കഞ്ചിക്കോട് കോച്ച് ഫാക്ടറി യാഥാർത്ഥ്യമാക്കണം: യൂത്ത്ഫ്രണ്ട് (എം)
സ്വന്തം ലേഖകൻ കോട്ടയം: കേരളത്തിന്റെ റെയിൽവേ വികസനത്തിന് വൻ കുതിപ്പേകുമായിരുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറി കേരളത്തിന് നഷ്ടമാക്കിയ കേന്ദ്ര സർക്കാർ നടപടി കേരളത്തിലെ റെയിൽവേ വികസനത്തെ പിന്നോട്ടടിച്ചിരിക്കുകയാണന്നും. കേരളത്തിന് ആവകാശപ്പെട്ട കോച്ച് ഫാക്ടറി ഉടൻ യാഥാർത്ഥ്യമാക്കൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയാറാകണം എന്നും.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പടിവാശി മൂലം കേരളത്തിന് ലഭിക്കേണ്ട വികസന പദ്ധതികൾ അട്ടിമറിക്കപ്പെടുകയാണെന്നും യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടവിൽ ആരോപിച്ചു.