ചങ്ങനാശേരി സർഗക്ഷേത്രയിലെ വാക്സിൻ വിതരണ ക്രമക്കേട്: ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം പൊലീസ് കേസെടുത്തു: കേസെടുത്തത് തേർഡ് ഐ ന്യൂസ് വാർത്ത പുറത്ത് വിട്ടതിനേ തുടർന്ന്: കേസൊതുക്കാൻ ചങ്ങനാശേരി പൊലീസിൻ്റെ ശ്രമം; തേർഡ് ഐ ഇംപാക്ട്
തേർഡ് ഐ ബ്യൂറോ
ചങ്ങനാശ്ശേരി: വാഴപ്പള്ളി പഞ്ചായത്തിൽ സഭയുടെ സ്ഥാപനമായ ചെത്തിപ്പുഴ സര്‍ഗ്ഗക്ഷേത്രയിലെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ വാക്‌സിന്‍ തിരിമറി നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ദിവസങ്ങളോളമായി തേർഡ് ഐ ന്യൂസ് ലൈവ് പുറത്ത് വിട്ട വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി ഡി. ശില്പ ഇടപെട്ട് കേസെടുത്തിരിക്കുന്നത്. എന്നാൽ , സഭയുടെ സ്ഥാപനം അടക്കം ഉൾപ്പെട്ട വിഷയമായതിനാൽ ചങ്ങനാശേരി പൊലീസ് കേസ് ഒതുക്കിത്തീർക്കാൻ ശ്രമിക്കുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി സർഗ ക്ഷേത്രയിൽ നടന്ന വാക്സിൻ തട്ടിപ്പും ,
വ്യാജ വോളന്റീയര്‍മാര്‍മാരുടെ വിവരങ്ങളും തേർഡ് ഐ ന്യൂസ് പുറത്ത് വിട്ടിരുന്നു. ടോക്കൺ വിതരണം ചെയ്യുന്ന ദിവസം പുലര്‍ച്ചെ 4.30 മുതല്‍ ബന്ധുക്കള്‍ക്കും ഇഷ്ടക്കാര്‍ക്കും വാക്‌സിനേഷന് വേണ്ടിയുള്ള ടോക്കണ്‍ ഇവര്‍ വിതരണം ചെയ്ത് തുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒടുവില്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് വരുന്നവര്‍ക്ക് വാക്‌സിന്‍ സ്‌റ്റോക്കില്ലെന്നും നിങ്ങള്‍ ഇന്നത്തെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും പറഞ്ഞ് തിരിച്ചയയ്ക്കുകയുമായിരുന്നു മൂവര്‍ സംഘത്തിന്റെ പതിവ്. ആരൊക്കെ വരണമെന്നും ആര്‍ക്കൊക്കെ വാക്‌സിന്‍ കൊടുക്കണമെന്നും തീരുമാനിച്ചിരുന്നത് ഈ മൂന്നംഗ സംഘമായിരുന്നു. ഇത് അടക്കമുള്ള വിവരങ്ങൾ തേർഡ് ഐ ന്യൂസ് ലൈവ് പുറത്ത് വിട്ടിരുന്നു.
പല തവണ വാക്‌സിന്‍ ക്ഷാമം അനുഭവപ്പെട്ടത്തോടെ നാട്ടുകാരില്‍ ചിലര്‍ സംഭവം തേര്‍ഡ് ഐ ന്യൂസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. തുടർന്ന് വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍ പുലര്‍ച്ചെ 6 മുതല്‍ നടത്തിയ ‘ഓപ്പറേഷന്‍ വാക്‌സിനില്‍ ‘ തേര്‍ഡ് ഐ ന്യൂസ് സംഘം ഞെട്ടിക്കുന്ന കാഴ്ചകളാണ് കണ്ടത്.
ആരോഗ്യ വകുപ്പ് നിയോഗിച്ച ഉദ്യോഗസ്ഥന്‍ എന്ന രീതിയില്‍ മൂന്നുപേര്‍ വാക്‌സിന്‍ എടുക്കുന്നവരുടെ ലിസ്റ്റ് വായിച്ച് ലൈനില്‍ നിര്‍ത്തുന്ന കാഴ്ചയാണ് ഞങ്ങൾ കണ്ടത്. നിങ്ങള്‍ ആരാണെന്ന് തിരക്കിയപ്പോള്‍ ഞങ്ങള്‍ വാക്‌സിന്‍ എടുപ്പിക്കാന്‍ വന്നവരാണെന്നും 120 പേര്‍ക്കു മാത്രമാണ് ഇന്ന് വാക്‌സിന്‍ നല്‍കുന്നതെന്നും 120 പേര്‍ തികഞ്ഞതായും , ബാക്കിയുള്ളവര്‍ ഇവിടെ നില്‍ക്കേണ്ട എന്നും നാട്ടുകാരോടും ഞങ്ങളോടുമായി പറഞ്ഞു.
സര്‍ഗ്ഗ ക്ഷേത്ര ഡയക്ടറോടും ആരോഗ്യ വകുപ്പ് അധികൃതരോടും അന്വേഷിച്ചപ്പോള്‍ ഇപ്രകാരം ഒരു ലിസ്റ്റ് തയ്യാറാക്കിയിട്ടില്ലയെന്നും അത് തയ്യാറാക്കുന്നതിന് ആരേയും നിയോഗിച്ചിട്ടില്ലെന്നും പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ അനുവാദം ഇല്ലാതെ അനധികൃതമായി വ്യാജ ലിസ്റ്റ് ഉണ്ടാക്കി, സ്വന്തക്കാരേയും ബന്ധുക്കളേയും ഇഷ്ടക്കാരേയും വാക്‌സിന്‍ എടുപ്പിക്കുന്നതിനായാണ് ഇവര്‍ വാക്‌സിന്‍ കേന്ദ്രത്തിലെ കാര്യക്കാരായത്.
ആരോഗ്യവകുപ്പ് അധികൃതരേയും വാക്‌സിനേഷന്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവിധാനത്തേയും അപകീര്‍ത്തിപ്പെടുകയും തടസ്സപ്പെടുത്തുകയും ചെയ്ത ഇവര്‍ക്കെതിരെ തേര്‍ഡ് ഐ ന്യൂസ് വാര്‍ത്ത പുറത്ത് വിട്ടതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് , പൊലീസിനോട് കേസെടുക്കാൻ ജില്ലാ പൊലീസ് മേധാവി ഡി.ശില്പ നിർദേശം നൽകുകയായിരുന്നു.
എന്നാൽ , ചങ്ങനാശേരി പൊലീസ് കേസ് ഒതുക്കിത്തിർക്കാൻ ശ്രമിക്കുകയാണ് എന്ന ആരോപണം ഉയർന്നിട്ടുണ്ട്.