play-sharp-fill

വിദേശ വനിതാ കൊല്ലപ്പെട്ട സംഭവത്തിൽ അധികാരികൾ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു.

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിദേശ വനിതാ കൊല്ലപ്പെട്ട സംഭവത്തിൽ അധികാരികൾ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി അരോപിച്ച് കൊല്ലപ്പെട്ട വിദേശ വനിതയുടെ ഭർത്താവ് ആൻഡ്രൂ രംഗത്തെത്തി. പിടിയിലായ പ്രതികൾ നിരപരാധികളാണോ എന്ന് സംശയമുണ്ടന്ന് ആൻഡ്രൂ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സഹചര്യത്ത്ിൽ തുടർന്നുള്ള അന്വേഷണത്തിന് സി.ബി.ഐയുടെ സഹായം ലഭ്യമാക്കുന്നതിനായി കോടതിയെ സമീപിക്കുമെന്നും ആൻഡ്രൂ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി. സമാന രീതിയിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുമെന്നും രാജ്യത്തെ നിയമ വ്യവസ്ഥയിൽ ഭേദഗതി കൊണ്ട് വരാൻ ഒരുമിച്ച് സുപ്രീം കോടതിയെ സമീപിക്കുമെന്നും ആൻഡ്രൂ കൂട്ടിചേർത്തു. കേസ് അന്വേഷണത്തിൽ നീതി ലഭിക്കാൻ ഉണ്ടായ […]

യു. പി യിൽ വ്യാജമദ്യം കഴിച്ച് പത്തുപേർ മരിച്ചു. സർക്കാർ മദ്യശാലയിൽ വ്യാജമദ്യമെന്ന് റിപ്പോർട്ട്.

സ്വന്തം ലേഖകൻ കാൺപുർ: ഉത്തർപ്രദേശിൽ വ്യാജമദ്യം കഴിച്ച് പത്തുപേർ മരിച്ചു. 16 പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. കാൺപൂർ, ദേഹാത് ജില്ലകളിലാണ് ദുരന്തമുണ്ടായത്. സർക്കാരിന്റെ മദ്യശാലയിൽ നിന്ന് വാങ്ങിയ മദ്യം കഴിച്ചാണ് അപകടമുണ്ടായതെന്ന് മരിച്ചവരുടെ ബന്ധുക്കൾ അറിയിച്ചതായി കാൺപൂർ എസ്.പി പ്രദ്യുമൻ സിങ് വ്യക്തമാക്കി. കാൺപുർ ജില്ലയിലെ ഹൂച്ചിൽ ശനിയാഴ്ച നാലുപേർ മരിച്ചിരുന്നു. ഞായറാഴ്ച രാവിലെ ലാലാ ലജ്പത് റായ് ആശുപത്രിയിലും ഒരാൾ മരണപ്പെട്ടു. രാജേന്ദ്ര കുമാർ(48), രത്നേശ് ശുക്ല(51), റിട്ടയേർഡ് സബ് ഇൻസ്പെക്ടർ ജഗ്ജീവൻ റാം(62) ഉമേഷ്(30) ഭോലാ യാദവ്(30) എന്നിവരാണ് […]

ഇന്ധന വില കുതിക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ എട്ടാം ദിവസവും ഇന്ധന വില വർദ്ധിച്ചു. പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 80.69 രൂപയും ഡീസലിന് 73.61 രൂപയുമാണ് നിരക്ക്. ഈ എട്ട് ദിവസത്തിനുള്ളിൽ പെട്രോളിനും ഡീസലിനും രണ്ട് രൂപയാണ് വില ഉയർന്നത്. കൊച്ചിയിൽ പെട്രോളിന് 79.40 രൂപയും ഡീസലിന് 72.40 രൂപയുമാണ് നിരക്ക്. കോഴിക്കോട് പെട്രോളിന് 79.66 രൂപയും ഡീസലിന് 72.66 രൂപയുമാണ് വില.

ആദ്യ ക്വാളിഫയർ നാളെ; കപ്പിനോടടുത്ത് ഹൈദരാബാദും ചെന്നൈയും.

മുംബൈ: ഐ.പി.എൽ പ്ലേ ഓഫ് പട്ടിക വ്യക്തമായി. സൺറൈസേഴ്സ്, ചെന്നൈ, കൊൽക്കത്ത, രാജസ്ഥാൻ എന്നിങ്ങനെയാണ് പട്ടികയിൽ ടീമിന്റെ സ്ഥാനം. ആദ്യ ക്വാളിഫയർ നാളെ മുംബൈയിൽ നടക്കും. ആദ്യ രണ്ട് സ്ഥാനക്കാരായ സൺറൈസേഴ്സ് ഹൈദരാബാദും, ചെന്നൈ സൂപ്പർ കിംഗ്സും ഏറ്റുമുട്ടുകയും ഇതിൽ ജയിക്കുന്നവർ നേരിട്ട് ഫൈനലിന് യോഗ്യത നേടുകയും ചെയ്യും. പ്ലേ ഓഫിലെ എല്ലാ മത്സരങ്ങളും രാത്രി ഏഴിനാണ് നടക്കുക. എലിമിനേറ്ററിൽ ബുധനാഴ്ച മൂന്നും നാലും സ്ഥാനക്കാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും ഏറ്റുമുട്ടും. ഇതിൽ തോൽക്കുന്നവർ പുറത്താകും. ജയിക്കുന്നവർ വെള്ളിയാഴ്ച നടക്കുന്ന രണ്ടാം […]

നിപ്പാ വൈറസ് ബാധ: മരണം പത്തായി

സ്വന്തം ലേഖകൻ നിപ്പാ വൈറസ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം പത്തായി. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയാണ് മരിച്ചത്. ലിനി നിപ്പാ വൈറസ് ബാധിച്ചവരെ പരിചരിച്ചിരുന്നു. പേരാമ്പ്ര ചെമ്പനോട സ്വദേശിയാണ് ലിനി. മൃതദേഹത്തിൽ നിന്നും വൈറസ് ബാധയുണ്ടാകാൻ സാധ്യതയുള്ളതിനാൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തില്ല. മൃതദേഹം ഇന്നലെ രാത്രി തന്നെ വൈദ്യുതി ശ്മശാനത്തിൽ സംസ്‌ക്കരിച്ചു. കോഴിക്കോടും മലപ്പുറത്തും പനി ബാധിച്ച് ഇന്നലെ മറ്റു മൂന്നുപേർ കൂടി മരിച്ചിരുന്നു. മുന്നിയൂർ, ചട്ടിപ്പറമ്പ്, തെന്നല സ്വദേശികളാണു മരിച്ചത്. ഇവരുടെ രക്തസാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ചികിൽസയിൽ കഴിയുന്ന ഏഴുപേരിൽ […]

ആർപ്പൂക്കര വാര്യമുട്ടത്ത് കാർ വീടിനു മുന്നിലേയ്ക്ക് മറിഞ്ഞു: രണ്ടു പേർ അത്ഭുതകരമായി രക്ഷപെട്ടു

സ്വന്തം ലേഖകൻ കോട്ടയം: മെഡിക്കൽ കോളേജിനു സമീപം ആർപ്പൂക്കര വാര്യമുട്ടത് നിയന്ത്രണം വിട്ട കാർ പത്തടിയിലേറെ ആഴമുള്ള കുഴിയിലേയ്ക്കു മറിഞ്ഞു. തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് കാർ പത്തടിയിലേറെ ആഴമുള്ള കുഴിയിലേയ്ക്കു മറിഞ്ഞത്. കുഴിയിൽ നിന്ന ചെറിയ തെങ്ങിൽ തട്ടിയതിനാൽ കാർ തലകീഴായി മറിഞ്ഞില്ല. അതുകൊണ്ട് വൻ അപകടം ഒഴിവായി. അപകടത്തിൽ പരിക്കേറ്റ മാങ്ങാനം സ്വദേശികളായ രണ്ടു പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെ അമ്പലക്കവല – മാന്നാനം റോഡിൽ വാര്യമുട്ടത്തിനു സമീപമായിരുന്നു സംഭവം. മെഡിക്കൽ കോളേജ് സ്‌കൂളിനു […]

വാട്‌സ്അപ്പ് ഹർത്താൽ: നാല് മാധ്യമപ്രവർത്തകരെ സ്‌പെഷ്യൽ ബ്രാഞ്ച് ചോദ്യം ചെയ്തതായി ആർ.എസ്.എസ് മുഖപത്രം; ചോദ്യം ചെയ്തവരിൽ മലയാള മനോരയിലെ രണ്ടു മാധ്യമപ്രവർത്തകരും

ശ്രീകുമാർ കൊച്ചി: കത്വയിലെ പെൺകുട്ടിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയ ആഹ്വാനം ചെയ്ത ഹർത്താലിനു പിൻതുണ നൽകിയ സംഭവത്തിൽ നാലു മാധ്യമപ്രവർത്തകരെ സംസ്ഥാന പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ച് വിഭാഗം ചോദ്യം ചെയ്തതായി ആർ.എസ്.എസ് മുഖപത്രമായ കേസരിയിൽ റിപ്പോർട്ട്. ശ്രീകാന്ത് എസ്. എന്ന പേരിൽ മേയ് ലക്കം കേസരിയിലാണ് നാലാ മാധ്യമപ്രവർത്തകരുടെ പേര് സഹിതം വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിൽ മലയാള മനോരമയിലെ രണ്ടു മാധ്യമപ്രവർത്തകരും ഉൾപ്പെട്ടിട്ടുണ്ട്. മതഭീകരവാദികളെ തുറന്നു കാട്ടിയ വാട്‌സ് അപ്പ് ഹർത്താൽ – എന്ന തലക്കെട്ടിലാണ് കേസരിയിൽ ലേഖനം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കത്വ പെൺകുട്ടിയുടെ […]

കോട്ടയത്ത് ആകാശപാതയുടെ ആദ്യ മേൽക്കൂരയെത്തി: എന്നു തുറക്കുമെന്നറിയാതെ ജനം

സ്വന്തം ലേഖകൻ കോട്ടയം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കോട്ടയം ശീമാട്ടി റൗണ്ടാനയ്ക്കു മുകളിൽ ആകാശപാതയുടെ ആദ്യ പ്ലാറ്റ്‌ഫോം എത്തി. രണ്ടു ക്രെയിനുകൾ ഉപയോഗിച്ച് തൂണുകൾക്കു മുകളിൽ ആകാശപാത സ്ഥാപിച്ചെങ്കിലും, എന്ന് ഈ പാത തുറന്നുകൊടുക്കാനാവമെന്നോ, അറ്റകുറ്റപണികൾ എന്ന് നടത്തുമെന്നോ ഇനിയും വ്യക്തത വന്നിട്ടില്ല. നഗരത്തിലെ കാൽനടക്കാർക്കു തിരക്കിൽപ്പെടാതെ റോഡ് മുറിച്ചു കടക്കാനായാണ് ആകാശപ്പാത നിർമ്മിക്കുന്നതെന്നാണ ജനപ്രതിനിധികളുടെ വാദം. എന്നാൽ, ഇത് നഗരത്തിലെ പ്രമുഖ മാൾ അധികൃതർക്കു വേണ്ടിയാണെന്ന ആരോപണം ഒരു വശത്ത് ഉയർന്നിട്ടുണ്ട്.ഞായറാഴ്​ച പുലര്‍ച്ചെ ഒന്നരക്ക്​ ഇരുമ്പനത്തുനിന്നും എത്തിച്ച നാലുഭാഗങ്ങളായുള്ള പ്ലാറ്റ്‌ഫോം ക്രെയിന്‍ ഉപയോഗിച്ച് […]

രണ്ടു ലക്ഷം രൂപ വിലയുള്ള ബൈക്കിൽ കഞ്ചാവ് കടത്ത്: യുവാവ് പൊലിസിന്റെ പിടിയിലായി

ക്രൈം ഡെസ്‌ക് കോട്ടയം: രണ്ടു ലക്ഷം രൂപവിലയുള്ള ബൈക്കിൽ കഞ്ചാവ് കടത്തിയ യുവാവിനെ പൊലീസ് സ്ംഘം അറസ്റ്റ് ചെയ്തു. സ്വന്തമായി വലിക്കാനുള്ള കഞ്ചാവും വാങ്ങി മടങ്ങുകയായിരുന്ന കുമരകം ആപ്പിത്തറയിൽ പുത്തൻ പുരയിൽ വീട്ടിൽ റോണി ആന്റണി കുര്യൻ(19) നെയാണ് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എ.ജെ തോമസ് അറസ്റ്റ് ചെയ്തത്. 1.83 ലക്ഷം രൂപയോളം വിലവരുന്ന ഹിമാലയൻ ബുള്ളറ്റിലാണ് ഇയാൾ കഞ്ചാവ് കടത്തിയത്. ബൈക്ക് പിടികൂടിയിട്ടുണ്ട്. ഏറ്റുമാനൂരിൽ നിന്നും കഞ്ചാവ് വാങ്ങിയ മറ്റൊരു സംഭവത്തിൽ കുമരകം ബോട്ട് ജെട്ടിയ്ക്ക് സമീപം തുണ്ടത്തിൽ വീട്ടിൽ […]

റബർബോർഡ് മേൽപ്പാലം: പൊട്ടിയ പൈപ്പുകൾ മാറ്റി; ജലവിതരണം പുനസ്ഥാപിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കഞ്ഞിക്കുഴി – ലോഗോസ് മദർതെരേസ റോഡിൽ റബർബോർഡ് മേൽപ്പാലത്തിനു ഭീഷണിയായി പൈപ്പ് പൊട്ടിയുണ്ടായ കുഴി അടച്ചു. പൊട്ടിപൈപ്പുകൾ മാറ്റി സ്ഥാപിച്ച ജല അതോറിറ്റി അധികൃതരാണ് ഇന്നലെ രാത്രി പ്രശ്‌നം പരിഹരിച്ചത്. ഇതോടെ നിർത്തിവെച്ച കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചു. ഞായറാഴ്ച രാവിലെയാണ് കുടിവെള്ള വിതരണം പുനനരാരംഭിച്ചത്. ശനിയാഴ്ച രാത്രിയോടെ അറ്റകുറ്റപണികൾ നടത്തി പൈപ്പ് പൊട്ടിയത് പരിഹരിച്ചു. തിരുവഞ്ചൂരിലെ പമ്പ് ഹൗസിൽ നിന്നും നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന 600 എം.എം. ആസ്ബറ്റോസ് പൈപ്പാണ് പൊട്ടിയത്. ഇതേ തുടർന്ന് വലിയ ഗർത്തം രൂപപ്പെട്ടു. പൈപ്പിന്റെ […]