മദ്യലഹരിയിൽ വാഹന പരിശോധന നടത്തിയ പൊലീസുകാരനെ സസ്‌പെന്റ് ചെയ്‌തേക്കും: പൊലീസുകാരൻ കുറ്റക്കാരനെന്ന് അന്വേഷണ റിപ്പോർട്ട്; ഈ പൊലീസുകാരൻ നേരത്തെ തന്നെ പ്രശ്‌നക്കാരൻ

സ്വന്തം ലേഖകൻ കോട്ടയം: മദ്യലഹരിയിൽ വാഹന പരിശോധന നടത്തി യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരനെ സസ്‌പെന്റ് ചെയ്‌തേക്കും. പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫിസർ അജിത്തിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥനായ അജിത്ത് മദ്യപിച്ച ശേഷമാണ് ഡ്യൂട്ടിയ്ക്ക് എത്തിയതെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇയാൾക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെ ടിബി റോഡിൽ കെ.എസആർടിസി ബസ് സ്റ്റാൻഡനു സമീപത്തു വച്ചാണ് സംഭവങ്ങൾ ഉണ്ടായത്. കൺട്രോൾ റൂം […]

സ്ത്രീയുടെ മൃതദേഹം ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ; ലഭിച്ചത് അരയ്ക്ക് താഴേയ്ക്കുള്ള ഭാഗം മാത്രം

സ്വന്തം ലേഖകൻ കൊല്ലം: സ്ത്രീയുടെ മൃതദേഹം ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന്റെ അരയ്ക്ക് താഴേക്കുള്ള ശരീരഭാഗം മാത്രമേ ചാക്കിനുള്ളിൽ കണ്ടെത്തിയുള്ളൂ. കൊല്ലം പരവൂർ തെക്കുംഭാഗം കടപ്പുറത്താണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ കടപ്പുറത്ത് എത്തിയ മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടത്. പോലീസും ഫോറൻസിക് വിദഗ്ദരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിൽ മൃതദേഹത്തിന് ഒന്നരയാഴ്ചത്തെ പഴക്കമുണ്ടെന്ന് കണ്ടെത്തി. വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് പരവൂർ പോലീസ് അറിയിച്ചു.

ശബരിമലയിലെ സമരക്കാരെ ഓരോരുത്തരെയായി കുടുക്കി പിണറായി: രാഹുൽ ഈശ്വറിനു പിന്നാലെ തുഷാർ വെള്ളാപ്പള്ളിയും കുടുക്കിലേയ്ക്ക്; പിടിമുറുക്കി പിണറായി

സ്വന്തം ലേഖകൻ തൃശൂർ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നവരെയെല്ലാം കുടുക്കി പിണറായി. ആദ്യമായി തെരുവിലിറങ്ങിയ രാഹുൽ ഈശ്വറിനു പിന്നാലെ, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെയാണ് ഇക്കുറി പിണറായി വിജയൻ ലക്ഷ്യമിട്ടിരിക്കുന്നത്. രാഹുലിനെതിരെ രാജ്യദ്രോഹക്കുറ്റം അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയ പിണറായി തുഷാറിനെ വിജിലൻസ് കേസിലാണ് പെടുത്താനൊരുങ്ങിയിരിക്കുന്നത്. ഇതോടെ സമരക്കാരായ ഓരോരുത്തരെയായി കുടുക്കി സമരം പൊളിക്കാനുള്ള തന്ത്രമാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. ശബരിമല സമരത്തിനു ആദ്യം നേതൃത്വം നൽകിയ അയ്യപ്പ ധർമ്മ സമിതി സംസ്ഥാന പ്രസിഡന്റ് രാഹുൽ ഈശ്വറിനെ രണ്ടു […]

രണ്ടായിരത്തിന്റെ നോട്ട് കളർ ഫോട്ടോസ്റ്റാറ്റെടുത്ത് തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ കായംകുളം: രണ്ടായിരത്തിന്റെ നോട്ട് കളർ ഫോട്ടോസ്റ്റാറ്റെടുത്ത് തട്ടിപ്പുനടത്തിയ യുവാവ് അറസ്റ്റിൽ. ഓലകെട്ടിയമ്പലം പുളിമൂട്ടിൽ അനുവർഗീസി (31)നെയാണ് കായംകുളം പോലീസ് അറസ്റ്റു ചെയ്തത്. വിദേശത്തു ജോലിനോക്കുന്ന അനു ഒരാഴ്ച മുൻപാണ് നാട്ടിലെത്തിയത്. ഇയാളുടെ വീട്ടിൽനിന്ന് നോട്ടിന്റെ പകർപ്പ് എടുക്കാൻ ഉപയോഗിച്ച യന്ത്രവും അതുപയോഗിച്ചെടുത്ത വ്യാജ 2000, 500, 200 നോട്ടുകളും കണ്ടെടുത്തു. നോട്ടിന്റെ ഇരുപുറവും കൃത്യമായി ഫോട്ടോസ്റ്റാറ്റ് എടുത്തശേഷം കത്രികകൊണ്ട് മുറിച്ചെടുത്താണ് വ്യാജ നോട്ട് ഉണ്ടാക്കിയത്. ഇതര സംസ്ഥാനക്കാരായ നാടോടി കച്ചവടക്കാരേയാണ് പ്രധാനമായും ഇയാൾ കള്ളനോട്ട് നൽകി കബളിപ്പിച്ചിരുന്നത്. മൂന്നു ദിവസം മുൻപ് […]

കെ എസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവർക്ക് ഗുരുതര പരിക്ക്; മണർകാട് റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു

  സ്വന്തം ലേഖകൻ കോട്ടയം: കെ.കെ റോഡിൽ കെ എസ്ആർടിസിബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവർക്ക് ഗുരുതര പരിക്ക്. മണർകാട് സ്വദേശി ഡിറ്റോയ്ക്കാണ് പരിക്കേറ്റത്. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം കെകെ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കെകെ റോഡിൽ മണർകാട് എരുമപ്പെട്ടി ഭാഗത്തായിരുന്നു അപകടം. പാമ്പാടിയിൽനിന്നും കോട്ടയത്തേക്ക് വരികയായിരുന്ന കെ എസ്ആർടിസി ബസ് എതിർദിശയിൽനിന്ന് വന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പത്ത് മീറ്ററോളം ദൂരം കെഎസ്ആർടിസി ബസ് ഓട്ടോറിക്ഷയെ വലിച്ചുകൊണ്ടുപോന്നു. ബസ് നിയന്ത്രണം വിട്ടെങ്കിലും പെട്ടെന്ന് ചെന്ന് നിർത്താൻ […]

ഇഷ്ടികയും വിറകും അടുക്കി ചിതയൊരുക്കി വീട്ടമ്മ ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകൻ ആലപ്പുഴ: വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധിക ഇഷ്ടികയും വിറകും അടുക്കി ചിതയൊരുക്കി ആത്മഹത്യ ചെയ്തു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ആലപ്പുഴ തുറവൂർ സ്വദേശി ലീല (72) സ്വയം ചിത ഒരുക്കി ആത്മഹത്യ ചെയ്തത്. ശനിയാഴ്ച പകൽ ഇവർ ചിതയൊരുക്കുന്നത് അയൽവാസികൾ കണ്ടിരുന്നു. എന്നാൽ അയൽവാസികൾ ചോദിച്ചപ്പോൾ ലീല പറഞ്ഞത് താൻ വിറക് അടുക്കുകയാണ് എന്നും ഇഷ്ടിക അടുക്കി വിറക് വെച്ചത് എന്തിനെന്ന് ചോദിച്ചപ്പോൾ അത് ചിതലരിക്കാതിരിക്കാൻ വേണ്ടിയാണെന്നുമായിരുന്നു മറുപടി. വിറക് അടുക്കി മീതേ പഴയ ജനൽ വച്ചശേഷം അതിനു മുകളിൽ കയറി നിന്ന് […]

‘നിന്നെ ഇത്രയേറെ സ്‌നേഹിച്ചിട്ടും എന്നെ കൊല്ലാൻ നീ ക്വട്ടേഷൻ കൊടുത്തല്ലോ’ ; ഭർത്താവിനെ കൊല്ലാൻ കാമുകനൊപ്പം ക്വട്ടേഷൻ നൽകിയ യുവതിയോട് ഭർത്താവിന്റെ വാക്കുകൾ

  സ്വന്തം ലേഖകൻ തൃശൂർ: ‘നിന്നെ ഇത്രയേറെ സ്‌നേഹിച്ചിട്ടും എന്നെ കൊല്ലാൻ നീ ക്വട്ടേഷൻ കൊടുത്തല്ലോ’, ഭർത്താവിനെ കൊല്ലാൻ കാമുകനൊപ്പം കൊട്ടേഷൻ നൽകിയ യുവതിയോട് കണ്ണീരോടെയുള്ള ഭർത്താവ് കൃഷ്ണകുമാറിന്റെ വാക്കുകൾ ഭാര്യയെ അറസ്റ്റ് ചെയ്യാൻ വന്ന പോലീസുകാരേയും ഒരു നിമിഷം ഈറനണിയിച്ചു. കാമുകനൊപ്പം ക്വട്ടേഷൻ നൽകി ഭർത്താവിനെ വധിക്കാൻ ശ്രമിച്ച ഭാര്യ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ പറഞ്ഞത് ‘ ചേട്ടാ തെറ്റ് പറ്റിപ്പോയി, ക്ഷമിക്കണം’ എന്നാണ്. കൊടും ക്രൂരത തന്നോട് ഭാര്യ ചെയ്തെന്ന് തിരിച്ചറിഞ്ഞപ്പോഴും ഇതിന് മറുപടിയായി കൃഷ്ണകുമാർ പറഞ്ഞ വാക്കുകളാണ് ഭാര്യയെ ഇഞ്ചിഞ്ചായി കൊല്ലുന്നത്. […]

പാറമ്പുഴ പാറമടയിൽ കണ്ടെത്തിയ യുവാവിനെ കൊലപ്പെടുത്തിയത് തന്നെ: കൊല്ലപ്പെട്ടത് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ്; മരിച്ചത് ആരാണെന്നു തിരിച്ചറിഞ്ഞില്ല; യുവാവിനെ ഓടിച്ച് പാറമടയിൽ തള്ളിയിട്ട് കൊന്നതെന്ന് സൂചന; യുവാവിനെ കാണാതായതായി നാട്ടുകാർ പറഞ്ഞിട്ടും അന്വേഷണം വൈകിപ്പിച്ച പൊലീസ് പ്രതികൾക്ക് രക്ഷപെടാൻ അവസരം ഒരുക്കി

സ്വന്തം ലേഖകൻ കോട്ടയം: പാറമ്പുഴയിൽ പാറമടയിൽ യുവാവ് വീണ് മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. മരിച്ചത് ഇതര സംസ്ഥാന തൊഴിലാളിയാണെന്നു കണ്ടെത്തിയെങ്കിലും, മരിച്ചയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. പാറമടയ്ക്കു സമീപത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്തു നിന്നും അക്രമി സംഘം തുരത്തിയോടിച്ച യുവാവ് തോട്ടിൽ വീണ് മരിച്ചതായാണ് സംശയിക്കുന്നത്. ഇതേ തുടർന്ന് സംഭവത്തിൽ ഡിവൈഎസ്പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിശദമായ അന്വേഷണം ആരംഭിച്ചു. ഇതിനിടെ യുവാവിനെ പാറമടയിൽ വീണ് കാണാതായതായ ദിവസം തന്നെ നാട്ടുകാർ പരാതിപ്പെട്ടിട്ടും പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തിയില്ലെന്ന് പരാതിയുണ്ട്. ആദ്യ […]

നാമജപ ഘോഷയാത്ര നടത്തി: അക്രമി സംഘം എൻ.എസ് .എസ് കരയോഗമന്ദിരം തല്ലിത്തകർത്തു; പിന്നിൽ സിപിഎമ്മെന്ന് ആരോപണം

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധവുമായി നൂറുകണക്കിനു വിശ്വാസികളെ പങ്കെടുപ്പിച്ച് നാമജപ ഘോഷയാത്ര നടത്തിയ എൻഎസ്എസ് കരയോഗമന്ദിരം അക്രമി സംഘം എറിഞ്ഞ് തകർത്തു.  കിളിരൂർ 750ാം നമ്പർ എൻ.എസ്.എസ് കരയോഗ മന്ദിരത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ കരയോഗമന്ദിരത്തിന്റെ ചില്ലുകൾ അക്രമി സംഘം തകർത്തിട്ടുണ്ട്. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മിൽ നേരിട്ട് ഏറ്റുമുട്ടിയതിനു പിന്നാലെ എൻഎസ്എസിന്റെ കരയോഗമന്ദിരം ആക്രമിക്കപ്പെട്ടത് സിപിഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കി. തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയാണ് തിരുവാർപ്പിലെ ഒരു […]

മദ്യലഹരിയിൽ പൊലീസുകാരന്റെ വാഹന പരിശോധന: നാട്ടുകാർ പ്രതിഷേധിച്ചതോടെ പൊലീസുകാരനെ സി.ഐ കസ്റ്റഡിയിൽ എടുത്തു; കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിൽ മദ്യലഹരിയിൽ അഴിഞ്ഞാടിയ പൊലീസുകാരനെതിരെ നടപടിയുണ്ടായേക്കും

സ്വന്തം ലേഖകൻ കോട്ടയം: മദ്യലഹരിയിൽ നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്ത് വാഹന പരിശോധനയ്‌ക്കെത്തിയ പൊലീസുകാരനെതിരെ നാട്ടുകാരുടെ പ്രതിഷേധം. മദ്യലഹരിയിൽ വാഹന പരിശോധന നടത്തിയ കൺട്രോൾ റൂം വാഹനത്തിന്റെ ഡ്രൈവർക്കെതിരെയാണ് നാട്ടുകാർ പ്രതിഷേധിച്ചത്. പ്രതിഷേധം ശക്തമായതോടെ വെസ്റ്റ് പൊലീസ് സ്‌റ്റേഷനിലെ ജീപ്പിൽ ഇയാളെ സംഭവ സ്ഥലത്തു നിന്നും മാറ്റി. ഡ്രൈവറും കൺട്രോൾ റൂം വ വാഹനത്തിലുണ്ടായിരുന്ന പൊലീസുകാരനും മദ്യപിച്ചിരുന്നതായി പരിശോധനയിൽ തെളിഞ്ഞതായാണ് സൂചന. തിങ്കളാഴ്ച വൈകിട്ട് ഒൻപതരയോടെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിലായിരുന്നു സംഭവം. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടെ ഇവിടെ […]