തെങ്ങിൽ കള്ള് ചെത്തുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടെ രക്തസമ്മർദ്ദം വില്ലനായി; ടെലിഫിലിം ഷൂട്ടിങിനിടെ തെങ്ങിൽ കുടുങ്ങി ക്യാമറാമാൻ ; അഗ്നിശമനസേനാംഗങ്ങൾ എത്തിയതോടെ ക്യാമറാമാൻ താഴേക്ക്

തെങ്ങിൽ കള്ള് ചെത്തുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടെ രക്തസമ്മർദ്ദം വില്ലനായി; ടെലിഫിലിം ഷൂട്ടിങിനിടെ തെങ്ങിൽ കുടുങ്ങി ക്യാമറാമാൻ ; അഗ്നിശമനസേനാംഗങ്ങൾ എത്തിയതോടെ ക്യാമറാമാൻ താഴേക്ക്

സ്വന്തം ലേഖകൻ

മൊകേരി: ടെലിഫിലിം ഷൂട്ടിങിനിടെ ക്യാമറാമാൻ തെങ്ങിൽ കുടുങ്ങി. പുഴക്കരയിലെ തെങ്ങിൽ കള്ള് ചെത്തുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടയിലാണ് സംഭവം. ചെറ്റക്കണ്ടിയിലെ കുറ്റിക്കാട്ടിൽ പ്രേംജിത്താണ് തെങ്ങിൽ കുടുങ്ങിയത്.

മൊകേരി കൂരാറ ആറ്റുപുറം പുഴക്കരയിലെ തെങ്ങിൽ കള്ള് ചെത്തുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടയിലാണ് പ്രേംജിത്ത് തെങ്ങിന് മുകളിൽ കുടുങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച ഉച്ചയ്ക്ക് ചിത്രീകരണത്തിനിടെ പ്രേംജിത്തിൻറെ രക്തസമ്മർദ്ദത്തിൽ വ്യതിയാനമുണ്ടാവുകയായിരുന്നു.

കൂടെ ഉണ്ടായിരുന്ന തെങ്ങുചെത്ത് തൊഴിലാളിയായ എ.കെ ഗംഗാധരൻ പ്രേംജിത്തിനെ താഴെ വീഴാതെ താങ്ങി നിർത്തി.

സംഭവമറിഞ്ഞതോടെ പാനൂരിൽ നിന്ന് അഗ്നിശമനസേനാംഗങ്ങൾ സ്ഥലത്തെത്തുകയായിരുന്നു.

അസിസ്സ്റ്റൻറ് സ്റ്റേഷൻ ഓഫീസർ സി എം കമലാക്ഷൻറെ നേതൃത്വത്തിൽ സീനിയർ ഫയർമാൻ കെ ദിവുകുമാർ,ഫയർമാൻ എംകെ ജിഷാദ് എന്നിവർ തെങ്ങിൽ കയറി പ്രേംജിത്തിനെ താഴെയിറക്കുകയായിരുന്നു.

തുടർന്ന് പ്രേംജിത്തിനെ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി വിട്ടയച്ചു.