1957നു ശേഷമുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കമെന്ന് പഴമക്കാർ; ജില്ലയിൽ 27 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

1957നു ശേഷമുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കമെന്ന് പഴമക്കാർ; ജില്ലയിൽ 27 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

സ്വന്തം ലേഖകൻ

കോട്ടയം: 1957നു ശേഷമുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ജില്ലയിലെന്ന് പഴമക്കാർ പറയുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണി വരെയുള്ള റിപ്പോർട്ടുകൾ പ്രകാരം 27 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
കോട്ടയം താലൂക്കിൽ ഏഴ് വില്ലേജുകളിലായി 14 ദുരിതാശ്വാസ ക്യാംപുകൾ തുറന്നതിൽ 72 കുടുംബങ്ങളുണ്ട്. ചങ്ങനാശ്ശേരി താലൂക്കിൽ രണ്ട് വില്ലേജുകളിലായി മൂന്ന്ക്യാംപുകൾ ആരംഭിച്ചിട്ടുണ്ട്.65 കുടുംബങ്ങളിൽ മൊത്തം 289 ഇവിടെയുണ്ട്. വൈക്കം താലൂക്കിൽ രണ്ട് വില്ലേജുകളിലായി 4 ക്യാംപ് ആരംഭിച്ചതിൽ 49 കുടുംബങ്ങളുണ്ട് മീനച്ചിൽ താലൂക്കിൽ അഞ്ച് വില്ലേജുകളിലായി 6 ക്യാംപിൽ 24 കുടുംബങ്ങളിൽ 82 അംഗങ്ങളുണ്ട്. ജില്ലയിലാകെ 16 വില്ലേജുകളിലായി 27 ക്യാംപുകൾ തുറന്നിട്ടുണ്ട്. 210 കുടുംബങ്ങളിൽ മൊത്തം 794 അംഗങ്ങളുണ്ട്. 140 വീടുകൾ ഭാഗികമായി നശിക്കുകയും 42 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാവുകയും ചെയ്തു. മീനച്ചിൽ താലൂക്കിൽ തലനാട് വില്ലേജിൽ ചോന മലയിൽ ഉരുൾപൊട്ടലുണ്ടായി.

കാഞ്ഞിരപ്പള്ളി താലൂക്കിൽ ഇളങ്കാട് കുന്നാട് ഭാഗത്തും ഉരുൾപൊട്ടി.മീനച്ചിൽ താലൂക്കിൽ പൂഞ്ഞാർ, പാതാമ്പുഴ, തീക്കോയി, അട്ടിക്കളം റോഡ് എന്നിവിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.കെ എസ് ഇ ബിയക്ക് മൊത്തം 33.55 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി അറിയിച്ചു. റോഡ് തകർച്ചയിൽ പൊതുമരാമത്ത് വകുപ്പിന് 2.5 കോടി രൂപയുടെ നഷ്ടം ഉണ്ടായി. 1000 ഹെക്ടർ നെൽകൃഷി വെള്ളത്തിനടിയിലായി.വെള്ളം ഇറങ്ങിയാൽ മാത്രമേ നഷ്ടത്തിന്റെ കണക്കെടുപ്പ് സാധ്യമാവൂ. ജില്ലയിൽ മഴക്കെടുതിയിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്കിൽ ചെറുവള്ളി വില്ലേജിൽ ശിവൻ കുട്ടിയാണ്(50) മണിമലയാറ്റിൽ വീണു മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group