അമ്മയിൽ മോഹൻലാൽ പിടിമുറുക്കി: ദിലീപ് പക്ഷക്കാരായ ഗണേഷ് കുമാറിനെയും ഇടവേള ബാബുവിനെയും ഒതുക്കി; ജഗദീഷിനേയും മമ്മൂട്ടിയേയും മഞ്ജുവാര്യരേയും പൃഥ്വിരാജിനേയും കുഞ്ചാക്കോ ബോബനേയും ഒപ്പം കൂട്ടി അമ്മയുടെ നിയന്ത്രണം വരുതിയിലാക്കി

അമ്മയിൽ മോഹൻലാൽ പിടിമുറുക്കി: ദിലീപ് പക്ഷക്കാരായ ഗണേഷ് കുമാറിനെയും ഇടവേള ബാബുവിനെയും ഒതുക്കി; ജഗദീഷിനേയും മമ്മൂട്ടിയേയും മഞ്ജുവാര്യരേയും പൃഥ്വിരാജിനേയും കുഞ്ചാക്കോ ബോബനേയും ഒപ്പം കൂട്ടി അമ്മയുടെ നിയന്ത്രണം വരുതിയിലാക്കി

ശ്രീകുമാർ

കൊച്ചി: മോഹൻലാൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റിയിൽ പോലും ഭൂരിപക്ഷം ഉണ്ടായിരുന്ന ദിലീപ് പക്ഷത്തെ ഒതുക്കി സംഘടന പിടിച്ചെടുക്കുന്ന തരത്തിലുള്ള കരുനീക്കങ്ങളാണ് മോഹൻലാൽ ആരംഭിച്ചിരിക്കുന്നത്. ദിലീപിനെ തിരിച്ചെടുത്തതോടുകൂടി അമ്മക്കും തനിക്കുമുണ്ടായ ക്ഷീണം തീർക്കുകയാണ് മോഹൻലാൽ. ഒപ്പം വുമൺ ഇൻ സിനിമ കളക്ടീവിനെ അപ്രസക്തമാക്കി കെ പി എ സി ലളിതയെ അധ്യക്ഷയാക്കി അമ്മയിൽ വനിതാ സെൽ രൂപീകരിക്കാനും മോഹൻലാൽ നീക്കം തുടങ്ങി.

കെ ബി ഗണേഷ് കുമാറും മുകേഷും ഇടവേള ബാബുവും നയിക്കുന്ന ദിലീപ് ടീമിന്റെ സമ്മർദ്ദത്തിന് വഴങ്ങി ദിലീപിനെ തിരിച്ചെടുക്കാനെടുത്ത തീരുമാനം തന്റെ താരമൂല്യത്തെ പോലും പ്രതികൂലമായി ബാധിക്കുന്ന തലത്തിലേക്ക് വിവാദമായി മാറിയ സാഹചര്യത്തിലാണ് കടുത്ത നിലപാടുകളുമായി മോഹൻലാൽ രംഗത്തെത്തിയിരിക്കുന്നത്. ‘ഒന്നുകിൽ നന്നാക്കാൻ അനുവദിക്കുക, അല്ലെങ്കിൽ രാജി വയ്ക്കാൻ സമ്മതിക്കുക’ എന്ന അഭ്യർത്ഥനയാണ് ലാൽ മമ്മൂട്ടി അടക്കമുള്ള മുതിർന്ന താരങ്ങൾക്ക് മുമ്പിൽ വച്ചിരിക്കുന്നത്. ഇതോടെ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ആദ്യമായി ‘അമ്മ’യുടെ നിലപാട് ഇരയ്‌ക്കൊപ്പമായി മാറും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടി ആക്രമിക്കപ്പെട്ട സമയത്ത് ദിലീപിനൊപ്പമായിരുന്ന മോഹൻലാൽ, പിന്നീട് ജയിൽ മോചിതനായ ദിലീപ് സംഘടനയെ വരുതിയിലാക്കുന്നതിൽ അമർഷം പൂണ്ടാണ് ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. സാധാരണ സൗമ്യമായി മാത്രം സംസാരിക്കാറുള്ള മോഹൻലാൽ കഴിഞ്ഞദിവസം നടന്ന യോഗത്തിൽ ഇടവേള ബാബു, മുകേഷ് ഉൾപ്പെടെയുള്ള ദിലീപ് പക്ഷവാദികളോട് കയർത്ത് സംസാരിച്ചതായി അമ്മയിലെ ഉന്നതൻ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. ഇതോടെ മോഹൻലാലിനെ മുന്നിൽ നിർത്തി താരസംഘടനയിൽ സ്വന്തം അജണ്ട നടപ്പിലാക്കാനുള്ള ദിലീപിന്റെ തന്ത്രമാണ് പൊളിയുന്നത്. കെ ബി ഗണേഷ് കുമാറിന്റെയും ഇടവേള ബാബുവിന്റെയും നിലപാടുകൾ അപ്പാടെ തള്ളി ട്രഷറർ ജഗദീഷിനെ ഒപ്പം നിർത്തിക്കൊണ്ടുള്ള തന്ത്രങ്ങളാണ് മോഹൻലാൽ നടത്തുന്നത്.

ഇതോടെ ഗണേഷ് കുമാർ ഇന്നലത്തെ യോഗം ബഹിഷ്‌കരിച്ചു. ഇടവേള ബാബുവിനെ അനാവശ്യമായി സംസാരിക്കാൻ പോലും ലാൽ അനുവദിച്ചില്ല. തന്റെ അനുമതി തേടാതെ ഒരു തീരുമാനവും എടുക്കരുതെന്ന് ലാൽ ബാബുവിന് നിർദ്ദേശം നൽകി.രണ്ടാഴ്ചയ്ക്ക് ശേഷം വിളിച്ചുകൂട്ടുന്ന അസാധാരണ ജനറൽ ബോഡി യോഗത്തിൽ അസാധാരണ തീരുമാനങ്ങളും ഉണ്ടായിക്കൂടെന്നില്ല. മറ്റ് 2 പ്രധാന കാര്യങ്ങൾ വനിതാ സെൽ രൂപീകരിക്കുന്നതും ‘അമ്മ’യുടെ ഭരണ ഘടനാ ഭേദഗതി ചെയ്യുന്നതുമാണ്. നിലവിലെ പല വിവാദ നിലപാടുകൾക്കും കാരണം ഭരണഘടനയുടെ പോരായ്മയാണെന്നാണ് മോഹൻലാലിന്റെ നിലപാട്. മുമ്പ് ഇക്കാര്യം ചൂണ്ടിക്കാട്ടിയ ജോയ് മാത്യുവിനെ അധ്യക്ഷനാക്കി ഭരണഘടനാ ഭേദഗതിക്ക് കമ്മിറ്റിയെ വയ്ക്കാനും സാധ്യതയുണ്ട്. നടിമാരുടെ ക്ഷേമത്തിനായി ‘അമ്മ’യുടെ കീഴിൽ വനിതാ സെൽ രൂപീകരിക്കുന്നതോടെ വുമൺ ഇൻ സിനിമാ കലക്ടീവ് അപ്രസക്തമാകും. ഇതോടെ ‘അമ്മ’ കൂടുതൽ കരുത്ത് നേടും. കെ പി എ സി ലളിത അധ്യക്ഷയായി യുവനടിമാരെ ഉൾപ്പെടുത്തിയാകും വനിതാ സെൽ നിലവിൽ വരിക.

മഞ്ജുവാര്യരുടെ പിന്തുണ വനിതാ സെല്ലിനാകും. ഇതോടെ വുമൺ ഇൻ സിനിമ കലക്ടീവുമായുള്ള സഹകരണം മഞ്ജുവും അവസാനിപ്പിക്കും. ‘അമ്മ’യിൽ മോഹൻലാൽ നടത്തുന്ന പുതിയ നീക്കങ്ങൾക്ക് പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ ഉൾപ്പെടെയുള്ള താരങ്ങളുടെ പിന്തുണ ഉണ്ട്. മമ്മൂട്ടി, ജോയി മാത്യു അടക്കമുള്ളവരുടെ പിന്തുണയും ലാലിനാണ്.

ഫലത്തിൽ രണ്ടു പതിറ്റാണ്ടുകാലം ‘അമ്മ’യെ കൈപ്പിടിയിലൊതുക്കിയ ദിലീപ് യുഗം താര സംഘടനയിൽ അവസാനിക്കുകയാണ്. അതിനിടെ കഴിഞ്ഞദിവസം നടന്ന എക്‌സിക്യൂട്ടീവ് യോഗത്തിൽ മുകേഷും ഷമ്മി തിലകനുമായി രൂക്ഷമായ വാക്കേറ്റമാണ് നടന്നത്.

തിലകനും അമ്മയും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനാണ് ഷമ്മിയെ യോഗത്തിലേക്ക് ക്ഷണിച്ചത്.മോഹൻലാൽ ഇടപ്പെട്ടാണ് കൈയ്യാങ്കളി ഒഴിവാക്കിയത്.