പ്രണയം നടിച്ച് പത്തൊൻപതുകാരിയെ തട്ടിക്കൊണ്ട് പോയി പീഢിപ്പിച്ച കേസിലെ പ്രതിക്ക് 20 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും
സ്വന്തം ലേഖകൻ കോട്ടയം: പത്തൊൻപതുകാരിയും രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയുമായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഢിപ്പിച്ച കേസിലെ പ്രതിക്ക് 20 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രതി പ്രണയം നടിക്കുകയും വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പെൺകുട്ടിയെ വീട്ടിൽനിന്നും കടത്തിക്കൊണ്ടുപോയി മുത്തോലിയിലുള്ള വാടക വീട്ടിൽ രണ്ടാഴ്ചയോളം താമസിപ്പിച്ച് ലൈംഗികമായി പീഢിപ്പിക്കുകയും ചെയ്ത കേസിലെ പ്രതി ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിൽ വെള്ളത്തൂവൽ വില്ലേജിൽ ചെല്ലിയാമ്പാറ ഭാഗത്ത് വലിയവിളയിൽ വീട്ടിൽ ലോറൻസ് മകൻ റോബിൻ […]