ഭീകരരുടെ നാല് സഹായികൾ പൊലീസ് പിടിയിൽ ; നടപടി രഹസ്യവിവരത്തെ തുടർന്ന് നടത്തിയ നീക്കത്തിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഭീകരരുടെ സഹായികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജമ്മു കാശ്മീരിലെ ബുദ്ഗാമിൽ മുസാമിൽ വച്ച് നബി, ഉമർ അജാസ്, റൗഫ് ബട്ട്, ഇഷ്ഫാഖ് ബട്ട് എന്നിവരാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ഭീകരരുടെ സഹായികളായ ഇവരെ പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്നു നടത്തിയ നീക്കത്തിലായിരുന്നു അറസ്റ്റ്. ഇവരിൽനിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുകളും കണ്ടെത്തി. ഭീകരർക്ക് ഒളിത്താവളങ്ങൾ ഒരുക്കുന്നതിൽ ഇവർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൂടാതെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചു.

സ്‌കൂളിൽ പഠിക്കുന്ന കാലഘട്ടത്തിൽ തനിക്ക് മോശം സ്പർശനം എറ്റുട്ടിണ്ട് : അതൊന്നും തനിക്ക് ലൈംഗീക പീഡനമായി തോന്നില്ല: താൻ നേരിട്ട അനുഭവങ്ങൾ തുറന്നു പറഞ്ഞു നടി ശ്വേതാ മേനോൻ

സ്വന്തം ലേഖകൻ കൊച്ചി: സ്‌കൂൾ തലത്തിൽ മുതൽ ഓരോ പെൺകുട്ടിയും ചൂഷണങ്ങൾക്ക് വിധേയമാകുന്നുണ്ട്. പലപ്പോഴും അത് കുട്ടികൾ മആരുമായി പങ്കുവയ്ക്കാറില്ല. പ്രായത്തിന്റെ പക്വത കുറവ് കൊണ്ടോ, അതിനുള്ള സ്വാതന്ത്രം ഇല്ലാത്തതുകൊണ്ടോ ആയിരിക്കാം തനിക്കെതിരെ ഉണ്ടാവുന്ന ചൂഷണങ്ങളെക്കുറിച്ച് കുട്ടികൾ മാതാപിതാക്കളോട് തുറന്നു പറയാൻ മടിക്കുന്നത്. സ്‌കൂൾ കാലഘട്ടത്തിൽ തനിക്ക് ഉണ്ടായ അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി ശ്വേതാ മേനോൻ.   ചെറുപ്പത്തിൽ പെൺകുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പല പ്രശ്‌നങ്ങളും ഞാനും സ്‌കൂൾ തലത്തിൽ നേരിട്ടിട്ടുണ്ട്. മോശം സ്പർശനം പോലുള്ള അനുഭവങ്ങൾ. അതൊക്കെ ലൈംഗികപീഡനം എന്നുപറയാൻ പറ്റില്ല. എങ്കിലും […]

വിനോദ സഞ്ചാരികൾ യാത്രചെയ്തിരുന്ന ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു ; നിരവധി പേർക്ക് പരിക്ക് ; സംഭവം മൂന്നാറിൽ

സ്വന്തം ലേഖകൻ ഇടുക്കി : വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. ട്രാവലറിന്റെ ഡ്രൈവറായി കുറ്റിപ്പുറം സ്വദേശി മുബാരീസാണ് മരിച്ചത്. മൂന്നാറിൽ സാന്റോസ് കോളനിക്ക് സമീപത്താണ് അപകടം ഉണ്ടായത്. മലപ്പുറം കുറ്റിപ്പുറത്തു നിന്നും മൂന്നാറിൽ വിനോദയാത്രക്കെത്തിയ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. വാഹനത്തിൽ ഡ്രൈവർ അടക്കം 17 പേരും എട്ട് കുട്ടികളും ഉണ്ടായിരുന്നു . നിയന്ത്രണം വിട്ട ട്രാവലർ റോഡിന് താഴ്‌വശത്തുള്ള തേയിലക്കാട്ടിലേക്ക് പതിക്കുകയായിരുന്നു. ഡ്രൈവർ സീറ്റിന് സമീപത്തിരുന്ന മുബാരീസ് സംഭവസ്ഥലത്ത് […]

പൊലീസ് വകുപ്പിലെ അഴിമതി: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ അംഗങ്ങളുടെ ബഹളം : തുടർനടപടികൾക്ക് വഴങ്ങി സർക്കാർ: ഡി.ജി.പിയെ മാറ്റുമെന്ന മോഹം ആർക്കും വേണ്ടെന്നും മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: പൊലീസ് വകുപ്പിലെ ക്രമക്കേടുകൾ സംബന്ധിച്ച സി.എ.ജി റിപ്പോർട്ടിൽ പ്രതിപക്ഷ സമ്മർദത്തിനൊടുവിൽ തുടർനടപടികൾക്ക് വഴങ്ങി സർക്കാർ. പൊലീസിലെ പർച്ചേസ് സംവിധാനത്തെ കുറിച്ച് പരിശോധിക്കും. കെൽട്രോണിന് വീഴ്ച പറ്റിയോയെന്ന കാര്യം വ്യവസായ വകുപ്പ് അന്വേഷിക്കും. എന്നാൽ, ഡി.ജി.പിയെ മാറ്റില്ലെന്ന് മുഖ്യമന്ത്രി നിയമസസഭയിൽ പറഞ്ഞു.     സി.എ.ജി റിപ്പോർട്ടിൽ ചട്ടപ്രകാരം നടപടിയുണ്ടാകും. റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കും. അന്വേഷണം നടത്തുന്നില്ലെന്നത് തെറ്റായ ആരോപണമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിച്ച ശേഷമേ മറ്റ് നടപടികളിലേക്ക് കടക്കൂ. സി.എ.ജി […]

ചൊവ്വാഴ്ച വധശിക്ഷയുണ്ടാവില്ല ; നിർഭയക്കേസ് പ്രതി പവൻ ഗുപ്ത നൽകിയ തിരുത്തൽ ഹർജി സുപ്രീംകോടതി തള്ളി

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിർഭയക്കേസ് പ്രതികളുടെ വധശിക്ഷ ചൊവാഴ്ച ഉണ്ടാവില്ല. കേസിൽ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്ന നിർഭയ കേസിലെ പ്രതി പവൻ ഗുപ്ത നൽകിയ തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബഞ്ചാണ് ഹർജി തള്ളിയത്. ഹർജിയിൽ വിശദമായ നടപടിക്രമങ്ങളലേക്കൊന്നും സുപ്രീംകോടതി കടന്നില്ല, ഹർജി പരിഗണിച്ച ഉടനെ തന്നെ തള്ളുന്നതായി ജസ്റ്റിസ് അറിയിക്കുകയായിരുന്നു. ഇതിന് പുറമെ തിങ്കളാഴ്ച വിചാരണക്കോടതിയിലും പവൻ ഗുപ്ത ഹർജി നൽകിയിട്ടുണ്ട്. തിരുത്തൽ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാൽ ചൊവ്വാഴ്ച വധശിക്ഷ നടപ്പാക്കണമെന്ന് കാണിച്ച് പുറപ്പെടുവിച്ച മരണവാറണ്ട് […]

എക്‌സൈസിന്റെ കൈവശം വൻമയക്കുമരുന്ന് ശേഖരം ; കൈവശമുള്ളത് 1500 കോടി രൂപയുടെ ലഹരി വസ്തുക്കൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: എക്‌സൈസ് അധികൃതരുടെ കൈവശമുള്ളത് വൻ മയക്കുമരുന്ന് ശേഖരം. 2016മുതൽ വിവിധ കേസുകളിലായി എക്‌സൈസ് അധികൃതർ പിടികൂടിയ തൊണ്ടിമുതലായ ലഹരി മരുന്നുകളുടെ മാർക്കറ്റിലെ 1500 കോടി കവിയും. പൊലീസിന്റെ സഹായത്തോടെയാണ് എക്‌സൈസ് അധികർതർ ഇവ സൂക്ഷിക്കുന്നത്. കൂടാതെ സായുധ ക്യാമ്പുകളിൽ പ്രത്യേക സ്‌ട്രോങ് റൂമുകൾ സജ്ജീകരിച്ച് പ്രത്യേക വിജ്ഞാപനം ഇറക്കും. കഞ്ചാവ് 5870 കിലോ, ഹാഷിഷ് 166 കിലോ, ബ്രൗൺഷുഗർ 750 ഗ്രാം, ഹെറോയിൻ 601 ഗ്രാം എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടിയിൽ പിടികൂടിയത്. ഇതുകൂടാതെ കഴിഞ്ഞ മൂന്നുവർഷത്തിനിടെ സ്‌ട്രോങ് റൂമിലേക്ക് […]

എത്രയും വേഗം സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസ് വിവരങ്ങൾ കമ്മീഷൻ നൽകണം, ഇല്ലെങ്കിൽ കർശന നടപടിയെടുക്കും : കെ.സുരേന്ദ്രന് അന്ത്യശാസനയുമായി ടിക്കാറാം മീണ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബി.ജെ.പി അധ്യക്ഷൻ കെ.സുരേന്ദ്രന് അന്ത്യശാസനയുമായി ടിക്കാറാം മീണ. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസ് വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ലംഘിച്ചതിനാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന് ടിക്കാറാം മീണ അന്ത്യശാസന നൽകിയിരിക്കുന്നത്. എത്രയും വേഗം കമ്മീഷന് മുന്നിൽ സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസ് വിവരങ്ങൾ സമർപ്പിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ബി.ജെ.പി സംസ്ഥാന അധ്യക്ഷന് അയച്ച നോട്ടീസിൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തുടർച്ചയായ നിർദ്ദേശം ബി.ജെ.പി അവഗണിക്കുകയാണെന്നും കേസുകളുടെ വിശദാംശങ്ങൾ നൽകിയില്ലെങ്കിൽ കർശന നടപടി എടുക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ക്രിമിനൽ കേസുകളുടെ […]

വഴിത്തർക്കം : അർദ്ധ രാത്രിയിൽ വൃദ്ധ ദമ്പതികളക്കം ആറുപേരെ അക്രമികൾ വീടുകയറി മർദ്ദിച്ചു ; രണ്ട് പേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ ചാരുംമൂട്: വഴിത്തർക്കത്തെ തുടർന്ന് അർദ്ധരാത്രിയിൽ വൃദ്ധ ദമ്പതികളടക്കം ആറ് പേരെ ഒൻപതംഗ സംഘം വീടുകയറി അക്രമിച്ചു. ഒൻപതംഗ സംഘത്തിലെ രണ്ട് പേർ പൊലീസ് പിടിയിലായി. അക്രമത്തിൽ സാരമായി പരിക്കേറ്റ നാലുപേർ ചികിത്സയിലാണ്. നൂറനാട് ഇടപ്പോൺ തറയിൽ സുകുമാരപിളള (75), ഭാര്യ കമലമ്മ (65), മക്കളായ അരുൺ കുമാർ (45 ), അനിൽകുമാർ (35), ചെറുമകൻ അനന്ദു (14), മാവേലിക്കര കാടുമഠത്തിൽ അനീഷ് (38) എന്നിവർക്കാണ് മർദ്ദനമേറ്റത്. ദമ്പതികളൊഴികെയുള്ള നാലു പേരാണ് ഇടപ്പോൺ ജോസ് കോ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം […]

പാൻ- ആധാർ വിഷയത്തിൽ നിലപാട് കടുപ്പിച്ച് കേന്ദ്രസർക്കാർ ; മാർച്ച് 31നകം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പിഴ പതിനായിരം

സ്വന്തം ലേഖകൻ ന്യൂഡൽഹി: പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ഇനി പിഴ നൽകേണ്ടി വരും. മാർച്ച് 31നകം പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ഒരോ ഉപയോഗത്തിനും 10,000 രൂപ പിഴയായി നൽകേണ്ടിവരും. അതേസമയം പ്രവർത്തനയോഗ്യമല്ലാതാവുന്ന പാൻ പിന്നീട് ഉപയോഗിക്കുന്നതിലാണ് ഇത്രയും തുക ഈടാക്കുന്നതാണെന്നാണ് വിശദീകരണം. ആദായനികുതി നിയമത്തിലെ വകുപ്പ് 272ബി പ്രകാരമാണ് ജനങ്ങൾ ഇത്രയധികം രൂപ പിഴയായി നൽകേണ്ടി വരുന്നത്. ബാങ്ക് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ പാൻ നൽകിയിട്ടുള്ളതിനാലാണിത്. ബാങ്കിൽ 50,000 രൂപയ്ക്കുമുകളിൽ നിക്ഷേപിക്കുമ്പോൾ പാൻ നൽകേണ്ടിവരും. അസാധുവായ പാൻ കാഡ് ഓരോതവണ ഉപയോഗിക്കുമ്പോഴും 10,000 രൂപ […]

ഒരു വർഷം പഴക്കമുള്ള പലഹാരങ്ങൾ വിറ്റ് ഈരാറ്റുപേട്ടയിലെ ബേക്കറി; പേട്ടയിലെ കണ്ണമുണ്ടായിൽ ബേക്കറിയിൽ നിന്നും പലഹാരം വാങ്ങിക്കഴിച്ചവർക്ക് വയറിളക്കവും ഛർദിയും; പ്രതിഷേധവുമായി നാട്ടുകാർ

സ്വന്തം ലേഖകൻ കോട്ടയം: ഒരു വർഷം പഴക്കമുള്ള പലഹാരങ്ങൾ വിറ്റ് ഈരാറ്റുപേട്ടയിലെ പ്രമുഖ ബേക്കറി. ദിവസവും ലക്ഷങ്ങളുടെ പലഹാരം വിൽക്കുന്ന ഈരാറ്റുപേട്ടയിലെ സ്വകാര്യ ബേക്കറിയാണ് 2019 ലെ ഡേറ്റ് ഇട്ട പലഹാരങ്ങൾ വിറ്റത്. ഈ പലഹാരങ്ങൾ വാങ്ങിക്കഴിച്ചവരിൽ പലരും വയറിളക്കവും, ഛർദിയും അനുഭവപ്പെട്ട് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഈ ബൈക്കറിയിൽ വിൽപ്പന നടത്തിയ മിച്ചറിൽ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായത്. മിച്ചറിന്റെ പുറത്ത് പതിപ്പിച്ചിരുന്ന ഡേറ്റ് 2019 ജനുവരി ഒൻപതിലെ ആയിരുന്നു. 90 ദിവസം വരെ ഉപയോഗിക്കാം എന്നാണ് ഇതിലെ ഡേറ്റിൽ എഴുതിയിരുന്നത്. […]