കൊല്ലത്ത് ട്രെയിനിന് തീപിടിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊല്ലം: റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് തീപിടിച്ചു. ചെന്നൈയിൽ നിന്ന് കൊല്ലത്തേക്ക് വന്ന അനന്തപുരി എക്സ്പ്രസിന്റെ എഞ്ചിനിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ കൊല്ലം സ്റ്റേഷനിലെ മൂന്നാമത്തെ പ്‌ളാറ്റ്‌ഫോമിലായിരുന്നു സംഭവം നടന്നത്. ട്രെയിനിനിന്റെ ജനറേറ്ററിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. അഗ്‌നിശമന സേനയുടെ മൂന്ന് യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ട്രെയിൻ പ്‌ളാറ്റ്‌ഫോമിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് എഞ്ചിനിൽ നിന്ന് തീയും പുകയും ഉയർന്നത്. ഉടൻ തന്നെ റെയിൽവേ ഉദ്യോഗസ്ഥരും ഫയർഫോഴ്‌സും ചേർന്ന് തീ അണച്ചു. ആളപായമില്ല.