വാജ്പേയി മരിച്ചതായി സോഷ്യൽമീഡിയയിൽ വ്യാജ വാർത്ത
സ്വന്തം ലേഖകൻ ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി മരിച്ചതായി സോഷ്യൽമീഡിയയിൽ വ്യാജ വാർത്ത പ്രചരിക്കുന്നു. ഫേസ്ബുക്കിലും വാട്സ് ആപ്പിലുമാണ് മരണ വാർത്ത പ്രചരിക്കുന്നത്. എന്നാൽ അദ്ദേഹം മരിച്ചിട്ടില്ലെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ബിജെപി വൃത്തങ്ങൾ അറിയിച്ചു. പതിവ് പരിശോധനകൾക്കായാണ് 93കാരനായ വാജ്പേയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹി എയിംസിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെയാണ് വ്യാജ വാർത്ത പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ വാർത്ത തെറ്റാണെന്ന് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കി.