video
play-sharp-fill

അബുദാബിയിൽ മരിച്ച വയനാടുകാരന്റെ വീട്ടിലെത്തിയത് ചെന്നൈക്കാരന്റെ മൃതദേഹം

സ്വന്തം ലേഖകൻ കൽപ്പറ്റ: അബുദബിയിൽ മരണപ്പെട്ട വയനാട് അമ്പലവയൽ സ്വദേശിയുടെ മൃതദേഹത്തിനു പകരം നാട്ടിലെത്തിയത് ചെന്നൈ സ്വദേശിയുടെ മൃതദേഹം. നരിക്കുണ്ട് അഴീക്കോടൻ ഹരിദാസന്റെ മകൻ നിഥിന്റെ(30) മൃതദേഹമാണ് മാറിപോയത്. എംബാം ചെയ്ത മൃതദേഹം ആശുപത്രി അധികൃതർ നാട്ടിലേക്കയച്ചപ്പോൾ മാറിയതാണെന്നാണ് സൂചന. നിഥിന്റെ […]

എംസി റോഡിൽ നാട്ടകത്ത് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് യാത്രക്കാരന് പരിക്ക്; പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ നാട്ടകം: എം.സി റോഡിൽ നാട്ടകം അകവളലിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്കേറ്റു. ഇടുക്കി തൊടുപുഴ സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നു തൃശൂർ പൊന്നാനി റൂട്ടിൽ സഞ്ചരിക്കുകകയായിരുന്ന […]

മൂന്നര വയസുള്ള കുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കൻ പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: മൂന്നര വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടകം മുട്ടം കുമ്പളാംപറമ്പിൽ വീട്ടിൽ രാജേഷി (മടുപ്പ് രാജേഷ് – 47 ) നെയാണ് ചിങ്ങവനം എസ് ഐ അനൂപ് സി. നായർ അറസ്റ്റ് […]

അച്ഛനെ കോടാലിക്ക് വെട്ടിക്കൊന്ന സംഭവം: മകൻ അറസ്റ്റിൽ; കോടാലിയും പിടിച്ചെടുത്തു

ക്രൈം ഡെസ്ക് ചിങ്ങവനം: ചാന്നാനിക്കാട് അച്ഛനെ വെട്ടിക്കൊന്ന സംഭവത്തിൽ മകൻ അറസ്റ്റിൽ. ചിങ്ങവനം ചാന്നാനിക്കാട് ദുർഗക്ഷേത്രത്തിനുസമീപം ഇടയാടിക്കരോട്ട് ശിവരാമനാചാരിയെയാണ് (81) വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെ മകൻ വെട്ടിക്കൊലപ്പെടുത്തിയത്. ​ സംഭവവുമായി ബന്ധപ്പെട്ട് പാക്കിൽ ചിറക്കരോട്ട് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മകൻ […]

കുമ്പസാര രഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം: കുറ്റം സമ്മതിച്ച് വൈദികൻ

സ്വന്തം ലേഖകൻ തിരുവല്ല: കുമ്പസാര രഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ വൈദികൻ കുറ്റം സമ്മതിച്ചു. കേസിൽ മൂന്നാം പ്രതിയായ ഫാ. ജോൺസൺ വി. മാത്യൂവാണ് അന്വേഷണ സംഘത്തിന് മുൻപാകെ കുറ്റസമ്മതം നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ […]

ജോലി വാഗ്ദാനം നൽകി പണം തട്ടിപ്പ്; യൂത്ത് കോൺഗ്രസ് നേതാവ് അജി .ബി. റാന്നി അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ദേവസ്വം ബോർഡിൽ നിയമനം നൽകാമെന്ന് പറഞ്ഞു പതിനഞ്ചോളം പേരെ കബിളിപ്പിച്ചതിനാണ് പത്തനംതിട്ട റാന്നി സ്വദേശിയായ അജി.ബിയെ പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം […]

കള്ളനോട്ടടി: സീരിയൽ നടി ജാമ്യം തേടി ഹൈക്കോടതിയിൽ

സ്വന്തം ലേഖകൻ കൊച്ചി: കള്ളനോട്ട് കേസിൽ അറസ്റ്റിലായ സീരിയൽ നടി സൂര്യയും സഹോദരി ശ്രുതിയും ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. വെള്ളിയാഴ്ചയാണ് ഇരുവരും ജാമ്യാപേക്ഷ സമർപ്പിച്ചത്. അതേസമയം കേസിൽ അറസ്റ്റിലായ ഇവരുടെ അമ്മ രമാദേവി ജാമ്യാപേക്ഷ സമർപ്പിച്ചിട്ടില്ല. കൊല്ലം മുളങ്കാടത്തെ ഇവരുടെ […]

പിണറായി മന്ത്രിസഭയിലെ അടുത്ത വിക്കറ്റും തെറിക്കുമോ? മാർത്തോമാ സഭയെ രംഗത്തിറക്കി മന്ത്രി സ്ഥാനം സംരക്ഷിക്കാൻ മാത്യു റ്റി. തോമസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: രണ്ട് വർഷം പൂർത്തിയാക്കുന്നതിനിടെ പിണറായി മന്ത്രിസഭയിൽ നിന്ന് രാജിവെച്ച് പുറത്ത് പോവേണ്ടി വന്നത് മൂന്ന് മന്ത്രിമാർക്കായിരുന്നു. ബന്ധുനിയമനത്തിന്റെ പേരിൽ സിപിഎം മന്ത്രിയായ ഇപി ജയരാജനായിരുന്നു ആദ്യം രാജിവെച്ച് പുറത്ത് പോയത്. പിന്നീട് വിവാദമായ ഫോൺ വിളിയുടെ പേരിൽ […]

അഭിമന്യു കൊലപാതകം; നസറുദ്ദീൻ എളമരത്തിന്റെ വീട്ടിൽ പൊലീസ് റെയ്ഡ്

സ്വന്തം ലേഖകൻ മലപ്പുറം: അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീൻ എളമരത്തിന്റെ വീട്ടിൽ പൊലീസ് റെയ്ഡ്. വാഴക്കാട് പൊലീസും സ്പെഷ്യൽ ബ്രാഞ്ചുമാണ് റെയ്ഡ് നടത്തുന്നത്. അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് 20 എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവയിൽ […]

വൈദികന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; ഇന്നലെവരെ ആചാരതൊപ്പിയും എ.സി. മുറിയും ഉണ്ടായിരുന്ന അച്ചന് ജയിലിലെ ആദ്യദിവസം കൊതുകു കടിയും പത്രവായനയും

ശ്രീകുമാർ പത്തനംതിട്ട: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഓർത്തഡോക്‌സ് സഭാ വൈദികൻ ജോബ് മാത്യുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. കേസിൽ ക്രൈംബ്രാഞ്ചിനോട് റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഓർത്തഡോക്‌സ് […]