ഇടുക്കി അണക്കെട്ട് നാളെ ട്രയൽ റണ്ണിനായി തുറക്കും: ജനങ്ങൾ പരിഭ്രാന്തരാകേണ്ട എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ട്; മുഖ്യമന്ത്രി
സ്വന്തം ലേഖകൻ ചെറുതോണി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ട് തുറക്കുന്നതിൻറെ ഭാഗമായി ചൊവ്വാഴ്ച ട്രയൽ റൺ നടത്തും. ചെറുതോണി അണക്കെട്ടിൻറെ ഷട്ടറുകളാണ് ട്രയൽ റണ്ണിനായി തുറക്കുക. ഷട്ടർ 40 സെൻറീമീറ്റർ നാല് മണിക്കൂർ നേരത്തേക്ക് തുറക്കും. ഇതിനൊടനുബന്ധിച്ച് തിങ്കളാഴ്ച ഉച്ചയോടെ ഓറഞ്ച് അലേർട്ടും പ്രഖ്യാപിക്കും. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് വിവിധ സേനാ വിഭാഗങ്ങളെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സജ്ജമാക്കിയിട്ടുണ്ട്. എറണാകുളത്ത് ആലുവ യൂത്ത് ഹോസ്റ്റലിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം നിലയുറപ്പിച്ചിട്ടുണ്ട്. തൃശൂരിലും ഒരു സംഘം സജ്ജമാണ്. ഒരു സംഘം ഇന്നലെ […]