കോട്ടയത്ത് ആകാശപാതയുടെ ആദ്യ മേൽക്കൂരയെത്തി: എന്നു തുറക്കുമെന്നറിയാതെ ജനം

കോട്ടയത്ത് ആകാശപാതയുടെ ആദ്യ മേൽക്കൂരയെത്തി: എന്നു തുറക്കുമെന്നറിയാതെ ജനം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കോട്ടയം ശീമാട്ടി റൗണ്ടാനയ്ക്കു മുകളിൽ ആകാശപാതയുടെ ആദ്യ പ്ലാറ്റ്‌ഫോം എത്തി. രണ്ടു ക്രെയിനുകൾ ഉപയോഗിച്ച് തൂണുകൾക്കു മുകളിൽ ആകാശപാത സ്ഥാപിച്ചെങ്കിലും, എന്ന് ഈ പാത തുറന്നുകൊടുക്കാനാവമെന്നോ, അറ്റകുറ്റപണികൾ എന്ന് നടത്തുമെന്നോ ഇനിയും വ്യക്തത വന്നിട്ടില്ല. നഗരത്തിലെ കാൽനടക്കാർക്കു തിരക്കിൽപ്പെടാതെ റോഡ് മുറിച്ചു കടക്കാനായാണ് ആകാശപ്പാത നിർമ്മിക്കുന്നതെന്നാണ ജനപ്രതിനിധികളുടെ വാദം. എന്നാൽ, ഇത് നഗരത്തിലെ പ്രമുഖ മാൾ അധികൃതർക്കു വേണ്ടിയാണെന്ന ആരോപണം ഒരു വശത്ത് ഉയർന്നിട്ടുണ്ട്.ഞായറാഴ്​ച പുലര്‍ച്ചെ ഒന്നരക്ക്​ ഇരുമ്പനത്തുനിന്നും എത്തിച്ച നാലുഭാഗങ്ങളായുള്ള പ്ലാറ്റ്‌ഫോം ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയാണ്​ സ്ഥാപിച്ചത്​. രാവിലെ 11.30ന്​ ജോലികൾ അവസാനിച്ചു. പാതയുടെ പുറംഭാഗത്തുവരുന്ന പ്ലാറ്റ്‌ഫോമുകള്‍ വ്യാഴാഴ്ച​ രാത്രി എത്തിക്കും. നാല്ലെണ്ണമാണെങ്കിലും ഞായറാഴ്​ച കൊണ്ടുവന്നതിനേക്കാള്‍ വലിപ്പമേറിയതായതിനാല്‍ ഒരുദിവസം സ്ഥാപിക്കാനുള്ള സാധ്യതകുറവാണ്. പ്ലാറ്റ്​ഫോമുകളുടെ സ്ഥാപിക്കലുമായി ബന്ധപ്പെട്ട്​ കാര്യമായ ഗതാഗത നിയന്ത്രണമില്ലാതെയാണ്​ ഞായറാഴ്​ച ജോലികൾ നടന്നത്​. അടുത്തഘട്ടത്തില്‍ കൂടുതൽ ഗതാഗതം നിയന്ത്രണം ഏർ​െപടുത്തുമെന്ന്​ അധികൃതർ അറിയിച്ചചു. ആകാശപ്പാതക്കായി കഴിഞ്ഞ ഡിസംബറിലാണ്​ 14 കൂറ്റന്‍ ഉരുക്കുതൂണുകള്‍ സ്ഥാപിച്ചത്​. ഇവയില്‍ ഉള്‍വശത്തെ ഏഴു തൂണുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള വൃത്താകൃതിയിലുള്ള പ്ലാറ്റ് ഫോം നിര്‍മാണമാണ് പൂർത്തിയായത്​. അടുത്തഘട്ടത്തിൽ പുറംഭാഗത്തെ തൂണുകള്‍ തമ്മില്‍ ബന്ധിപ്പിക്കും. പിന്നീട് രണ്ടു പ്ലാറ്റ്‌ഫോമുകളും തമ്മിൽ ബന്ധിപ്പിക്കുന്ന ജോലിൾ നടക്കും.  ഈ ജോലികള്‍ എന്നു നടക്കുമെന്ന കാര്യത്തില്‍ അധികൃതര്‍ വ്യക്തമായ ഉറപ്പുനൽകിയിട്ടില്ല.

രണ്ടര വര്‍ഷം മുമ്പ് യു.ഡി.എഫ്. സര്‍ക്കാരിന്റെ അവസാന കാലത്താണു, നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണുന്നതിനായി ആകാശപ്പാത നിര്‍മാണം ആരംഭിച്ചത്. അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഉദ്ഘാടനം നിര്‍വഹിച്ചിരുന്നുവെങ്കിലും ജോലികള്‍ ഇഴയുന്ന കാഴ്ചയാണു പിന്നീട് കണ്ടത്. നിലവിലുണ്ടായിരുന്ന റൗണ്ടാന പൊളിച്ച വേഗം പിന്നീടുണ്ടായില്ല. രണ്ടു വര്‍ഷത്തിനു ശേഷമാണ് തൂണുകള്‍ സ്ഥാപിച്ചത്. ഇപ്പോഴും അവസാന ഘട്ട ജോലികള്‍ക്കായുള്ള ടെന്‍ഡര്‍ നടപടികള്‍ പോലും നടന്നിട്ടില്ല. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. മുന്‍കൈയെടുത്താണ് പദ്ധതി ആരംഭിച്ചത്. രാഷ്ട്രീയ എതിര്‍പ്പാണ് ആകാശപ്പാത ഇഴയാന്‍ കാരണമായതെന്ന ആരോപണം ഉയര്‍ന്നിരുന്നു.
എന്നാൽ, കോട്ടയം നഗരത്തിൽ ഇത്രയും തിരക്കിനിടയിൽ ഇതുപോലെ ഒരു ആകാശപ്പാത ആവശ്യമുണ്ടോ എന്ന ചോദ്യമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. ശീമാട്ടി റൗണ്ടാനയാണ് നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ടകുരുക്കിന്റെ കാരണം. ഈ റൗട്ടാനിയുടെ ഒത്ത നടുവിലായി തൂണുകൾ നിരത്തി വച്ചാണ് ആകാശപ്പാത സ്ഥാപിച്ചിരിക്കുന്നത്. ഇത്തരത്തിൽ സ്ഥാപിക്കുന്നതോടെ നഗരത്തിലെ നിലവിലുള്ള സൗകര്യം പോലും നഷ്ടമാകും. ഇത് സ്വകാര്യ ഏജൻസികളെ സഹായിക്കാനാണെന്ന ആരോപണമാണ് ഉയരുന്നത്.