കർണ്ണാടക മോഡലിൽ ലീഗ്; നോട്ടം മുഖ്യമന്ത്രി സ്ഥാനം
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വലതു പക്ഷത്തെ കിങ് മേക്കർ സ്ഥാനം ലീഗിലേക്ക്. മാണിക്ക് നേട്ടം ഉണ്ടാക്കുന്ന ലീഗ് നീക്കം അടുത്ത മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട്. ദേശീയ,സംസ്ഥാന രാഷ്ട്രീയത്തിൽ കോൺഗ്രസ് നിഷ്പ്രഭമാകുന്നതിനാൽ സംസ്ഥാനത്തെ വലതു രാഷ്ട്രീയം തങ്ങളുടെ കൈത്തണ്ടയിൽ ഒതുക്കാൻ കർണ്ണാടക മോഡലിൽ ലീഗ് കോൺഗ്രസിനോട് വില പേശും. ലീഗ് ഇടപെട്ട് മാണിക്കും കൂട്ടർക്കും രാജ്യസഭാ സീറ്റ് നേടിക്കൊടുത്തതിനാൽ ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന നിലയിൽ വിലപേശൽ രാഷ്ട്രീയത്തിൽ മാണി ലീഗിന് പൂർണ പിന്തുണയും നൽകും. മാണി ലീഗ് അച്ചു തണ്ടാകും […]