നീതിന്യായ സംവിധാനത്തിന്റെ ബാധ്യത പരിശോധിക്കപ്പെടേണം: വി.എം സുധീരൻനീതിന്യായ സംവിധാനത്തിന്റെ ബാധ്യത പരിശോധിക്കപ്പെടേണം: വി.എം സുധീരൻ
സ്വന്തം ലേഖകൻ കോട്ടയം: രാജ്യത്തെ നിതീന്യായ വ്യവസ്ഥയുടെ ബാധ്യത പരിശോധിക്കാന്‍ സംവിധാനം വേണമെന്ന് മുന്‍ സ്പീക്കര്‍ വി എം സുധീരന്‍.ഇതിനായി ജുഡിഷല്‍ സ്റ്റാന്റ്റേഡ് ആന്‍ഡ് അക്കൗണ്ടബിലിറ്റി കമ്മീഷന്‍ ആക്ട് നടപ്പാക്കണം. നിലവില്‍ ജഡ്ജിമാര്‍ അവരുടെ കടമകള്‍ യഥാവിധിയാണോ നിര്‍വഹിക്കുന്നതെന്ന് പരിശോധിക്കാന്‍ സംവിധാനമില്ല. ലോയ കേസിലെ സുപ്രീം കോടതിവിധി ഞെട്ടിക്കുന്നതും അമ്പരപ്പിക്കുന്നതുമാണ്.ഈ വിധി കേസിലെ ദുരൂഹത ശക്തിപ്പെടുത്തിയിട്ടെ ഉള്ളൂ.സത്യത്തെ മറച്ചുവയ്ക്കുന്നതിനുള്ള വ്യഗ്രതയാണ് ഇതില്‍ പ്രകടമാകുന്നത്. പൊതു താല്പര്യ ഹര്‍ജികള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമാക്കിയതും ശരിയായില്ല.ജസ്റ്റിസ് കെ.എം ജോസഫിനോട് അനീതി ചെയതെന്ന് പൊതു ജനം വിശ്വസിക്കുന്നു. സര്‍ക്കാര്‍ ഭരണകൂട […]