video
play-sharp-fill

ലോക രക്തദാന ദിനാചരണം: നൂറിലേറെ പേരുടെ രക്തദാന സമ്മതപത്രം ഏറ്റുവാങ്ങി മാതൃകാ ചിരറ്റബിൾ ട്രസ്റ്റ്

സ്വന്തം ലേഖകൻ കോട്ടയം: ലോകരക്തദാന ദിനാചരണത്തോടനുബന്ധിച്ച് മാതൃകാ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നൂറിലേറെ ആളുകളുടെ രക്തദാന സമ്മതപത്രം ഏറ്റുവാങ്ങി. കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പ്രത്യേക സ്റ്റാൾ തയ്യാറാക്കിയാണ് യാത്രക്കാരുടെ പക്കൽ നിന്നും സമ്മതപത്രം ഏറ്റുവാങ്ങിയത്. കെ.എസ്ആർ.ടി.സി ബസ് സ്റ്റാൻഡിൽ നടത്തിയ ചടങ്ങ് സ്റ്റേഷൻ മാസ്റ്റർ പി.കെ പ്രസാദ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ജിപ്‌സൺ പോൾ ആസംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാൻഡിൽ എത്തുന്ന ആളുകൾക്കു ട്രസ്റ്റ് അംഗങ്ങൾ ഫോം വിതരണം ചെയ്തു. ഈ ഫോമിൽ പേരും വിശദാംശങ്ങളും, രക്തഗ്രൂപ്പും രേഖപ്പെടുത്തണം. ഈ ഫോമിൽ […]

നടിയെ അക്രമിച്ച കേസ്: സര്‍ക്കാരിനും സിബിഐക്കും നോട്ടീസ്

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും സി.ബി.ഐക്കും നോട്ടീസയക്കാന്‍ ഹൈകോടതി ഉത്തരവിട്ടു. കേസിന്റെവിചാരണ നീട്ടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ഹരജിയെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രത്യേക അന്വേഷണ സംഘം പക്ഷപാത പരമായാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതെന്നാണ് ദിലീപിന്റെ വാദം. എ.ഡി.ജി.പി അടക്കമുള്ളവര്‍ക്ക് പ്രത്യേക താല്‍പര്യമുണ്ടായിരുന്നുവെന്നും ഹരജിയില്‍ പറയുന്നു. ഹരജി വീണ്ടും അടുത്ത മാസം നാലിന് പരിഗണിക്കും. കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈകോടതിയെ സമീപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട സത്യം പുറത്തു […]

കട്ടിപ്പാറയില്‍ ഉരുള്‍ പൊട്ടല്‍: മരണം നാലായി

താമരശേരി: കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം നാലായി. ഇതില്‍ മൂന്നുപേര്‍ കുട്ടികളാണ്. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഉരുള്‍പൊട്ടലില്‍ അഞ്ച് വീടുകള്‍ ഒലിച്ചു പോയി. കരിഞ്ചോല സ്വദേശി അബ്ദുള്‍ സാലീമിന്റെ മക്കളായ ദില്‍ന(9)യും സഹോദരനുമാണ് മരിച്ചത്. മറ്റ് രണ്ട് പേരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇവരുടെ മൃതദേഹങ്ങള്‍ താമരശേരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രണ്ട് കുടുംബങ്ങളിലെ ആളുകളെയാണ് കാണാതായിരിക്കുന്നത്. ഹസന്‍, അബ്ദുള്‍ റഹ്മാന്‍ എന്നിവരുടെ കുടുംബങ്ങളെയാണ് കാണാതായത്. ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. പ്രദേശത്ത് കനത്ത മഴ തുടരുകയാണ് ഇത് രക്ഷപ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നുണ്ട്. […]

കെ.ബി. ഗണേഷ് കുമാർ എം.എൽ.എ മർദ്ദിച്ചെന്ന് ആരോപിച്ച് പരാതി നൽകിയ അനന്തകൃഷ്ണനെതിരെ കർശന വകുപ്പുകൾ ചുമത്തി കേസെടുത്തു

സ്വന്തം ലേഖകൻ പത്തനാപുരം: കാറിന് സൈഡ് നൽകാത്തതിനെ തുടർന്ന് കെ.ബി. ഗണേഷ് കുമാർ എം.എൽ.എ മർദ്ദിച്ചെന്ന് ആരോപിച്ച് പരാതി നൽകിയ അനന്തകൃഷ്ണൻ എന്ന യുവാവിനെതിരെ കർശന വകുപ്പുകൾ ചുമത്തി കേസെടുത്തു. എം.എൽ.എയുടെ ഡ്രൈവറെ മാരകായുധം ഉപയോഗിച്ച് ആക്രമിച്ചെന്ന വകുപ്പിലാണ് കേസെടുത്തത്. അതേസമയം കെ.ബി. ഗണേഷ് കുമാർ എംഎൽഎയ്ക്കും അദ്ദേഹത്തിന്റെ പി.എയ്ക്കുമെതിരേ കൈയുപയോഗിച്ച് മർദിച്ചെന്ന നിസാര വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കാറിന്റെ ലിവർ ഉപയോഗിച്ച് അനന്തകൃഷ്ണൻ തന്നെ ആക്രമിച്ചെന്നാണ് പി.എ പരാതി നൽകിയിരിക്കുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്നാണ് പോലീസിന്റെ ഭാഷ്യം. എന്നാൽ, എംഎൽഎയുടെ സ്വാധീനം […]

നൊമ്പരങ്ങളെ ഉള്ളിലൊതുക്കി നീനു വീണ്ടും കോളേജിലേക്ക്

സ്വന്തം ലേഖകൻ കോട്ടയം: തന്റെ പ്രാണനായ കെവിന്റെ ഓർമ്മയിൽ ജീവിക്കുകയായിരുന്ന നീനു കഴിഞ്ഞ കുറെ ദിവസങ്ങളായി വീടിനു പുറത്തിറങ്ങിയിട്ടില്ല. കെവിനൊപ്പം കണ്ട സ്വപ്നങ്ങൾ നേടിയെടുത്ത് തന്റെ പ്രിയന്റെ ആത്മാവിനെ സന്തോഷിപ്പിക്കുവാൻ നീനു കോളേജിൽ പോവുകയാണ്. എല്ലാത്തിനും താങ്ങും തണലുമായി കെവിന്റെ മാതാപിതാക്കൾ ഒപ്പമുണ്ട്. രാവിലെ കെവിന്റെ ചിത്രത്തിനു മുമ്പിൽ അൽപനേരം നിന്ന് അനുവാദം വാങ്ങിയശേഷമാണ് പിതാവ് ജോസഫിനൊപ്പം നീനു കോളേജിലേക്ക് യാത്ര തിരിച്ചത്. മകൾക്ക് ഉച്ചഭക്ഷണം കൊടുത്തുവിടാൻ അമ്മ മേരിയും മറന്നില്ല. ജോസഫ് നീനൂവുമായി നേരെപോയി പ്രിൻസിപ്പലിനെ കണ്ട ശേഷം അവൾ കൂട്ടുകാരികൾക്കു നടുവിലേക്ക് […]

ധവാന് സെഞ്ചുറി: ഇത് റെക്കോഡ് നേട്ടം

ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ ദിവസത്തെ ആദ്യ സെഷനില്‍ തന്നെ ശതകം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറി ശിഖര്‍ ധവാന്‍. 91 പന്തില്‍ നിന്ന് 104 റണ്‍സ് നേടിയ ധവാന്‍ അതിവേഗത്തിലാണ് സ്‌കോറിംഗ് നടത്തിയത്. അഫ്ഗാന്‍ സ്പിന്നര്‍മാരായ റഷീദ് ഖാനെ തിരഞ്ഞുപിടിച്ച് ആക്രമിക്കുക എന്നതായിരുന്നു ധവാന്റെ ലക്ഷ്യം. 19 ബൗണ്ടറിയും 3 സിക്‌സും അടങ്ങിയതായിരുന്നു ധവാന്റെ ഏഴാം ടെസ്റ്റ് ശതകം. ടെസ്റ്റ് ക്രിക്കറ്റില്‍ ഈ നേട്ടം നേടിയ ആറാമത്തെ ബാറ്റ്‌സ്മാനാണ് ധവാന്‍. ഡേവിഡ് വാര്‍ണര്‍, ഡോണ്‍ ബ്രാഡ്മാന്‍, മജീദ് ഖാന്‍, വിക്ടര്‍ ട്രംപര്‍, ചാര്‍ലി […]

ഉരുള്‍ പൊട്ടല്‍: രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് മരണം

കോഴിക്കോട്: കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. മണ്ണിനടിയില്‍ നിന്നും രാവിലെ 10.45 ഓടെ പുറത്തെടുത്ത രണ്ടു പേരുടെ മരണം സ്ഥിരീകരിച്ചു. കരിഞ്ചോല സ്വദേശി അബ്ദുള്‍ സലീമിന്റെ മകള്‍ ദില്‍ന (9) രാവിലെ മരണമടഞ്ഞിരുന്നു. ദില്‍നയുടെ സഹോദരന്‍ നാലുവയസ്സുകാരന്‍, ഇവരുടെ ബന്ധുവായ ജാഫര്‍ എന്നയാളുടെ മകന്‍ എന്നിവരാണ് മരിച്ചത്. അഞ്ചു വയസ്സ് പ്രായം തോന്നിക്കുന്നതാണ് ഈ കുട്ടി. ഇവരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല. ഒരു കുട്ടിയെ കൂടി പുറത്തെടുത്തിട്ടുണ്ട്. എട്ടു പേരെ കൂടി ഇനിയും കണ്ടെത്താനുണ്ട്. അവര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണോ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചുപോയോ എന്ന് […]

നീരവ് മോദി യു.കെയില്‍ നിന്നും മുങ്ങി: റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിട്ട് ഇന്റര്‍പോള്‍

ലണ്ടന്‍: കോടികളുടെ തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്നും മുങ്ങിയ നീരവ് മോദി ഒളിത്താവളങ്ങള്‍ മാറ്റുന്നു. യുകെയില്‍ അഭയം പ്രാപിച്ച നീരവ് അവിടെ സുരക്ഷിതമല്ലെന്ന് അറിഞ്ഞതോടെ ബ്രസല്‍സിലേക്ക് മുങ്ങിയെന്ന് പുതിയ റിപ്പോര്‍ട്ട്. മോദിയെ വിട്ട് കിട്ടണമെന്ന നിലപാട് ഇന്ത്യ കര്‍ശനമാക്കിയതോടെ ബ്രിട്ടന്‍ സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് ഇയാള്‍ ബ്രസില്‍സിലേക്ക് മുങ്ങിയതെന്നും സൂചനയുണ്ട്. സിംഗപ്പൂര്‍ പാസ്‌പോര്‍ട്ടില്‍ മുങ്ങിയ തട്ടിപ്പുകാരന് വേണ്ടി ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം നേടാനുള്ള മോദിയുടെ രഹസ്യനീക്കമാണ് ഇതോടെ പാളിയിരിക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,578 കോടി രൂപ […]

രാഹൂലിനെ വെട്ടി സ്മൃതി: ബി.ജെ.പിയുടെ ഇഫ്താറിനെത്തിയവര്‍ മുത്തലാഖിന് ഇരയായ സ്ത്രീകള്‍

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി സംഘടിപ്പിച്ച ഇഫ്താറില്‍ എത്തിയവരില്‍ ഏറെയും മുത്തലാഖിന് ഇരയായവര്‍.കേന്ദ്രമന്ത്രി നഖ് വിയുടെ വീട്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അനേകം കേന്ദ്രമന്ത്രിമാരും മൊഴിചൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും പങ്കെടുത്തു.മുത്തലാഖിലൂടെ മൊഴിചൊല്ലപ്പെട്ടവര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയായിരുന്നു ബിജെപിയുടെ വിരുന്ന്. കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയുടെ നേതൃത്വത്തില്‍, അദ്ദേഹത്തിന്റെ വസതിയിലായിരുന്നു വിരുന്ന്. രാഹുല്‍ വിരുന്നൊരുക്കിയതു രാഷ്ട്രീയതാല്‍പര്യങ്ങളുടെ പേരിലാണെന്നും തങ്ങളുടേത് ആവശ്യക്കാരെ അറിഞ്ഞുള്ളതാണെന്നുമായിരുന്നു നഖ്വിയുടെ പ്രതികരണം. കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവദേക്കര്‍ എന്നിവരും ബിജെപി നേതാക്കളും വിരുന്നില്‍ പങ്കെടുത്തു.

ഗര്‍ഭിണിയായ മകളെ ബലാത്സംഗം ചെയ്തു; കൊല്ലം സ്വദേശിക്ക് ജീവപര്യന്തം തടവ്‌

സ്വന്തം ലേഖകൻ കൊല്ലം: ഗർഭിണിയായ മകളെ ബലാത്സംഗം ചെയ്ത പിതാവിനെ കൊല്ലം അഡീഷണൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കണ്ണംകോട് സ്വദേശി ആനന്ദനെയാണ് കോടതി ശിക്ഷിച്ചത്. 2014 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ ഭർത്താവ് ജോലിക്കു പോയ സമയത്താണ് ഇയാൾ ക്രൂരകൃത്യം നടത്തിയത്. തുടർന്ന് പെൺകുട്ടി ഭർത്താവിനോട് നടന്ന കാര്യങ്ങൾ പറയുകയായിരുന്നു. സംഭവത്തെക്കുറിച്ച് ചോദിക്കാൻ ചെന്ന പെൺകുട്ടിയുടെ ഭർത്താവിനെ ആനന്ദൻ മർദ്ദിക്കുകയും ചെയ്തു. യാതൊരു ദയയും അർഹിക്കാത്ത കൃത്യമാണ് ആനന്ദൻ ചെയ്തതെന്ന് കോടതി പറഞ്ഞു.