അമ്മ ജോലികഴിഞ്ഞു വരുന്നും കാത്ത് ലിനിയുടെ മക്കൾ
പാർവതി ബിജു കോഴിക്കോട്ട്: നിപ്പ രോഗികളെ പരിചരിക്കുന്നതിടയിൽ അണുബാധയേറ്റ് മരണപ്പെട്ട തലൂക്ക് ആശുപത്രി നേഴ്സ് ലിനിയെ അവസാനമായി കാണാനെത്തിയ സ്വന്തം മാതാപിതാക്കൾക്കും ഭർത്താവിനും കുഞ്ഞുങ്ങൾക്കും മാസ്ക് ധരിച്ച് അടുത്തുവരേണ്ടി വന്നു. അതുമാത്രമല്ല പെറ്റമ്മയ്ക്ക അവസാന ചുംബനം നൽകാൻ പോലും കുഞ്ഞുങ്ങൾക്ക് കഴിഞ്ഞില്ല. ആതുര ശുശ്രൂഷ എന്ന തൊഴിലിന്റെ മഹത്വം രോഗികൾക്ക് തണലാവുക എന്നതു തന്നെയാണ്. എന്നാൽ ആ മഹത്വത്തിനു വേണ്ടത്ര പരിഗണന നൽക്കാൻ ഹോസ്പിറ്റൽ മാനേജ്മെന്റുകൾ തയ്യാറാകുന്നില്ല എന്നാൽ ഇങ്ങനെയുള്ള മാനേജ്മെന്റുകൾക്ക് എതിരെ സർക്കാർ മൗനം പലിക്കുകയാണെന്നും അവർക്ക് വേണ്ട നിർദ്ദേശം നൽകാൻ സർക്കാരിനു കഴിയുന്നില്ല […]