തയ്യാറായി

  അജയ് തുണ്ടത്തിൽ ജലം ജീവനാണ് എന്ന പ്രകൃതിബോധവും ഒപ്പം ജലമലിനീകരണം തടഞ്ഞ് പ്രകൃതിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായെത്തുന്ന ചിത്രമാണ് നല്ലവിശേഷം. പ്രവാസി ഫിലിംസിന്റെ ബാനറിൽ കഥ, സംവിധാനം -അജിതൻ, കോ: പ്രൊഡ്യൂസർ – ശ്രീജി ഗോപിനാഥൻ, തിരക്കഥ, സംഭാഷണം – വിനോദ് വിശ്വൻ, ഛായാഗ്രഹണം – നുറൂദീൻ ബാവ , ചീഫ് അസ്സോ.. ഡയറക്ടർ – മനീഷ് ഭാർഗവൻ, എഡിറ്റിംഗ് -സുജിത് സഹദേവ് , ഗാനരചന – മുരുകൻ കാട്ടാക്കട , ഉഷാ മേനോൻ, സംഗീതം – സൂരജ് നായർ, റെക്സ്, ആലാപനം […]

നേതാക്കളുടെ ബിജെപിയിലേക്കുള്ള കൊഴിഞ്ഞ് പോക്ക് ; കോൺഗ്രസ്സ് പരിഭ്രാന്തിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോൺഗ്രസ് വനിതാ കമ്മീഷൻ അംഗമായ പ്രമീളാ ദേവി, കെപിസിസി എക്സിക്യൂട്ടീവ് അംഗം ജി രാമൻനായർ, തുടങ്ങിയവർ ബിജെപിയിൽ ചേർന്നതോടെ കോൺഗ്രസ് കടുത്ത പരിഭ്രാന്തിയിൽ. ഇനിയും കൂടുതൽപേർ കൊഴിഞ്ഞുപോകുമെന്ന സൂചന ശക്തമായതോടെ സംസ്ഥാന നേതൃത്വത്തോട് ഹൈക്കമാൻഡ് വിശദീകരണം തേടി. ബിജെപിയിൽ ചേരുമെന്ന് രാമൻനായർ പരസ്യപ്രസ്താവന നടത്തിയിട്ടും അത് തടയാൻ ഇടപെടാത്തതിൽ ഹൈക്കമാൻഡ് കടുത്ത രോഷത്തിലാണ്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെ നേരിട്ട് വിളിച്ച് അസംതൃപ്തി അറിയിച്ചുവെന്നാണ് സൂചന. ബിജെപിയെയും […]

അയോധ്യ കേസ് 2019 ലേക്ക് മാറ്റി

സ്വന്തം ലേഖകൻ ന്യൂഡൽഹി: അയോധ്യയിലെ രാമജന്മഭൂമി-ബാബ്റി മസ്ജിദ് ഭൂമി തർക്ക കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത വർഷത്തേക്ക് മാറ്റി. കേസ് 2019 ജനുവരി ആദ്യ വാരം പരിഗണിക്കുമെന്നാണ് കോടതി വ്യക്തമാക്കിയത്. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റീസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. തകർക്കപ്പെട്ട ബാബ്‌റി മസ്ജിദ് നിലനിന്ന അയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഡയ്ക്കും രാം ലല്ലയ്ക്കും തുല്യമായി വീതിച്ചു നൽകിയ ഹൈക്കോടതി വിധിക്കെതിരായ ഹർജികളാണ് സുപ്രീം കോടതി […]

ശബരിമല പ്രക്ഷോഭം;വാഹനങ്ങൾ നശിപ്പിച്ച പോലീസുകാർക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: ശബരിമലയിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് വാഹനങ്ങൾ നശിപ്പിച്ച പോലീസുകാർക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി. ശബരിമലയിലെ സംഘർഷങ്ങളുടെ ചിത്രങ്ങളിൽനിന്ന് കുറ്റക്കാരായ പോലീസുകാർ ആരെന്ന് വ്യക്തമാണ്. ഇവർക്കെതിരെ എന്ത് നടപടിയാണ് സർക്കാർ സ്വീകരിച്ചെന്നും കോടതി ചോദിച്ചു. പോലീസുകാർ ശബരിമലയിൽ വാഹനങ്ങൾ നശിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് കോടതി നടപടി. പോലീസിന്റെ നടപടി പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്നും കോടതി നിരീക്ഷിച്ചു. കുറ്റക്കാരായ പോലീസുകാർക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്നും എന്ത് നടപടിയാണ് ഇവർക്കെതിരെ സ്വീകരിച്ചതെന്നും കോടതിയിൽ വ്യക്തമാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പോലീസുകാർക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദമായ […]

ശബരിമല: നേട്ടം കൊയ്ത് സിപിഎം : 46 ശതമാനം വോട്ടും 16 സീറ്റും: സിപിഎമ്മിന്റെ രഹസ്യ സർവേ ഫലം പുറത്ത്; ആറിടത്ത് ബിജെപി രണ്ടാം സ്ഥാനത്ത് എത്തും: പിണറായിയുടെ തന്ത്രത്തിൽ കോൺഗ്രസ് തകർന്നടിയും

സ്വന്തം ലേഖകൻ കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുക സിപിഎമ്മും ഇടതു മുന്നണിയുമെന്ന സൂചന നൽകി സിപിഎമ്മിന്റെ നേതൃത്വത്തിൽ നടത്തിയ സർവേ ഫലം പുറത്ത്. സുപ്രീം കോടതി വിധി വന്നതിനു ശേഷമുള്ള പതിനഞ്ച് ദിവസത്തിനിടെ സംസ്ഥാനത്തെ 20 നിയോജക മണ്ഡലങ്ങളിലും സിപിഎം നിയോഗിച്ച ഏജൻസി നടത്തിയ രഹസ്യ സർവേയിലും, പാർട്ടി കേഡർമാരിൽ നിന്നു ശേഖരിച്ച വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് സർവേ ഫലം തയ്യാറാക്കിയിരിക്കുന്നത്. അടുത്ത അഴിച സിപിഎം സംസ്ഥാന കമ്മിറ്റിയ്ക്ക് സർവേയുടെ അന്തിമഫലം സമർപ്പിക്കും. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഏജൻസിയാണ് […]

ശബരിമല: നേട്ടം കൊയ്ത് സിപിഎം: 46 ശതമാനം വോട്ടും 16 സീറ്റും: സിപിഎമ്മിന്റെ രഹസ്യ സർവേ ഫലം പുറത്ത്; ആറിടത്ത് ബിജെപി രണ്ടാം സ്ഥാനത്തെത്തും; പിണറായിയുടെ തന്ത്രത്തിൽ കോൺഗ്രസ് തകർന്നടിയും

സ്വന്തം ലേഖകൻ കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുക സിപിഎമ്മും ഇടതു മുന്നണിയുമെന്ന സൂചന നൽകി സിപിഎമ്മിന്റെ നേതൃത്വത്തിൽ നടത്തിയ സർവേ ഫലം പുറത്ത്. സുപ്രീം കോടതി വിധി വന്നതിനു ശേഷമുള്ള പതിനഞ്ച് ദിവസത്തിനിടെ സംസ്ഥാനത്തെ 20 നിയോജക മണ്ഡലങ്ങളിലും സിപിഎം നിയോഗിച്ച ഏജൻസി നടത്തിയ രഹസ്യ സർവേയിലും, പാർട്ടി കേഡർമാരിൽ നിന്നു ശേഖരിച്ച വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് സർവേ ഫലം തയ്യാറാക്കിയിരിക്കുന്നത്. അടുത്ത അഴിച സിപിഎം സംസ്ഥാന കമ്മിറ്റിയ്ക്ക് സർവേയുടെ അന്തിമഫലം സമർപ്പിക്കും. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഏജൻസിയാണ് […]

ആക്‌സിൽ തകരാറായതിനെ തുടർന്ന് ചെന്നൈ മെയിൽ കോട്ടയം റെയിൽവെ സ്‌റ്റേഷനിൽ കുടുങ്ങി: കോട്ടയം, എറണാകുളം തിരുവനന്തപുരം റൂട്ടിൽ രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു; യാത്രക്കാർ വലഞ്ഞു

സ്വന്തം ലേഖകൻ കോട്ടയം: ആക്‌സിൽ തകരാറായതിനെ തുടർന്ന് ചെന്നൈ തിരുവനന്തപുരം മെയിൽ കോട്ടയം റെയിൽവെ സ്‌റ്റേഷനിൽ കുടുങ്ങിയത് രണ്ട് മണിക്കൂറിലേറെ. യാത്രക്കാർ വലഞ്ഞു. ട്രെയിൻ കുടുങ്ങിയതോടെ കോട്ടയം റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം കുടുങ്ങി. തിങ്കളാഴ്ച രാവിലെ 8.25ഓടെ കോട്ടയം റെയിൽവെ സ്‌റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലായിരുന്നു സംഭവം. ചെന്നൈ നിന്നെത്തിയ മെയിൽ യാത്രക്കാരെ കേറ്റുന്നതിനായി റെയിൽവെ സ്‌റ്റേഷനിൽ നിർത്തി. ഈ സമയം പിന്നിലെ രണ്ടാം നമ്പർ ബോഗിയിലെ ആക്‌സിൽ കുടുങ്ങുകയായിരുന്നു. സിഗ്നൽ ലഭിച്ചശേഷം ട്രെയിൻ പോകാൻ മുന്നോട്ടെടുത്തപ്പോഴാണ് ആക്‌സിൽ തകരാറിലായത് ശ്രദ്ധയിൽപെട്ടത്. പിന്നീട് എഞ്ചിൻ […]