കെവിൻ വധം: സംഭവം പുനരാവിഷ്കരിച്ച് പൊലീസ്; ഞായറാഴ്ച പുലർച്ചെ ഒന്നരയ്ക്ക് നാടകീയ തെളിവെടുപ്പ്
സ്വന്തം ലേഖകൻ കോട്ടയം : കെവിൻ വധത്തിൽ സംഭവ ദിവസത്തെ അക്രമ സംഭവങ്ങൾ അതേപടി പുനരാവിഷ്കരിച്ച് പൊലീസ്. സംഭവം നടന്നതിന് ശേഷമുള്ള ആദ്യ ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ തെളിവെടുപ്പ് പൂർത്തിയാക്കിയ അന്വേഷണ സംഘം , പ്രതികൾ സഞ്ചരിച്ച അതേ വഴിയിലൂടെ തന്നെ കെവിന്റെ മൃതദേഹം കണ്ടെത്തിയ പുനലൂരിലേയ്ക്ക് തിരിച്ചു. മെയ് 27 ഞായാഴ്ച പുലർച്ചെ ഒന്നരയോടെയാണ് മാന്നാനം പള്ളിത്താഴെയുള്ള അനീഷിന്റെ വീട് ആക്രമിച്ച് ഗുണ്ട സംഘം കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോയത്. ഇവിടെ നിന്നും മാന്നാനം – ചിങ്ങവനം – ചങ്ങനാശേരി – തിരുവല്ല […]
നീതിന്യായ സംവിധാനത്തിന്റെ ബാധ്യത പരിശോധിക്കപ്പെടേണം: വി.എം സുധീരൻനീതിന്യായ സംവിധാനത്തിന്റെ ബാധ്യത പരിശോധിക്കപ്പെടേണം: വി.എം സുധീരൻ
സ്വന്തം ലേഖകൻ കോട്ടയം: രാജ്യത്തെ നിതീന്യായ വ്യവസ്ഥയുടെ ബാധ്യത പരിശോധിക്കാന്‍ സംവിധാനം വേണമെന്ന് മുന്‍ സ്പീക്കര്‍ വി എം സുധീരന്‍.ഇതിനായി ജുഡിഷല്‍ സ്റ്റാന്റ്റേഡ് ആന്‍ഡ് അക്കൗണ്ടബിലിറ്റി കമ്മീഷന്‍ ആക്ട് നടപ്പാക്കണം. നിലവില്‍ ജഡ്ജിമാര്‍ അവരുടെ കടമകള്‍ യഥാവിധിയാണോ നിര്‍വഹിക്കുന്നതെന്ന് പരിശോധിക്കാന്‍ സംവിധാനമില്ല. ലോയ കേസിലെ സുപ്രീം കോടതിവിധി ഞെട്ടിക്കുന്നതും അമ്പരപ്പിക്കുന്നതുമാണ്.ഈ വിധി കേസിലെ ദുരൂഹത ശക്തിപ്പെടുത്തിയിട്ടെ ഉള്ളൂ.സത്യത്തെ മറച്ചുവയ്ക്കുന്നതിനുള്ള വ്യഗ്രതയാണ് ഇതില്‍ പ്രകടമാകുന്നത്. പൊതു താല്പര്യ ഹര്‍ജികള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമാക്കിയതും ശരിയായില്ല.ജസ്റ്റിസ് കെ.എം ജോസഫിനോട് അനീതി ചെയതെന്ന് പൊതു ജനം വിശ്വസിക്കുന്നു. സര്‍ക്കാര്‍ ഭരണകൂട […]
കേരളാ കോണ്‍ഗ്രസ് (എം) സ്റ്റീയറിംഗ് കമ്മിറ്റി യോഗം ചൊവ്വാഴ്ച
സ്വന്തം ലേഖകൻ കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി യോഗം ചൊവ്വാഴ്ച (5.06.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുവനന്തപുരം അദ്ധ്യാപകഭവനില്‍ ചേരുന്നതാണ്. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി ഉദ്ഘാടനം ചെയ്യും. വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ്, ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസ്, വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി, ജോയി ഏബ്രഹാം എം.പി, എം.എല്‍.എമാരായ മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍, ഡോ. എന്‍. ജയരാജ്, പാര്‍ട്ടി സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡണ്ടുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രവേശനോത്സവവും ഹൈടെക്ക് ക്ലാസ് മുറി ഉദ്ഘാടനവും
സ്വന്തം ലേഖകൻ കുഴിമറ്റം: ചിങ്ങവനം എൻ.എസ്.എസ്.ഹയർ സെക്കണ്ടറി സ്കൂളിലെ പ്രവേശനോത്സവവും ഹൈടെക്ക് ക്ലാസ് മുറികളുടെ ഉദ്ഘാടനവും സ്കൂൾ പ്രിൻസിപ്പൽ എം.രമാദേവി നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ട. സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ റോയി മാത്യു പഠനോപകരണ വിതരണം നടത്തി.മുൻ പ്രിൻസിപ്പൽ സി.ആർ സുരേഷ് SSLC, പ്ലസ് 2 ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.സാന്ത്വന സഹായ നിധി വിതരണം പഞ്ചായത്തംഗം ജോമോൾ മനോജ് നിർവ്വഹിച്ചു.പഞ്ചായത്തംഗം സുപ്രിയാ സന്തോഷ് യൂണിഫോം വിതരണം ചെയ്തു. അദ്ധ്യാപകരായ […]
ആകാശപ്പാത പുറംഭാഗത്തെ പ്ലാറ്റ്ഫോമുകളുടെ ഉരുക്കുചട്ടക്കൂട് നിർമാണം ആരംഭിച്ചു
സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിലെ ആകാശപ്പാത പുറംഭാഗത്തെ പ്ലാറ്റ്ഫോമുകളുടെ ഉരുക്കുചട്ടക്കൂട് നിർമാണം ആരംഭിച്ചു. നിർമാണചുമതലയുള്ള കിറ്റ്കോയുടെ നേതൃത്വത്തിലാണ് നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. എം.സി റോഡിൽ കാൽനടയാത്രക്കാർക്ക് സുഗമമായി സഞ്ചരിക്കാൻ നഗരമധ്യത്തില്‍ ശീമാട്ടി റൗണ്ടാനയിൽ നിര്‍മിക്കുന്ന ആകാശപ്പാതയുടെ പ്ലാറ്റ്ഫോമുകളുടെ ഒരുഭാഗത്തിലാണ് ചട്ടക്കൂട് രണ്ടാഴ്ച മുമ്പ് സ്ഥാപിച്ചിരുന്നു. പുറംഭാഗത്തെ എട്ടുതൂണുകളുമായി ബന്ധിപ്പിക്കുന്ന ചട്ടക്കൂട് ഇരുമ്പനത്തുനിന്നും 26ന് അർധരാത്രിയിൽ എത്തിച്ചിരുന്നു. നേരത്തെ എത്തിച്ച ചട്ടക്കൂടിനെക്കാൾ വലിപ്പമേറിയതിനാൽ മുകളിൽഘടിപ്പിക്കുന്നതിന് കനത്തമഴ തടസ്സമായിരുന്നു. ഇതേത്തുടർന്ന് നിർത്തിവെച്ചജോലികളാണ് പുനഃരാരംഭിച്ചത്. അഞ്ചുറോഡുകൾ സംഗമിക്കുന്ന റൗണ്ടാനയിൽ വൃത്താകൃതിയിലെ പ്ലാറ്റ്ഫോമുകളുടെ നിർമാണം പൂർത്തിയാക്കിയതിനുശേഷം മേൽക്കൂരയും നടപ്പാതയിൽ ടൈൽ പാകുന്ന […]
നിഷാ ജോസ് കെ.മാണിക്കെതിരായ അശ്ലീല പരാമർശം: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി
സ്വന്തം ലേഖകൻ പാലാ : ജോസ് കെ.മാണി എം.പിയുടെ ഭാര്യ നിഷ ജോസ് കെ.മാണിയെ അപകീര്‍ത്തിപ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയ കേസിലെ പ്രതി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോട്ടയം ജില്ലാ കോടതി തള്ളി. പ്രതിയായ മജീഷ് കൊച്ചുമലയില്‍ ഏറ്റുമാനൂര്‍ സ്വദേശിയാണ്. ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതി ഒളിവില്‍ പോയതായി സൂചനയുണ്ട്. പ്രതിയുടെ അറസ്സ് ഉടന്‍ ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അശ്ലീല പ്രചരണം നടത്തുക എന്ന ഗുരുതരമായ കുറ്റകൃത്യമാണ് പ്രതി നടത്തിയതെന്ന നിരീക്ഷണത്തിെൻറ അടിസ്ഥാനത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്. സമൂഹമാധ്യമങ്ങളിലൂടെ […]
കെവിനെ മുക്കിക്കൊന്നത് തന്നെ: പോസ്റ്റ്മാർട്ടം റിപ്പോർട്ട് മുങ്ങിമരണമെന്ന് പറയുമ്പോഴും സംശയം വിടാതെ പൊലീസ്; മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിശദ പരിശോധനയ്ക്ക് അന്വേഷണ സംഘം
സ്വന്തം ലേഖകൻ കോട്ടയം: വധുവായ പെൺകുട്ടിയുടെ കുടുംബം തട്ടിക്കൊണ്ടു പോയതിനെ തുടർന്നു മരിച്ച നിലയിൽ കണ്ടെത്തിയ കെവിനെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയതെന്ന സംശയത്തിൽ പൊലീസ്. കെവിന്റെ പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ശ്വാസകോശത്തിലും, ആമാശയത്തിലും വെള്ളം കണ്ടെത്തിയിട്ടുമുണ്ട്. എന്നാൽ, ഇത് സ്വാഭാവിക മുങ്ങിമരണമാണോ എന്ന കാര്യത്തിലാണ് പൊലീസ് ഇപ്പോൾ സംശയത്തിൽ നിൽക്കുന്നത്. ഇതേ തുടർന്നാണ് കേസിൽ വിശദമായ മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കെവിനെ തട്ടിക്കൊണ്ടു പോയ ഞായറാഴ്ച പുലർച്ചെ തന്നെ ഇയാൾ മരിച്ചതായാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. പ്രതികളെ റിമാൻഡ് ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം […]
കെവിന്റെ മരണം; നീനുവിന്റെ മൊഴി രേഖപ്പെടുത്തി
സ്വന്തം ലേഖകൻ കോട്ടയം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ നീനുവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇന്നലെ നാല് മണിക്കൂറോളം നീനുവുമായി സംസാരിച്ചാണ് മൊഴി രേഖപ്പെടുത്തിയത്. ഇനി അച്ഛനും അമ്മയും വന്നു വിളിച്ചാൽ താൻ പോകില്ലെന്നും കെവിന്റെ ഭാര്യയായി തന്നെ തുടരുമെന്നും നീനു നേരത്തെ പറഞ്ഞിരുന്നു. ‘കെവിൻചേട്ടന്റെ അച്ഛനെയും അമ്മയെയും ചേച്ചി കൃപയെയും ഞാൻ തന്നെ നോക്കും’- നീനു പറഞ്ഞു. ‘എന്നെ ജീവിക്കാൻ സമ്മതിക്കില്ലെന്നും നേരിൽക്കണ്ടാൽ വെട്ടുമെന്നും മാതാവിന്റെ മൂത്തസഹോദരപുത്രൻ നിയാസ് കെവിൻചേട്ടനോടു പറഞ്ഞിരുന്നു. കെവിന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മാതാപിതാക്കൾക്കു പ്രശ്‌നമായിരുന്നു. അതു പലവട്ടം […]