ഷാജു എടുത്തു തന്ന അരിഷ്ടം ഞാൻ സിലിയ്ക്ക് കൊടുത്തു ; ഫുഡ് സപ്ലിമെന്റായ ഗുളികയിൽ സയനൈഡ് പുരട്ടി ; കുടിക്കാനായി നല്കിയ വെള്ളത്തിൽ സയനൈഡ് കലർത്തി ; സിലിയുടെ മരണം ഉറപ്പാക്കിയത് വെളിപ്പെടുത്തി ജോളി ; അമ്പരപ്പോടെ പോലീസ്

ഷാജു എടുത്തു തന്ന അരിഷ്ടം ഞാൻ സിലിയ്ക്ക് കൊടുത്തു ; ഫുഡ് സപ്ലിമെന്റായ ഗുളികയിൽ സയനൈഡ് പുരട്ടി ; കുടിക്കാനായി നല്കിയ വെള്ളത്തിൽ സയനൈഡ് കലർത്തി ; സിലിയുടെ മരണം ഉറപ്പാക്കിയത് വെളിപ്പെടുത്തി ജോളി ; അമ്പരപ്പോടെ പോലീസ്

Spread the love

 

സ്വന്തം ലേഖിക

കോഴിക്കോട്: കൂടത്തായി കേസിലെ പ്രതിയായ ജോളി രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യയായിരുന്ന സിലിയുടെ മരണം ഉറപ്പാക്കിയത് എങ്ങനെയെന്ന് വിശദീകരിച്ചു .മരുന്നിൽ സയനൈഡ് കലർത്തി സിലിയെ വധിക്കാൻ ശ്രമിച്ച സംഭവം കോടഞ്ചേരി പുലിക്കയത്തെ ഷാജു സഖറിയാസിന്റെ വീട്ടിൽ നടന്ന തെളിവെടുപ്പിലാണ് ജോളി വിശദീകരിച്ചത് .

സിലി വധത്തിനായി മാസങ്ങളെടുത്തു നടത്തിയ ആസൂത്രണത്തിന്റെ വിവരങ്ങളാണ് ഇന്നലെ കോടഞ്ചേരിയിലും താമരശ്ശേരിയിലും കോഴിക്കോട് നഗരത്തിലുമായി നടത്തിയ തെളിവെടുപ്പിൽ അന്വേഷണ സംഘം ശേഖരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഈ ഭിത്തിയലമാരയിൽ നിന്നാണ് അരിഷ്ടമെടുത്ത് ഷാജു തന്നത്. ഞാനത് സിലിക്കു കൊടുത്തു’- ജോളി ചൂണ്ടിക്കാട്ടി . അരിഷ്ടത്തിൽ സയനൈഡ് കലർത്തി നേരത്തേ 2 തവണ വധിക്കാൻ ശ്രമിച്ചതിലും പരാജയപ്പെട്ടപ്പോൾ അസുഖബാധിതയെന്നു പ്രചരിപ്പിച്ചതിലും ഷാജുവിന്റെ സഹായമുണ്ടായിരുന്നെന്ന് ജോളി മൊഴി നൽകി.

കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിന് എതിർവശത്തെ മെഡിക്കൽ ഷോപ്പിൽനിന്നാണ് സിലിക്കു നൽകാൻ മഷ്‌റൂം ഗുളിക വാങ്ങിയതെന്നും ജോളി പറഞ്ഞു. വിവരം ഉറപ്പാക്കാൻ ഇന്നലെ വൈകിട്ട് ഇവിടെയെത്തിച്ചെങ്കിലും കട അടച്ചിരുന്നു. ഫുഡ് സപ്ലിമെന്റായ മഷ്‌റൂം ഗുളികയിൽ സയനൈഡ് പുരട്ടി കുടിക്കാനായി നല്കിയ വെള്ളത്തിലും സയനൈഡ് കലർത്തി. 2016 ജനുവരി 11ന് സിലിയെ കൊലപ്പെടുത്തിയത്.

സിലിക്കു നൽകാൻ അന്ന് കൂടത്തായി വീട്ടിൽനിന്ന് വെള്ളമെടുത്തതും അതിൽ സയനൈഡ് കലർത്തിയതും ജോളി വിശദീകരിച്ചു. അടുക്കളയിലെ അലമാരയിൽനിന്ന് വിഷമെടുത്തു ചേർത്ത ശേഷം വെള്ളക്കുപ്പി ബാഗിൽ വച്ചു.

താമരശ്ശേരിയിലെ ദന്താശുപത്രിയിൽവച്ച് ഗുളികയും വെള്ളവും സിലിയെക്കൊണ്ട് കഴിപ്പിക്കുകയായിരുന്നു. ഈ ദന്താശുപത്രിയിലും ഇന്നലെ ജോളിയെയുംകൊണ്ട് അന്വേഷണ സംഘമെത്തി. സിലി മരിച്ച ദിവസത്തെ സംഭവങ്ങളാണ് ഡോക്ടറോടും ജീവനക്കാരോടും ചോദിച്ചത്. ജോളിയെ കണ്ടു പരിചയമുണ്ടെന്ന് ജീവനക്കാർ മൊഴി നൽകി.