play-sharp-fill
മദ്യലഹരിയിൽ പൊലീസുകാരന്റെ വാഹന പരിശോധന: നാട്ടുകാർ പ്രതിഷേധിച്ചതോടെ പൊലീസുകാരനെ സി.ഐ കസ്റ്റഡിയിൽ എടുത്തു; കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിൽ മദ്യലഹരിയിൽ അഴിഞ്ഞാടിയ പൊലീസുകാരനെതിരെ നടപടിയുണ്ടായേക്കും

മദ്യലഹരിയിൽ പൊലീസുകാരന്റെ വാഹന പരിശോധന: നാട്ടുകാർ പ്രതിഷേധിച്ചതോടെ പൊലീസുകാരനെ സി.ഐ കസ്റ്റഡിയിൽ എടുത്തു; കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിൽ മദ്യലഹരിയിൽ അഴിഞ്ഞാടിയ പൊലീസുകാരനെതിരെ നടപടിയുണ്ടായേക്കും

സ്വന്തം ലേഖകൻ
കോട്ടയം: മദ്യലഹരിയിൽ നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്ത് വാഹന പരിശോധനയ്‌ക്കെത്തിയ പൊലീസുകാരനെതിരെ നാട്ടുകാരുടെ പ്രതിഷേധം. മദ്യലഹരിയിൽ വാഹന പരിശോധന നടത്തിയ കൺട്രോൾ റൂം വാഹനത്തിന്റെ ഡ്രൈവർക്കെതിരെയാണ് നാട്ടുകാർ പ്രതിഷേധിച്ചത്. പ്രതിഷേധം ശക്തമായതോടെ വെസ്റ്റ് പൊലീസ് സ്‌റ്റേഷനിലെ ജീപ്പിൽ ഇയാളെ സംഭവ സ്ഥലത്തു നിന്നും മാറ്റി. ഡ്രൈവറും കൺട്രോൾ റൂം വ വാഹനത്തിലുണ്ടായിരുന്ന പൊലീസുകാരനും മദ്യപിച്ചിരുന്നതായി പരിശോധനയിൽ തെളിഞ്ഞതായാണ് സൂചന.
തിങ്കളാഴ്ച വൈകിട്ട് ഒൻപതരയോടെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിലായിരുന്നു സംഭവം. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടെ ഇവിടെ എത്തിയ ഒരു യുവാവിനെ പരിശോധിയ്ക്കുന്നതിനിടെ പൊലീസുകാരൻ മദ്യപിച്ചതായി ഇയാൾക്ക് സംശയം തോന്നി. ഇതേപ്പറ്റി ചോദിച്ചതോടെ പൊലീസുകാരനും യുവാവും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതോടെ സംഭവ സ്ഥലത്ത് ഡിവൈഎഫ്.ഐ പ്രവർത്തകരും തടിച്ചു കൂടി. സ്ഥിതിഗതികൾ സംഘർഷത്തിലേയ്ക്ക് എത്തിയതോടെ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നും കൂടുതൽ പൊലീസ് സംഘവും സ്ഥലത്ത് എത്തി.
തുടർന്ന് മദ്യലഹരിയിലാണെന്ന് ആരോപിച്ച പൊലീസുകാരനെ കസ്റ്റഡിയിൽ എടുത്ത്. തുടർന്ന് ഇയാളെ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇയാളെ രാത്രി തന്നെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കിയിട്ടുണ്ട്. ഇയാൾ മദ്യപിച്ചതായി തെളിഞ്ഞതായാണ് സൂചന. ഇയാൾക്കും ഒപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐയ്ക്കുമെതിരെ വകുപ്പ് തല നടപടിയുണ്ടായേക്കും.