video
play-sharp-fill

യെദ്യൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യും; കോണ്‍ഗ്രസ് നിയമ നടപടിക്ക്

ബംഗളൂരു: കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിനായി ഗവര്‍ണര്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിയെ ക്ഷണിച്ചു. നാളെ 9.30ന് പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഭൂരിപക്ഷം തെളിയിക്കുന്നതിന് ബിജെപിക്ക് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ബിജെപിക്ക് അധികാരം പിടിക്കാന്‍ ഇനി എട്ട് എംഎല്‍എമാരുടെ പിന്തുണകൂടി വേണം. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബിജെപിയെ ക്ഷണിച്ച നടപടിക്കെതിരേ നിയമ നടപടിക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാക്കള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കാണും. ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബിജെപിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയെ നിയമപരമായി നേരിടുമെന്നും […]

ബംഗാളിൽ മിന്നലേറ്റ് ഏഴു പേർ മരിച്ചു

കൊൽക്കത്ത∙ ബംഗാളിൽ മിന്നലേറ്റ് ഏഴു പേർ മരിച്ചു. രാവിലെ മുതലുണ്ടായ ശക്തമായ മഴയിൽ വിവിധ ജില്ലകളില്‍ ഒൻപതു പേർക്കു പരുക്കേറ്റു. നാദിയ ജില്ലയിൽ നാലു പേരും വടക്ക് 24 പർഗാനസ് ജില്ലയിൽ രണ്ടു പേരുമാണ് അപകടത്തിൽപെട്ടതെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. ബങ്കൂര ജില്ലയില്‍ വയലിൽ ജോലിചെയ്യുകയായിരുന്ന ഒരു കർഷകനും മിന്നലേറ്റു. നാദിയ ജില്ലയിൽ കൊല്ലപ്പെട്ട നാലു പേരും കർഷക തൊഴിലാളികളാണെന്നാണു വിവരം. ഏപ്രിൽ മുതൽ ബംഗാളിൽ മിന്നലേറ്റ് 25 പേരാണ് ഇതുവരെ മരിച്ചത്.

പ്ലസ് വൺ പ്രവേശനം: അപേക്ഷ തീയതി 30 വരെ നീട്ടി

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ തീയതി 30 വരെ നീട്ടി. 18നായിരുന്നു അവസാന തീയതി നിശ്ചയിച്ചിരുന്നത്. സിബിഎസ്ഇ ഫലം വരുന്നതു വൈകുന്നതു കണക്കിലെടുത്താണ് തീയതി നീട്ടിയത്. സിബിഎസ്ഇ ഫലം 28നു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വ്യാജ വാർത്തയ്‌ക്കെതിരെ കെ.ടി ജലീൽ

സ്വന്തം ലേഖകൻ മലപ്പുറം: തീയറ്റർ പീഡനക്കേസിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ നടന്ന വ്യാജ പ്രചാരണങ്ങൾക്തെരിയും ശക്തമായി തിരിച്ചടിച്ച് മന്ത്രി കെ.ടി ജലീൽ. വ്യാജ വാർത്തകൾ ചമയ്ക്കുന്നതിലും അത് പ്രചരിപ്പിക്കുന്നതിലും മുൻപന്തിയിൽ നിൽക്കുന്നവരാണ് ബിജെപിയും മുസ്ലിം ലീഗും എന്ന് ആരോപണം ഉയർത്തിയാണ് മന്ത്രി കെടി ജലീൽ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. എടപ്പാൾ പീഡനക്കേസുമായി ബന്ധപ്പെട്ട് ജലീലിനെതിരെ ഉയർന്നു വന്ന ആരോപണങ്ങളിൽ പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തനിക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവെരക്കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ നുണപ്രചാരണത്തിന് ന്യായമായി സംഘി ബുദ്ധിജീവി […]

ഈ നാട് നമ്മുടെ കുട്ടികളോട് ഇങ്ങനെ: ബാലപീഡനത്തിലും കേരളം നമ്പർ വൺ; ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കിൽ കേരളം ഒന്നാമത്

ക്രൈം ഡെസ്‌ക് കോഴിക്കോട്: കേരളത്തിൽ നിന്നും ഇപ്പോൾ പുറത്തു വരുന്ന കണക്കുകൾ നമ്മൾ മലയാളികളെ നാണിപ്പിക്കുന്നതാണ്. സാക്ഷരമെന്ന് അഭിമാനിച്ചിരുന്ന കേരളം ഇന്ന് നാണംകെട്ട് മൂക്കിൽ വിരൽ വച്ചിരിക്കുന്നു. ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് അടക്കം അഭിമാനകരമായ നേട്ടം കൊയ്ത കേരളം ഇന്ന് ഏറെ അപമാനകരമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. തലയിൽ മുണ്ടിട്ടു മാത്രമേ ഈ അപമാനത്തിന്റെ ട്രോഫി ഏറ്റുവാങ്ങാൻ ഓരോ മലയാളിക്കും പോകാനാവൂ. ദൈവത്തിന്റെ സ്വന്തം നാടായ കേരളം കുട്ടികൾക്ക്, പ്രത്യേകിച്ച് പെൺകുട്ടികൾക്ക് പീഡനകേന്ദ്രമാകുന്നു. ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോ പുറത്തു വിട്ട കണക്കുകൾ പ്രകാരം നമ്മുടെ […]

വില്ലേജ് ഓഫിസിൽ കമ്പ്യൂട്ടറില്ലാത്തത് കൈക്കൂലിക്കാർക്കു വേണ്ടി: ജോയ് മാത്യു

സ്വന്തം ലേഖകൻ കൊച്ചി: എന്തു കാര്യത്തിലും സ്വന്തം നിലയിൽ നിലപാട് ഉള്ളയാളാണ് നടൻ ജോയ് മാത്യു. താരപദവിയോ, താരമൂല്യമോ നോക്കാതെ തന്റെ നിലപാടുകൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ എപ്പോഴും തുറന്നു പറയാറുമുണ്ട്. ഏറ്റവും ഒടുവിൽ വയോധികൻ വില്ലേജ് ഓഫിസിനു തീയിട്ട സംഭവത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. താന്‍ കരമടച്ച് കൈവശം വെച്ചുകൊണ്ടിരിക്കുന്ന ഭൂമി അളന്ന് തിട്ടപ്പെടുത്തുവാന്‍ അപേക്ഷയുമായി വില്ലേജ് ഓഫീസില്‍ വര്‍ഷങ്ങളോളം കയറിയിറങ്ങി സഹികെട്ട് വില്ലേജ് ആപ്പീസിലെ റിക്കോര്‍ഡുകള്‍ക്ക് തീയിട്ട ആ വ്യക്തിയോട് തനിക്ക് ബഹുമാനം തോന്നുന്നുവെന്നും ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ […]

കേരള ഗണക മഹാസഭ വനിത – യുവജനവേദി സംസ്ഥാന സമ്മേളനം കോട്ടയത്ത്

സ്വന്തം ലേഖകൻ കോട്ടയം: കേരള ഗണക മഹാസഭ വനിതവേദി യുവജനവേദി സംസ്ഥാന സമ്മേളനം മെയ് 20 ഞായറാഴ്ച കോട്ടയത്ത് നടക്കും. വനിത വേദിയുടെ സമ്മേളനം തിരുനക്കര ക്ഷേത്ര ഓഡിറ്റോറിയത്തിലും, യുവജന വേദിയുടേത് തിരുനക്കര എൻ.എസ്.എസ് ഓഡിറ്റോറിയത്തിലുമാണ് നടക്കുന്നത്. യുവജന വേദി സമ്മേളനം നടക്കുന്ന കൊടുപ്പുന്ന ഗോവിന്ദ ഗണകൻ നഗറിൽ രാവിലെ 8.30 ന് സംസ്ഥാന പ്രസിഡന്റ് ഡോ. ഷാജികുമാർ പതാക ഉയർത്തും. തുടർന്ന് പ്രതിനിധി രജിസ്‌ട്രേഷനും ഇവിടെ നടക്കും. നാഗമ്പടം മുനിസിപ്പൽ പാർക്കിന് സമീപത്ത് നിന്ന് 9.30 ന് ആരംഭിക്കുന്ന വിളംബര ഘോഷയാത്രയിൽ ആയിരക്കണക്കിന് […]

പൈലറ്റ് ആത്മഹത്യ ചെയ്തു: ഒപ്പം വിമാനത്തിലുണ്ടായിരുന്ന 239 പേരും..!

സ്വന്തം ലേഖകൻ ബെയ്ജിംഗ്: ലോകത്തെ തന്നെ ഞെട്ടിച്ച വലിയൊരു കണ്ടു പിടുത്തമാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരിക്കുന്നത്. നാലു വർഷം മുൻപ് കാണാതായ മലേഷ്യൻവിമാനത്തിന്റെ പൈലറ്റ് ആത്മഹത്യ ചെയ്യാൻ വേണ്ടി 239 യാത്രക്കാരെയുമായി കടലിനടിയിലേയ്ക്കു കൂപ്പുകുത്തിയിരിക്കാമെന്നാണ് സിവിൽ ഏവിയേഷൻ രംഗത്തെ വിദഗ്ധർ പറയുന്നത്. വിമാനത്തിന്റെ ക്യാപ്റ്റൻ അമദ് ഷാ നടത്തിയ ആത്മഹത്യശ്രമമാണ് വിമാനത്തിലുണ്ടായിരുന്ന മുഴുവൻ ആളുകളുടെയും ജീവനെടുത്തതെന്നാണ് നിഗമനം. ഏവിയേഷൻ വിഭാഗം വിദഗ്ധരായ പാനലിന്റേതാണ് കണ്ടെത്തൽ. ഈ കണ്ടെത്തലിനു പിന്നിൽ വിമാനത്തിന്റെ ദിശയിലുണ്ടായ മാറ്റമാണ് സാധ്യതയായി കണക്കാക്കുന്നത്. യാത്രക്കിടെ ദിശ മാറിയ വിമാനം പെനാംഗിലേക്കാണ് […]

കാരാപ്പുഴ ഗവ എച്ച് എസ് എസ് പുതിയകെട്ടിടത്തിന്റെ ശിലാസ്ഥാപനം 17ന്

സ്വന്തം ലേഖകൻ കോട്ടയം: പൊതുവിദ്യാഭ്യാസയ്ഞത്തിന്റെ ഭാഗമായി കോട്ടയം നിയോജകമണ്ഡലത്തിൽ ആദ്യമായി ഹൈടെക് പദവിയിലേക്ക് ഉയർത്തുന്ന കാരാപ്പുഴ ഗവ ഹയർസെക്കണ്ടറിസ്‌കൂളിന്റെ പുതിയകെട്ടിടത്തിന്റെ ശിലാസ്ഥാപനം 17്ന് തിരുവഞ്ചൂർരാധാകൃഷ്ണൻ എം എൽ എ നിർവ്വഹിക്കും. രാവിലെ 10.30ന് സ്‌കൂൾ അങ്കണത്തിൽ ചേരുന്ന സമ്മേളനത്തിൽ നഗരസഭാദ്ധ്യക്ഷ ഡോ.പി ആർ സോന അദ്ധ്യക്ഷയായിരിക്കും. മുൻ എം എൽ എ വി എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തും. ഹൈടെക് പ്രോജക്ട് സമർപ്പണം നഗരസഭാ ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ്കമ്മറ്റി ചെയർപേഴ്സൺ ലില്ലിക്കുട്ടിമാമ്മന് നൽകി നഗരസഭാ വൈസ് ചെയർപേഴ്സൺ ബിന്ദുസന്തോഷ്‌കുമാർ നിർവ്വഹിക്കും.നഗരസഭാംഗങ്ങളായ സിഎൻ സത്യനേശൻ,,അഡ്വ പിഎസ്അഭിഷേക്,സനൽകാണക്കാലി, ജ്യോതി […]

മുപ്പത് എംഎൽഎമാർ കൂറുമാറും: ഒരാഴ്ചയ്ക്കകം കർണ്ണാടകത്തിൽ യദ്യൂരപ്പ മുഖ്യമന്ത്രി

പൊളിറ്റിക്കൽ ഡെസ്‌ക് ബംഗളൂരു: കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നുമുള്ള മുപ്പത് എംഎൽഎമാർ ഒരാഴ്ചയ്ക്കകം ബിജെപിയിൽ എത്തുമെന്ന് സൂചന. ഒരു എംഎൽഎയ്ക്ക് ഒരു കോടി മുതൽ അഞ്ചു കോടി രൂപവരെയാണ് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നത്. 224 അംഗ കർണ്ണാടക നിയമസഭയിൽ 222 സീറ്റിലെ ഫലമാണ് ഇപ്പോൾ പുറത്തു വന്നത്. ഇതിൽ 10 സീറ്റാണ് ബിജെപിയ്ക്കു ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് എട്ടു സീറ്റുകളുടെ അകലം. 78 സീറ്റ് നേടിയ കോൺഗ്രസും 38 സീറ്റ് നേടിയ ജനതാദൾ സെക്യുലറും ചേർന്നാൽ 116 സീറ്റാകും. കേവല ഭൂരിപക്ഷം സുഖമായി നേടാൻ […]