പട്ടിയെ നോക്കിയില്ലെങ്കില്‍ തൊപ്പി തെറിപ്പിക്കും: ബന്ധുവീട്ടിലും ജോലിക്ക് നിര്‍ത്തുന്നത് പൊലീസുകാരെ; എ.ഡി.ജി.പിക്കെതിരെ വീണ്ടും ആരോപണം
തിരുവനന്തപുരം: ബറ്റാലിയന്‍ എഡിജിപിയുടൈ മാടമ്പിത്തരങ്ങള്‍ ഓരോന്നായി പുറത്തുവരുകയാണ് ഇപ്പോള്‍. മകള്‍ പൊലീസുകാരനെ മര്‍ദ്ദിച്ച സംഭവം വിവാദമായതോടെയാണ് മറ്റുള്ളവരും പരാതിയുമായി എത്തിയത്. മേലുദ്യോഗസ്ഥന്റെ വീട്ടില്‍ മാത്രമല്ല, ബന്ധുവിന്റെ വീട്ടിലും പണിയെടുക്കേണ്ട ഗഗതികേടിലാണ് ഇവിടുത്തെ പൊലീസുകാര്‍. സുധേഷ് കുമാറിന്റെ ബന്ധുവിന്റെ ശംഖുമുഖം എയര്‍ഫോഴ്‌സ് വളപ്പിലെ വീട്ടിലാണ് ഡോഗ് സ്‌ക്വാഡിലെ പൊലീസുകാരനായ സന്തോഷ്‌കുമാറിനു പട്ടിയുടെ കടിയേറ്റതായാണ് പുതിയ പരാതി. കാലിലും പൃഷ്ഠത്തിലും മാരകമായി കടിയേറ്റ പൊലീസുകാരന്‍ ചികിത്സയിലുമായി. ചികില്‍സ കഴിഞ്ഞപ്പോള്‍ പൊലീസുകാരന് സസ്‌പെന്‍ഷനും കിട്ടി. ബറ്റാലിയന്‍ എ.ഡി.ജി.പി. ഡോഗ് സ്‌ക്വാഡിലെ പൊലീസുകാരനെ ബലമായി നിയോഗിക്കുകയായിരുന്നു. ഡോഗ് സ്‌ക്വാഡിലെ ഡ്യൂട്ടി […]