അമേരിക്കൻ നമ്പരിലെ വാട്‌സ് അപ്പ് തട്ടിപ്പ്: നൈജീരിയക്കാരായ പ്രതികൾ കോട്ടയം പൊലീസിന്റെ പിടിയിൽ; തെളിവില്ലാത്ത തട്ടിപ്പ് പൊക്കിയത് ജില്ലാ പൊലീസിന്റെ മിടുക്ക്; പൊൻതൂവലുമായി കോട്ടയത്തെ പൊലീസ് പട
സ്വന്തം ലേഖകൻ കോട്ടയം: അമേരിക്കൻ നമ്പൻ ഉപയോഗിച്ച് വാട്‌സ്അപ്പ് അക്കൗണ്ട് ഉണ്ടാക്കി കുടമാളൂർ സ്വദേശിയായ മറൈൻ എൻജിനീയറുടെ ഒൻപത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയൻ സ്വദേശിയടക്കം മൂന്നു പേരെ പിടികൂടിയതായി ഡിവൈഎസ്പി ആർ ശ്രീകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. യാതൊരു തെളിവും അവശേഷിപ്പിക്കാതെ ഇന്ത്യയിലെ അമേരിക്കൻ അംബാസിഡറാണെന്ന വ്യാജേനെ തട്ടിപ്പ് നടത്തിയ സംഘത്തെ വെസ്റ്റ് എസ്.ഐ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം സാഹസികമായി മുംബെയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. തട്ടിപ്പ് സംഘത്തിന്റെ തലവൻ നൈജീരിയക്കാരൻ ബെഞ്ചമിൻ ബാബഫേമി, കാമുകി പൂനെ സ്വദേശി ശീതൾ, കൂട്ടാളി വിനോദ് […]