play-sharp-fill
തിരക്കേറിയ പോലീസ് ജീവിതത്തിനിടയിലും നൃത്താഭ്യാസം; സ്വപ്നങ്ങള്‍ക്ക് ചിലങ്കയണിഞ്ഞ് പോലീസുകാരിയുടെ അരങ്ങേറ്റം; ചുവടുകൾ പതറാതെ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ എഎസ്‌ഐ ഇന്ദുലേഖാദേവി

തിരക്കേറിയ പോലീസ് ജീവിതത്തിനിടയിലും നൃത്താഭ്യാസം; സ്വപ്നങ്ങള്‍ക്ക് ചിലങ്കയണിഞ്ഞ് പോലീസുകാരിയുടെ അരങ്ങേറ്റം; ചുവടുകൾ പതറാതെ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ എഎസ്‌ഐ ഇന്ദുലേഖാദേവി

കോട്ടയം: ‘മനസിന്‍റെ കോണില്‍ ഒളിപ്പിച്ചുവയ്‌ക്കേണ്ടി വന്ന ആഗ്രഹത്തിന്‍റെ സ്വപ്ന സാക്ഷാത്കാരമാണ് നൃത്തത്തിലുള്ള അരങ്ങേറ്റം’.

ഇതു പറയുമ്പോള്‍ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ എഎസ്‌ഐ ഇന്ദുലേഖാദേവിയുടെ വാക്കുകള്‍ യൗവനത്തിന്‍റെ പ്രതീകമാണ്. തിരക്കേറിയ പോലീസ് ജീവിതത്തിനിടയിലും നൃത്താഭ്യസത്തിനുള്ള സമയം കണ്ടെത്താന്‍ ഇന്ദുലേഖദേവി മറന്നിരുന്നില്ല.

ചെറുപ്പം മുതലേ നൃത്തത്തില്‍ സജീവമായിരുന്നെങ്കിലും കായികമേഖലയിലാണ് ഭാഗ്യം തെളിഞ്ഞത്. പോലീസില്‍ ജോലി ലഭിച്ചപ്പോഴും മനസില്‍ നൃത്തമോഹം അണയാതെ കിടന്നിരുന്നു. 47-ാം വയസിലെ ശാസ്ത്രീയ നൃത്തപഠനത്തില്‍ ഇന്ദുലേഖയ്ക്ക് തുണയായത് കലാലയങ്ങളിലെ നൃത്താവതകരണങ്ങളും കായിക അഭ്യാസപ്രകടനങ്ങളുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആര്‍എല്‍വി പ്രദീപ് കുമാറിന്‍റെയും കലാക്ഷേത്ര ചിത്ര പ്രദീപിന്‍റെയും ശിക്ഷണത്തില്‍ ഏഴുവര്‍ഷം നൃത്തം അഭ്യസിച്ച ശേഷമാണ് ഭരതനാട്യം അരേങ്ങേറ്റം കുറിക്കാന്‍ തീരുമാനിക്കുന്നത്.
നൃത്യധ്വനി എന്ന പേരില്‍ പൂവന്തുരുത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഇന്ന് രാത്രി എട്ടിന് ഇന്ദുലേഖാദേവി ഭരതനാട്യത്തില്‍ രംഗപ്രവേശം നടത്തും.

കൂടെ മക്കളായ ദേവിക ആര്‍. കൃഷ്ണയും അരുണിമ ആര്‍. കൃഷ്ണയും അരങ്ങിലുണ്ടാകും. കുമ്മനം മായവിലാസം രാധാകൃഷ്ണ കാരണവരാണ് ഭര്‍ത്താവ്.